Posts

Showing posts from November, 2022

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു

Image
നാലുവർഷം നീണ്ട ഒറ്റ നിൽപ്പ്. നിന്ന നിൽപ്പിൽ ചെയ്തുകൂട്ടിയ പരാക്രമങ്ങൾ. എടുത്ത ഫോട്ടോകൾ. കേട്ടറിഞ്ഞ കുലുക്കങ്ങൾ... അങ്ങനെ ഒത്തിരിയുണ്ട് ഇൻസൈറ്റിനു പറയാൻ. പക്ഷേ നാലു വർഷത്തെ ഈ ദൗത്യത്തിന് അവസാനമാകുകയാണ്. ഇനിയൊരിക്കലും കണ്ണുതുറക്കാൻ കഴിയാത്തവിധം ഇൻസൈറ്റിലെ ഊർജ്ജോത്പാദനം നിലയ്ക്കുകയാണ്. 2018 നവംബറിലാണ് ഇൻസൈറ്റ് പേടകം ചൊവ്വയിലെത്തുന്നത്. Interior Exploration using Seismic Investigations, Geodesy and Heat Transport എന്നായിരുന്നു ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. ചൊവ്വയും ഭൂമിയും ചന്ദ്രനുമെല്ലാം രൂപപ്പെട്ടത് ഏതാണ്ട് ഒരേ കാലയളവിൽ ആണെന്നാണ് കരുതുന്നത്. എന്നാൽ കാലാന്തരത്തിൽ ഇവരുടെ പരിണാമം വ്യത്യസ്തമായിരുന്നു. ഓരോ ഗോളവും വ്യത്യസ്തരീതിയിലായിരുന്നു സ്വന്തം ഉള്ളും അന്തരീക്ഷവും മാറ്റിക്കൊണ്ടിരുന്നത്. ഒരേ കാലഘട്ടത്തിൽ രൂപപ്പെട്ടിട്ടും എന്തുകൊണ്ടാണ് വ്യത്യസ്തരീതികളിൽ പരിണമിച്ചത് എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് ഇൻസൈറ്റ് ചൊവ്വയിലെത്തിയത്. അതിനായി ചൊവ്വയുടെ ഉള്ളിനെക്കുറിച്ച് ആഴത്തിൽ പഠിക്കണം. ഭൂകമ്പത്തിനു സമാനമായി ചൊവ്വയിലുണ്ടാകുന്ന കുലുക്കങ്ങളെക്കുറിച്ചു പഠിക്കണം. ചൊവ്വയുടെ ഉൾക്കാമ്പ്, മാന്റിൽ, പുറംപാളി എന്ന