മുഖമല്ല, അന്യഗ്രഹജീവിയുമല്ല, മറിച്ച് രണ്ടു ഗാലക്സികള്‍ കൂട്ടിയിടിക്കുന്നതാണ്

AM 2026-424. ഹബിള്‍ സ്പേസ് ടെലിസ്കോപ്പ് പകര്‍ത്തിയ ചിത്രം. കടപ്പാട്: NASA, ESA, and J. Dalcanton, B.F. Williams, and M. Durbin (University of Washington) ചിത്രം കണ്ടിട്ട് എന്തു തോന്നുന്നു? അതില്‍ ഒരു മുഖം കാണാന്‍ കഴിയുന്നുണ്ടോ? ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി ഇക്കഴിഞ്ഞ ജൂണ്‍ 19ന് എടുത്ത ചിത്രമാണിത്. നമ്മില്‍നിന്ന് 70കോടി പ്രകാശവര്‍ഷം അകലെയുള്ള ഒരു സംഭവം. കാര്യം നമ്മുടെ മുഖംപോലെയൊക്കെ തോന്നുമെങ്കിലും അത് അതല്ല! ഏതെങ്കിലും അന്യഗ്രഹജീവന്റെ രൂപവും അല്ല. മറിച്ച് രണ്ടു ഗാലക്സികള്‍ കൂട്ടിമുട്ടിക്കൊണ്ടിരിക്കുന്ന ഒരു ചിത്രമാണത്. AM 2026-424 എന്ന പേരിലാണ് ഈ കൂട്ടിമുട്ടല്‍ അറിയപ്പെടുന്നത്. ഗാലക്സി എന്നൊക്കെ പറഞ്ഞാല്‍ അതൊരു ചെറിയ കളിയല്ല! ആകാശഗംഗയാണ് നമ്മുടെ ഗാലക്സി. പതിനായിരക്കണക്കിനുകോടി നക്ഷത്രങ്ങള്‍ കൂടിച്ചേര്‍ന്ന ഒരു പ്രപഞ്ചഭാഗം. അപ്പോള്‍ അതിന്റെ വലിപ്പം ഊഹിക്കാമല്ലോ. അങ്ങനെയുള്ള രണ്ടു ഗാലക്സികള്‍ കൂട്ടിയിടിച്ചാലോ? അത്തരമൊരു സംഭവമാണ് AM 2026-424.തോന്നുന്നത് രണ്ടു ഗാലക്സികളുടെയും പ്രകാശമാനമായ കേന്ദ്രഭാഗമാണ്. ചുറ്റിലുമായി കാണുന്നത് കുറെ നീലനക്ഷത്രങ്ങളുടെ റിങും! പ്രപഞ്ചത്തെ സംബ...