Posts

Showing posts from December, 2020

നാസയിൽ ചിത്രം വരയ്ക്കുന്നവർക്കെന്താ കാര്യം? NASA Space Art

Image
ബഹിരാകാശത്ത് മനുഷ്യർക്കു താമസിക്കാൻ ഒരു കോളനി! അത് എങ്ങനെയിരിക്കും? എന്തു വലിപ്പം അതിനുണ്ടാവും? എത്ര മനോഹാരിതയുണ്ടാകും അതിന്? വലിപ്പം എത്രയുണ്ടാവും? എന്തായിരിക്കും അതിന്റെ ഡിസൈൻ?... ഇതെല്ലാം നാളത്തേക്കുള്ള സ്വപ്നങ്ങളല്ല. ഇന്നലെകളിൽ പല മനുഷ്യരും കണ്ട സ്വപ്നങ്ങളാണ്. അത്തരം സ്വപ്നങ്ങൾക്ക് നിറം പകരാൻ നല്ല ആർട്ടിസ്റ്റുകൾക്കേ കഴിയുമായിരുന്നുള്ളൂ. 1970കളിൽ നാസ അത്തരമൊരു പ്രൊജക്റ്റിനു രൂപം കൊടുത്തിരുന്നു. സ്പേസ് കോളനികൾ എങ്ങനെയിരിക്കും എന്ന് പല ചിത്രകാരരും അന്ന് നമുക്ക് കാണിച്ചുതന്നു. വെറുതേ വരയ്ക്കുകയായിരുന്നില്ല. സയന്റിസ്റ്റുകളുടെ പിന്തുണയോടെയുള്ള കലാസൃഷ്ടികളായിരുന്നു അവ. ഒരിക്കൽ യഥാർത്ഥ്യമാവാൻ സാധ്യതയുള്ള ചിന്തകളെ ഏറ്റവും മനോഹാരിതയോടെ, എന്നാൽ ശാസ്ത്രീയമായി വരച്ചെടുത്ത് പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്ന പ്രൊജക്റ്റ്.  അന്ന് റിക്ക് ഗൈഡസ് ( Rick Guidice) എന്ന ആർട്ടിസ്റ്റ് വരച്ച ചിത്രമാണ് പോസ്റ്റിനൊപ്പം. ഉഴുന്നുവടയുടെ ആകൃതിയിലുള്ള സ്പേസ് സ്റ്റേഷന്റെ ഒരു ഭാഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. നിശ്ചിതവേഗത്തിൽ കറങ്ങിക്കൊണ്ടിരിക്കുകയാണെങ്കിൽ ഭൂമിയുടേതുപോലെ ഗ്രാവിറ്റിയും ഉണ്ടാകും. അങ്ങനെ അതിഭീമമായ വ

ഭൂമിയുടെ ഉദയം... Earthrise from Apollo 8

Image
  ചന്ദ്രനിൽ ഭൂമി ഉദിക്കുന്നതിന്റെ ചിത്രം. അപൂർവ്വമാണ്. പ്രശസ്തവും. ചന്ദ്രനിൽ ഇറങ്ങിയവർ എടുത്ത ചിത്രമല്ല ഇത്. അപ്പോളോ 11 ദൗത്യത്തിലാണ് മനുഷ്യർ ആദ്യം ചന്ദ്രനിൽ ഇറങ്ങുന്നത്. അതിനു മുന്നേ പലരും പേടകത്തിൽ ചന്ദ്രനെ ചുറ്റി തിരിച്ചുവന്നിട്ടുണ്ട്. അങ്ങനെയുള്ള ആദ്യ ദൗത്യമായിരുന്നു അപ്പോളോ 8. അതിലെ യാത്രികനായിരുന്ന ബിൽ ആൻഡേഴ്സ് (William Alison Anders ) പകർത്തിയതാണ് ഈ മനോഹരചിത്രം. 1968 ഡിസംബർ 24ന്. ഫ്രാങ്ക് ബോർമാൻ, ജിം ലോവൽ എന്നിവരും അപ്പോൾ ബില്ലിനൊപ്പം പേടകത്തിൽ ഉണ്ടായിരുന്നു. പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/12/earthrise-from-apollo-8.html

പ്രഥമദൃഷ്ട്യാ വ്യാഴവും ശനിയും അടുപ്പത്തിലാണെങ്കിലും അവർ തമ്മിലുള്ള അകൽച്ച ഏറെക്കൂടുതലാണു കേട്ടോ - Jupiter Saturn conjunction 2020

Image
  "പ്രഥമദൃഷ്ട്യാ അടുപ്പത്തിലായിരുന്നെങ്കിലും അവർ തമ്മിലുള്ള അകൽച്ച ഏറെക്കൂടുതലായിരുന്നു എന്നു വേണം കരുതാൻ." ഡയലോഗിന് എവിടെയോ എന്തോ ഒരു പ്രശ്നംപോലെ എന്നൊക്കെ തോന്നിയേക്കാം. ശങ്കരാടിക്കും ശ്രീനിവാസനുമെല്ലാം ഈ ഡയലോഗിൽ പ്രശ്നം തോന്നിയാലും വ്യാഴത്തിനും ശനിക്കും അത് അങ്ങനെയല്ല. വ്യാഴവും ശനിയും ഇപ്പോൾ വൈകുന്നേരം പടിഞ്ഞാറേ ആകാശത്ത് കാണാൻ കഴിയുന്നുണ്ട്. കുറെക്കാലമായി അവർ അടുത്ത് നിൽക്കുന്നതായിട്ടാണ് കാണാറ്. ഇപ്പോൾ കുറെക്കൂടി അടുത്തു. ഈ വരുന്ന ഡിസംബർ 21 ആകുമ്പോഴേക്കും അവർ വല്ലാതെ അടുക്കും. ഏറെയേറെ തൊട്ടടുത്തായി അവരിരുവരും കാണപ്പെടും. തൊട്ടു തൊട്ടില്ല എന്ന മട്ടിലാവും ആ കാഴ്ച. നല്ല രസകരമായ ഒരു കാഴ്ച. പ്രഥമദൃഷ്യാ നല്ല അടുപ്പം തോന്നും. പക്ഷേ യഥാർത്ഥത്തിൽ അവർ തമ്മിലുള്ള അകലം 75കോടി കിലോമീറ്ററാണ് അപ്പോൾ! വ്യാഴത്തിൽനിന്ന് ഒരു ടോർച്ച് ശനിയിലോട്ട് അടിച്ചാൽ ആ വെളിച്ചം 41 മിനിറ്റു കഴിഞ്ഞേ ശനിയിൽ എത്തൂ. അത്രയും അകലം! ചുരുക്കത്തിൽ പ്രഥമദൃഷ്ട്യാ ഉള്ള അടുപ്പമേ അവർ തമ്മിൽ ഉള്ളൂ. യഥാർത്ഥത്തിൽ അവർ തമ്മിലുള്ള അകൽച്ച ഏറെയേറെ കൂടുതലാണ് എന്നു മാത്രം. അത് എന്തും ആവട്ടേ. കൺജക്ഷൻ എന്നാണ് ഈ സംഭവത്തിനെ നമ്മൾ വി

ആദിമസൗരയൂഥം ഭൂമിയിലെത്തി! samples from asteroid Ryugu have been brought to Earth by the Hayabusa2 mission

Image
 ആദിമസൗരയൂഥം ഭൂമിയിലെത്തി! സൗരയൂഥം ഭൂമിയിലെത്തി എന്നു കേട്ടാൽ അത്ഭുതപ്പെടേണ്ടതില്ല. ആറു വർഷങ്ങൾക്കു മുൻപാണ് ജപ്പാന്റെ ബഹിരാകാശ ഏജൻസിയായ ജാക്സയുടെ ഹയാബുസ ത്സു( Hayabusa2) എന്ന ദൗത്യം വിക്ഷേപിക്കപ്പെടുന്നത്. ഡ്യൂ-യ്-ഗു (Ryugu) എന്നു പേരിട്ട ഒരു ഛിന്നഗ്രഹത്തിലേക്കായിരുന്നു ഹയാബുസയുടെ യാത്ര. അവിടെയെത്തി ഛിന്നഗ്രഹത്തിന്റെ ഒരു തരി മണ്ണും പൊടിയും ശേഖരിച്ച് ഭൂമിയിലേക്കു തിരിച്ചെത്തുക. അതായിരുന്നു ദൗത്യം. കഴിഞ്ഞ ദിവസം ആ ചരിത്രദൗത്യവും പൂർത്തീകരിച്ച് ഹയാബുസ ഭൂമിയിൽ തിരിച്ചെത്തി. സൗരയൂഥരൂപീകരണസമയത്തെ പാറക്കല്ലുകളിലൊന്നാണ് ഡ്യൂ-യ്-ഗു എന്നാണു കരുതപ്പെടുന്നത്. നൂറുകണക്കിനു കോടി വർഷങ്ങളായി മാറ്റമൊന്നുമില്ലാതെ തുടരുന്ന ഇടം. ആ സാംപിൾ കിട്ടുക എന്നാൽ ആദിമസൗരയൂഥത്തെ തൊടുക എന്നാണ് അർത്ഥം. അതാണ് ഹയാബുസ-ത്സു നേടിയെടുത്തിരിക്കുന്നത്.  ഇന്നലെ ആസ്ട്രേലിയയിലെ വൂമെരാ എന്നയിടത്താണ് ഹയാബുസയിലെ സാംപിൾ കാപ്സൂൾ ലാൻഡ് ചെയ്തത്. പാരച്യൂട്ടുകളും മറ്റും ഉപയോഗിച്ച് അതിസങ്കീർണ്ണമായ ലാൻഡിങ് ആണ് വിജയകരമായി നടന്നത്. 40സെ.മീ വലിപ്പം വരുന്ന പെട്ടിയിലാണ് ഛിന്നഗ്രഹത്തിലെ സാംപിൾ ശേഖരിച്ചിരിക്കുന്നത്.   പ്രാഥമികപരിശോധനകൾക്കുശേഷം സാംപ

മുള്ളങ്കി വാങ്ങാൻ ഒന്ന് ബഹിരാകാശനിലയം വരെ പോയിട്ടു വരാം - Astronauts Harvest First Radish Crop on International Space Station

Image
 മുള്ളങ്കി വാങ്ങാൻ ഒന്ന് ബഹിരാകാശനിലയം വരെ പോയിട്ടു വരാം (മുള്ളങ്കി കൃഷി ചെയ്യുന്ന ചേംബറിനു മുന്നിൽ കേറ്റ് റൂബിൻസൺ) ഇക്കഴിഞ്ഞ നവംബർ 30ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ഒരു വിളവെടുപ്പ് നടന്നു. ഒരു മാസം മുൻപ് കൃഷിയിറക്കിയ  Radish (മുള്ളങ്കി) വിളഞ്ഞുപാകമായിരുന്നു. നാസയിലെ ആസ്ട്രനോട്ടും ബഹിരാകാശനിലയത്തിലെ താമസക്കാരിയും ആയ കേറ്റ് റൂബിൻസിനായിരുന്നു വിളവെടുപ്പിന്റെ ചുമതല. വിളവെടുത്ത ഇരുപതോളം മുള്ളങ്കിച്ചെടികളെ ഇപ്പോൾ കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്പേസ്-എക്സിന്റെ അടുത്ത വാഹനം അവിടെയെത്തുമ്പോൾ ഈ വിളകളെ അതിൽ ഭൂമിയിലേക്കു കൊണ്ടുവരും.  പ്ലാന്റ് ഹാബിറ്റ് -02 എന്നു പേരിട്ടിരിക്കുന്ന പരീക്ഷണത്തിൽ മുള്ളങ്കി വളർത്തിനോക്കുന്നത് ഇത് ആദ്യമായിട്ടാണ്. ഇതിനു മുൻപ് പല തരത്തിലുള്ള ചെടികൾ നിലയത്തിൽ വളർത്തി വിളവെടുത്തിട്ടുണ്ട്. മൈക്രോഗ്രാവിറ്റിയിൽ എങ്ങനെയാണ് ചെടികൾ വളരുക എന്നതിനെക്കുറിച്ച് പഠിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. മറ്റു ഗ്രഹങ്ങളിലേക്കുള്ള മനുഷ്യയാത്രകളിൽ ഭക്ഷണസ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്.  നിലയത്തിലെ ഒരു ചെറിയ ചേംബറിലാണ് ഈ പരീക്ഷണം നടത്താറ്. വിവിധ തരത്തിലുള്ള പ്രകാശത്തിൽ

ഒളിംപസ് മോൺസിന്റെ ചരിത്രപ്രാധാന്യമുള്ള ഒരു ചിത്രം - Color Mosaic of Olympus Mons

Image
കണ്ടാൽ എന്തോ ഒരു പരന്ന സംഗതിപോലെ തോന്നുന്നു. പക്ഷേ അതത്ര പരന്നത് അല്ല. ഒരു വലിയ പർവ്വതമാണത്. നമ്മുടെ എവറസ്റ്റ് കൊടുമുടിയുടെ ഏതാണ്ട് മൂന്നിരിട്ടിയോളം ഉയരമുള്ള ഒരു പർവ്വതം. ഭൂമിയിൽ അല്ല, ചൊവ്വയിൽ ആണ് എന്നു മാത്രം. 21 കിലോമീറ്ററാണ് ഇതിന്റെ ഉയരം. ഒളിംപസ് മോൺസ് എന്ന വലിയൊരു പർവ്വതം. സത്യത്തിൽ ഇത് ഒരു അഗ്നിപർവ്വതമാണ്. ഇപ്പോൾ സജീവമല്ല എന്നു മാത്രം. ചിത്രത്തിൽ നടുക്കായി കാണുന്നത് അഗ്നിപർവ്വതത്തിൽ കാണാറുള്ള ആ ഗർത്തമാണ്. പക്ഷേ ഇതിപ്പോൾ ഏതാണ്ട് മൂടപ്പെട്ട നിലയിലാണ് എന്നു മാത്രം.  സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള പർവ്വതമാണ് ഇതെന്നാണ് പറയാറ്. പക്ഷേ അക്കാര്യത്തിൽ ഇപ്പോൾ ഒരു തർക്കം നടക്കുന്നുണ്ട്. വെസ്റ്റ എന്നൊരു ഛിന്നഗ്രഹം ഉണ്ട്. അതിൽ ഒരു ഗർത്തമുണ്ട്. എന്തോ വന്ന് ഇടിച്ച് ഉണ്ടായ ഗർത്തം. ആ ഗർത്തത്തിനു ചുറ്റുമുള്ള പ്രദേശം 22കിലോമീറ്ററോളം ഉയരത്തിലാണ് ഉള്ളത്. അതിനാൽ ഈ പർവ്വതമാണ് സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള പർവ്വതം എന്നൊരു വാദവും ഉണ്ട്. എന്തായാലും ഇക്കാര്യത്തിൽ  ചില തർക്കങ്ങൾ നടക്കുന്നുണ്ട്. അതിനാൽ പൂർണ്ണമായും അത് സ്ഥിരീകരിച്ചിട്ടില്ല എന്നു മാത്രം. ഒളിംപസ് മോൺസിന്റെ ഈ ചിത്രം അത്ര പുതിയതൊന്നും അല്ല. 1978 ജൂ

മാർഷ്യൻ എക്സ്പ്രസ് പകർത്തിയ ഫോബോസ്

Image
  ആ കാണുന്ന കല്ല് ഒരു ഉപഗ്രഹമാണ്. സൗരയൂഥത്തിലെതന്നെ ഏറ്റവും ഇരുണ്ട ഉപഗ്രഹം എന്നു പറയാവുന്ന ഒന്ന്. ചൊവ്വയുടെ ഫോബോസ് എന്ന ഉപഗ്രഹം. പശ്ചാത്തലത്തിൽ ചൊവ്വയുടെ ഒരു ഭാഗവും. 2010ലാണ് ഈ ചിത്രം എടുക്കുന്നത്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ മാർസ് എക്സ്പ്രസ് എന്നൊരു പേടകം ചൊവ്വയ്ക്കു ചുറ്റും കറങ്ങുന്നുണ്ട്.അതും കഴിഞ്ഞ പതിനേഴു വർഷമായിട്ട്. ആ ഉപഗ്രഹം പകർത്തിയതാണ് ഈ രസകരമായ ചിത്രം.   ഫോബോസ് പ്രത്യേകിച്ച് ആകൃതിയൊന്നും പറയാനാകാത്ത ഒരു ഉപഗ്രഹമാണ്. വലിപ്പവും തീരെക്കുറവ്. വെറും ഇരുപത്തിരണ്ടു കിലോമീറ്റർ മാത്രം വലിപ്പം. വ്യാഴത്തിനും ചൊവ്വയ്ക്കും ഇടയിൽ ഒരു മേഖലയുണ്ട്. ആസ്റ്ററോയിഡ് ബെൽറ്റ് എന്നു വിളിക്കും. നിറയെ ഛിന്നഗ്രഹങ്ങൾ (ചെറുതും വലുതുമായ പാറക്കല്ലുകൾ) ഉള്ളയിടമാണ്. ഇവിടെനിന്ന് വഴിതെറ്റി ചൊവ്വയിലെത്തിയതാവാം ഫോബോസ് എന്നൊരു പരദൂഷണവും പറഞ്ഞുകേൾക്കാറുണ്ട്!  ചിത്രത്തിനു കടപ്പാട്: G. Neukum (FU Berlin) et al., Mars Express, DLR, ESA; Acknowledgement: Peter Masek പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/12/martian-moon-phobos-from-mars-express.html