Posts

Showing posts from September, 2021

മൂന്നു സൂപ്പർമാസീവ് ബ്ലാക്ക്ഹോളുകൾ കൂടിച്ചേരുമ്പോൾ!

Image
 പരസ്പരം കൂടിച്ചേരുന്ന മൂന്നു സൂപ്പർമാസീവ് ബ്ലാക്ക്ഹോളുകൾ? സയൻസിന് ചില ഗുണങ്ങളുണ്ട്. ചില നിരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോഴായിരിക്കും അപ്രതീക്ഷിതമായി നമുക്ക് മറ്റൊരു കാര്യം മനസ്സിലാക്കാൻ കഴിയുന്നത്. വെറുതേ കണക്കുകൂട്ടലിൽ അതെന്താണെന്ന് രൂപംകിട്ടും. പിന്നെ കൃത്യമായ നിരീക്ഷണത്തിലൂടെ അതിനെ നേരിട്ടും കണ്ടെത്താം. ആസ്ട്രോണമിയിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഒട്ടും വിരളമേ അല്ല. കഴിഞ്ഞ ആഴ്ചയിലാണ് ആസ്ട്രോണമി &  ആസ്ട്രോഫിസിക്സ് ജേണലിൽ ഒരു പേപ്പർ പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യൻ ഗവേഷകർ  ഒരു ഗംഭീര കണ്ടെത്തൽ നടത്തിയിരിക്കുന്നു. മൂന്ന് സൂപ്പർ മാസീവ് ബ്ലാക്ക് ഹോളുകൾ നമ്മുടെ അയൽപ്രപഞ്ചത്തിൽ കൂടിച്ചേരുന്നു! അതിനുള്ള തെളിവുകളും നിഗമനങ്ങളുമായിരുന്നു ആ ഗവേഷണപ്രബന്ധത്തിൽ.  എൻജിസി7733, എൻജിസി7734 എന്നീ ഗാലക്സികൾ തമോഗർത്തം അഥവാ ബ്ലാക്ക്ഹോൾ സയന്റിസ്റ്റുകൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രിയപ്പെട്ട പ്രപഞ്ചവസ്തുവാണ്. തികച്ചും അത്ഭുതകരമായ ഒരു പ്രതിഭാസം. പ്രകാശത്തിനുപോലും പുറത്തേക്കുവരാൻ കഴിയാത്തത്ര ഗുരുത്വാകർഷണം ഉള്ള ഒരിടം. ഒരു സാധാരണ ബ്ലാക്ക്ഹോളിന് സൂര്യന്റെ മൂന്നു മുതൽ പത്തുവരെ ഇരട്ടി ദ്രവ്യമേ ഉണ്ടാവൂ. ഒരു വലിയ നക്