Posts

Showing posts from October, 2020

ബഹിരാകാശ നിലയം കാണാം - ഒക്ടോബ‍ർ 2020

Image
 ഒക്ടോബർ 2020 മാസത്തില്‍ ബഹിരാകാശനിലയം കാണാം ഈ മാസവും  കേരളത്തിൽ ബഹിരാകാശനിലയം കാണാൻ അവസരം. ഒക്ടോബർ 13ന് വൈകിട്ട് 6.37നാണ് ഈ മാസം ഏറ്റവും മികച്ച രീതിയിൽ നിലയം കാണാനാവുക. അന്നേ ദിവസം പത്തു ഡിഗ്രി വടക്കുപടിഞ്ഞാറായി നിലയം കണ്ടുതുടങ്ങും. 75ഡിഗ്രിവരെ ഉയരും. അതിനാൽ നന്നായി കാണാം. പിന്നീട് തെക്കുദിക്കിലായി 11ഡിഗ്രി ഉയരത്തിൽ അസ്തമിക്കും. ആകെ ആറു മിനിറ്റോളം നിലയം കാണാം. ഒക്ടോബര്‍ 19നും ഒക്ടോബര്‍ 19ന് രാവിലെ 5.32 ന് കണ്ടുതുടങ്ങും. 11ഡിഗ്രി തെക്കുപടിഞ്ഞാറായി കണ്ടുതുടങ്ങുന്ന നിലയം 50 ഡിഗ്രിവരെ ഉയർന്ന് 10ഡിഗ്രി വടക്കായി അസ്തമിക്കും.  ആറു മിനിറ്റോളം അന്നും കാണാം. ഒക്ടോബര്‍ 20 അന്നു രാവിലെ 4.47ന് കണ്ടുതുടങ്ങും. തെക്കുദിക്കിൽ 49ഡിഗ്രി ഉയരത്തിലാവും ഉദിക്കുക. 61ഡിഗ്രി വരെ ഉയർന്ന് 11ഡിഗ്രി വടക്കുകിഴക്കായി അസ്തമിക്കും. ഏകദേശം 400കിലോമീറ്റർ ഉയരത്തിൽ ഭൂമിയെ ചുറ്റുന്ന പേടകമാണ് അന്താരാഷ്ട്ര ബഹിരാകാശനിലയം. ആറു പേർക്ക് സ്ഥിരമായി താമസിക്കാനുള്ള സൗകര്യം ഈ നിലയത്തിലുണ്ട്. പല രാജ്യങ്ങളുടെ ഒരുമയിലാണ് നിലയം പണിതുയർത്തിയത്. അന്താരാഷ്ട്ര സഹകരണമുള്ള ഈ ഗവേഷണനിലയത്തിന് ഒരു ഫുട്ബോൾ മൈതാനത്തോളം വലിപ്പമുണ്ട്. അതിൽ ഏറിയ പങ്കു

ഫിസിക്സിനുള്ള നോബെൽ സമ്മാനം 2020 - റോജർ പെൻറോസ്, റെൻഹാഡ് ഗെൻസൽ, ആൻഡ്രിയ ഗെസ് എന്നിവർക്ക്

Image
ഫിസിക്സും ജ്യോതിശ്ശാസ്ത്രവും പഠിച്ചുതുടങ്ങാത്ത കുട്ടികൾക്കുവരെ ഇന്ന് ഒരു പേര് പരിചിതമാണ്. ബ്ലാക്ക്ഹോൾ. എല്ലാം വലിച്ചെടുക്കുന്ന, ഭീകരതയേറിയ എന്തോ ഒന്ന്. അങ്ങനെയൊക്കെയാവും ബ്ലാക്ക്ഹോളിനെക്കുറിച്ചുള്ള ഒരു പൊതുധാരണ. ഇന്ന് ചിരപരിചിതമായ ഈ വാക്ക് നമുക്കു മുന്നിലേക്ക് എത്തിയിട്ട് അധികകാലമൊന്നും ആയിട്ടില്ല. പക്ഷേ ഇത്തരം ഒരു സാധ്യതയെക്കുറിച്ച് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പലരും ചിന്തിച്ചിരുന്നു. ഇംഗ്ലീഷ് ജ്യോതിശ്ശാസ്ത്രജ്ഞനായ ജോൺ മിച്ചലും ഫ്രാൻസിലെ ശാസ്ത്രജ്ഞനായിരുന്ന പിയറേ സൈമൺ ലാപ്ലേസും ഇത്തരം ഒരു ആശയം മുന്നോട്ടുവച്ചു. അതിഭീകരമായ ഗ്രാവിറ്റി ഉള്ള ഒരു വസ്തു. വെളിച്ചത്തിനുപോലും പുറത്തുകടക്കാൻ പറ്റാത്ത അത്രയും വലിയ ഗുരുത്വാക‍ർഷണം ഉള്ള വസ്തു. അങ്ങനെയൊന്ന് പ്രപഞ്ചത്തില്‍ കാണപ്പെട്ടേക്കാം. ഒരു സാധ്യത എന്നതിനെപ്പുറത്തേക്ക് അന്നാരും അതിനെ ഗൗരവമായി പരിഗണിച്ചില്ല. പക്ഷേ ഇന്നു നമുക്കറിയാം, അവർ മുന്നോട്ടുവച്ച ആ ആശയം യഥാർത്ഥത്തിൽ പ്രപഞ്ചത്തിൽ ഉള്ളതാണ്. ബ്ലാക്ക്ഹോൾ അഥവാ തമോഗർത്തം എന്ന നക്ഷത്രാവസ്ഥ! ഒരു ബ്ലാക്ക്ഹോളിനെ നമുക്ക് നിർമ്മിച്ചെടുക്കാൻ കഴിയുമോ? കഴിയും. പക്ഷേ അതിഭീമമായ ഊർജ്ജം വേണ്ടിവരും എന്ന