ഛായാഗ്രാഹികള്‍ (ക്യാമറകള്‍)
ഛായാഗ്രാഹികള്‍ (ക്യാമറകള്‍) ഒരു ദൃശ്യത്തെ ഒരു പ്രതലത്തില്‍ പകര്‍ത്തിയെടുക്കുന്ന യന്ത്രമാണ് യഥാര്‍ത്ഥത്തില്‍ ക്യാമറകള്‍. ആദ്യകാലത്ത് നന്നായി ചിത്രങ്ങള്‍ വരയ്ക്കാനറിയുന്നവര്‍ ചെയ്യുന്നതും ഏതാണ്ട് ഇതേ പണി തന്നെയാണ്. ക്യാമറയുടെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പിന്‍ ഹോള്‍ ക്യാമറകള്‍ ഉപയോഗിച്ചുള്ള ആദ്യകാല ഛായാഗ്രഹണമാണ് ക്യാമറയുടെ പിറവിക്ക് തുടക്കം കുറിച്ചത്. എല്ലാ വശവും മൂടിയ വലിയ ഒരു മുറി. ആ മുറിയുടെ ഒരു വശത്ത് മാത്രം ഒരു ചെറിയ ദ്വാരം. ആ ദ്വാരം വഴി അകത്തേക്ക് വരുന്ന പ്രകാശം മുറിയിലെ ഭിത്തിയില്‍ പുറത്തെ കാഴ്ചയുടെ ഒരു ദൃശ്യം രചിക്കും. ഈ ദൃശ്യത്തെ കടലാസില്‍ വരച്ചെടുത്താണ് ആദ്യകാല ഛായാഗ്രഹണം നടന്നിരുന്നത്. ലെന്‍സുകളുടെ ആവിര്‍ഭാവത്തോടെ പിന്‍ഹോള്‍ ക്യാമറകള്‍ ലെന്‍സുകളുള്ള ക്യാമറകള്‍ക്ക് വഴി മാറി. പിന്നീടായിരുന്നു ഛായാഗ്രാഹികളുടെ ഗതി മാറ്റി മറിച്ച കണ്ടുപിടുത്തം. 1724 ല്‍ ജോഹാന്‍ ഹെന്‍റിച്ച് (Johann Heinrich Schultz) എന്ന ശാസ്ത്രജ്ഞനായിരുന്നു ആ കണ്ടെത്തല്‍ നടത്തിയത്. വെള്ളി കലര്‍ന്ന ചില രാസപദാര്‍ത്ഥങ്ങള്‍ വെളിച്ചത്തിനനുസരിച്ച് നിറം മാറുന്ന പ്രതിഭാസം. പിന്നീട് ഈ കണ്ടുപിടുത്തത്തെ ഛായാഗ്രാഹി...