Posts

Showing posts from August, 2010

സിഡികളുടേയും- ഡിവിഡികളുടേയും ലോകം

Image
സിഡികളുടേയും- ഡിവിഡികളുടേയും ലോകം ഗ്രാമഫോണ്‍ റെക്കോര്‍ഡറുകളെ വിസ്മൃതിയിലാക്കിയാണ് ഓഡിയോ കാസറ്റുകള്‍ അരങ്ങത്തെത്തിയത്. ദശാബ്ദങ്ങളോളം അരങ്ങ് വാണ ഓഡിയോ കാസറ്റുകളും അതിനൊപ്പം ഇറങ്ങിയ വീഡിയോ കാസറ്റുകളും അല്പകാലം മുന്‍പ് വരെ നമ്മുടെ വിനോദോപാധികളിലെ പ്രധാനിയായിരുന്നു. ഗ്രാമഫോണ്‍ റെക്കോര്‍ഡുകളെ പിന്‍തള്ളി കാസറ്റുകള്‍ വന്നതിലും വേഗതയിലാണ്   സിഡിയും ഡിവിഡിയും കാസറ്റുകളെ പിന്‍തള്ളി നമുക്കരികിലെത്തിയത്. ആദ്യകാലത്ത് മഴവില്‍ വര്‍ണ്ണങ്ങള്‍ വാരിവിതറുന്ന സിഡികള്‍ വലിയ കൌതുകമായിരുന്നു ജനിപ്പിച്ചിരുന്നത്. ഇന്നും ആ കൗതുകത്തിന് വലിയ ഇടിവ് സംഭവിച്ചിട്ടില്ല. രസകരമാണ് സിഡിയുടേയും ഡിവിഡികളുടേയും കഥകള്‍. സോണി കമ്പനിയും ഫിലിപ്സ് കമ്പനിയും ആണ് സിഡിയുടെ കണ്ടെത്തലിന് സഹായകരമായ ഗവേഷണങ്ങള്‍ ആദ്യം നടത്തിയത്. 1976 ല്‍ സോണി ഇറക്കിയ ഒപ്റ്റിക്കല്‍ ഡിജിറ്റല്‍ ഓഡിയോ ഡിസ്ക് ആണ് സിഡിയുടെ ആദ്യ കൊമേഴ്സ്യല്‍ രൂപം. എന്നിരുന്നാലും  1982 മുതല്‍ക്കാണ് കോംപാക്റ്റ് ഡിസ്ക് എന്നറിയപ്പെടുന്ന സിഡികള്‍ വ്യാപകമായത്. ആദ്യകാലത്ത് മികച്ച നിലവാരത്തില്‍ സംഗീതം സൂക്ഷിക്കാനായുള്ള ഉപാധിയായി മാത്രമാണ് സിഡികള്‍ ഉപയോഗിച്ചിരുന്നത്.എന്നാല്‍ ഇന്ന് ഏതുതരത

പുതുകാഴ്ചകളുടെ എല്‍.സി.ഡി സ്ക്രീനുകള്‍

Image
എല്‍.സി.ഡി സ്ക്രീനുകള്‍ ജൈവശാസ്ത്രജ്ഞനായ ഫ്രെഡറിക്ക് റിച്ചാര്‍ഡ് റിയിന്‍സ്റ്റര്‍ (Friedrich Richard Reinitzer ) ഒരിക്കലും കരുതിയിട്ടുണ്ടാകില്ല തന്റെയൊരു കണ്ടെത്തല്‍ ലോകത്തിന്റെ കാഴ്ചയെ തന്നെ മാറ്റിമറിക്കും എന്ന്. പരാഗ്വേയിലെ ചാള്‍സ് യൂണിവേഴ്സിറ്റിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് അന്ന് ഫ്രെഡറിക്ക്.  വിവിധ തരം കൊളസ്ട്രോളുകളെക്കുറിച്ചു അവയുടെ ഘടനയെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും ഒക്കെ ആയിരുന്നു പഠനം. ക്യാരറ്റില്‍ നിന്നും വേര്‍തിരിച്ചെടുത്ത ഒരു പ്രത്യേകതരം കൊളസ്ട്രോളിന് രണ്ടുതരം ദ്രവനില ഉണ്ടെന്നത് ഫ്രഡറിക്കിന് കൌതുകമായി തോന്നി. ദ്രവനിലയോടടുത്ത താപനിലകളില്‍ വ്യത്യസ്ഥ നിറഭേദങ്ങളും ദൃശ്യമായി. 145.5°C ല്‍ അല്പം മങ്ങിയ ദ്രാവകമായും 178.5 °Cല്‍ തെളിഞ്ഞ ദ്രാവകമായും മാറാനുള്ള കഴിവ് കൂടുതല്‍ പഠനങ്ങള്‍ക്ക് പ്രേരിപ്പിച്ചു. ഒരു ഭൌതികശാസ്ത്രജ്ഞന്റെ സഹായം തേടി അദ്ദേഹം ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ ഓട്ടോ ലേമാന് (Otto Lehmann)കത്തെഴുതി. ലേമാനാണ് മങ്ങിയ ദ്രാവകത്തില്‍ ക്രിസ്റ്റല്‍ ഘടനയുണ്ടെന്ന് കണ്ടെത്തിയത്. 1888 ല്‍ ഈ കണ്ടെത്തല്‍ ഔദ്യോഗികമായിത്തന്നെ സ്ഥിരീകരിക്കപ്പെട്ടു. ക്രിസ്റ്റലിന്റേയും ദ്രാവകത്തിന