റിഗോലിത്ത് - ചന്ദ്രനിലെ മണ്ണിന്റെ കഥ - story of regolith
ചില ചന്ദ്രകാര്യങ്ങൾ ------------------- ഒരു പൊടിക്കഥ -------------- അപ്പോളോ യാത്രികർ ചന്ദ്രനിലിറങ്ങിയ സമയത്ത് അവർ അപ്രതീക്ഷിതമായ ചില വെല്ലുവിളികളെ നേരിട്ടു. അവരുടെ സ്പേസ് സ്യൂട്ടിൽ പറ്റിയ ചന്ദ്രനിലെ മണ്ണ് അത്രവേഗമൊന്നും സ്യൂട്ടിൽനിന്നു പോകുന്നില്ല! സ്യൂട്ടിലും പേടകത്തിലുമൊക്കെ അത് പെട്ടെന്ന് ഒട്ടിപ്പിടിക്കുന്നു! നമ്മൾ സ്കെയിൽ തലമുടിയിൽ ഉരച്ച് കുഞ്ഞു കടലാസുകഷണങ്ങളെ ഉയർത്താറില്ലേ. അതുപോലെ ഒരു പ്രശ്നമായിരുന്നു ഈ അമ്പിളിമണ്ണും ഉയർത്തിയത്. കാലാകാലങ്ങളായി സൂര്യപ്രകാശമേറ്റു കിടന്നിരുന്ന ചന്ദ്രന്റെ മേൽമണ്ണിന് അല്പം വൈദ്യുതചാർജ്ജ് ഉണ്ടായിരുന്നു. സ്പേസ് സ്യൂട്ടിലും മറ്റും ചന്ദ്രന്റെ മണ്ണ് ഒട്ടിപ്പിടിക്കാനുള്ള കാരണങ്ങളിലൊന്നും ഈ വൈദ്യുതചാർജ്ജായിരുന്നു! ചന്ദ്രനിലിറങ്ങിയ പന്ത്രണ്ടു യാത്രികരും ഈ പ്രശ്നം റിപ്പോർട്ടു ചെയ്തിരുന്നു. ഇനി ആർട്ടിമിസ് ദൗത്യത്തിലൂടെ ചന്ദ്രനിലിറങ്ങാൻ പോകുന്നവരും ഇതേ പ്രശ്നത്തെ മറികടക്കേണ്ടിവരും! ചന്ദ്രയാൻ മൂന്നിൽ ചന്ദ്രനിലെത്തുന്ന റോവറിനും ലാൻഡറിനും ചന്ദ്രമണ്ണ് ഇതേ പ്രശ്നം സൃഷ്ടിക്കാനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ല! വെറും ഒട്ടിപ്പിടിക്കൽ മാത്രമായിരുന്നെങ്കിൽ സഹിക്കാമായ