ഫ്ലാഷ് മെമ്മറിയും പെന്‍ഡ്രൈവും

ഫ്ലാഷ് മെമ്മറിയും പെന്‍ഡ്രൈവും വിവരങ്ങള്‍ മനുഷ്യന്റെ ഓര്‍മ്മകളില്‍ മാത്രമായി കൈമാറി വന്ന ഒരു കാലമുണ്ടായിരുന്നു മനുഷ്യചരിത്രത്തിന്. ഓര്‍മ്മകള്‍ക്ക് ദീര്‍ഘകാലത്തെ നിലനില്‍പ്പിനായി പക്ഷേ എഴുത്ത് എന്ന പുതിയ ആലേഖനരീതിയുടെ വികാസം വരെ കാത്തിരിക്കേണ്ടി വന്നു. പിന്നീട് കംമ്പ്യൂട്ടറുകളുടെ വരവോടെ ഓര്‍മ്മസൂക്ഷിപ്പ് ഉപകരണങ്ങള്‍ പുതിയൊരു മാനം കൈവരിച്ചു. ആ ഓര്‍മ്മസൂക്ഷിപ്പ് ഉപകരണങ്ങളുടെ ഇപ്പോഴത്തെ താരമാണ് പെന്‍ഡ്രൈവുകള്‍ എന്ന ഓമനപ്പേരില്‍ വിളിക്കുന്ന ഫ്ലാഷ് മെമ്മറി. 1980ല്‍ തന്നെ ഫ്ലാഷ് മെമ്മറി എന്ന ഓര്‍മ്മസൂക്ഷിപ്പ് കേന്ദ്രം കണ്ടെത്തിയിരുന്നെങ്കിലും യു.എസ്.ബിയുമായി കൂട്ടിയിണക്കിയ ലളിതമായ ഒന്നായി കടന്നുവരാന്‍ അല്പം താമസം നേരിട്ടു. 2000 ത്തിലാണ് തമ്പ്ഡ്രൈവ് എന്ന പേരില്‍ ആദ്യമായി ഈ താരത്തിന്റെ കടന്നു വരവ്. സിങ്കപ്പൂര്‍ ആസ്ഥാനമാക്കിയിട്ടുള്ള ട്രക്ക് ടെക്നോളജീസ് എന്ന സ്ഥാപനമായിരുന്നു ഇതിന് പുറകില്‍. ഡിസ്ക് ഓണ്‍ കീ എന്ന പേരില്‍ 8എം.ബി ഓര്‍മ്മശക്തിയുള്ള ഫ്ലാഷ് മെമ്മറിയുമായി IBM അതേ വര്‍ഷം തന്നെ മത്സരരംഗത്തെത്തി. തുടര്‍ന്നങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ ഓര്‍മ്മ കൂട്ടാനും വേഗത കൂട്ടാനുമുള്ള ശ്രമത്തിലായിരുന്നു വിവി...