Posts

Showing posts from January, 2011

ലൌഡ് സ്പീക്കര്‍

Image
ലൌഡ് സ്പീക്കര്‍ ടി.വി., റേഡിയോ, ടേപ്പ് റെക്കോര്‍ഡര്‍, സി.ഡി. പ്ലയര്‍, അങ്ങിനെ ശബ്ദവുമായി ബന്ധമുള്ള എല്ലാ ഉപകരണങ്ങളുടേയും അനുബന്ധ ഉപകരണമാണ് നമുക്ക് ചിര പരിചിതമായ സ്പീക്കര്‍. വളരെ ലളിതമായ ഒരു ഉപകരണം കൂടിയാണിത്. വൈദ്യുതോര്‍ജ്ജത്തെ ശബ്ദോര്‍ജ്ജമാക്കി മാറ്റുക എന്നതാണ് സ്പീക്കറിന്റെ പ്രാഥമിക ധര്‍മ്മം. ടെലിഫോണിന്റെ ആവിര്‍ഭാവത്തോടെയാണ് ശബ്ദത്തെ പുനസൃഷ്ടിക്കേണ്ടതിന്റെ വ്യാപകമായ ആവശ്യം വേണ്ടി വന്നത്. സ്പീക്കറുകളുടെ കഥയും ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ജോഹാന്‍ ഫിലിപ്പ്, അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ എണ്‍സ്റ്റ് സീമെന്‍സ് തുടങ്ങിയവരായിരുന്നു ആദ്യകാല സ്പീക്കറുകള്‍ രൂപകല്പന ചെയ്തവരില്‍ പ്രധാനികള്‍. 18 ആം നൂറ്റാണ്ടിന്റെ അവസാന ദശാബ്ദങ്ങളിലാണ് ഈ കാല്‍വയ്പ്പുകള്‍. 1924 ല്‍ ഇന്നുപയോഗിക്കുന്ന തരത്തിലുള്ള ചലിക്കും ചുരുള്‍ സ്പീക്കറുകളുടെ ആദ്യപേറ്റന്റ് ചെസ്റ്റര്‍ റൈസും എഡ്വാര്‍ഡ് കെലോഗും കരസ്ഥമാക്കിയതോടെ കൂടുതല്‍ പേരും ഈ വഴിക്ക് തിരിഞ്ഞു. പിന്നീട് പലരായി പല വിധത്തിലുള്ള സ്പീക്കറുകള്‍ക്ക് രൂപം നല്‍കി. സൂഷ്മമായ ശബ്ദങ്ങളെപ്പോലും കേള്‍പ്പിക്കാന്‍ കഴിയുന്ന സ്പീക്കറുകള്‍ക്കായുള്ള ഗവേഷണങ്ങള്‍ ഇന്നും തുടരുന്നുണ്ട്. ഇന്നുപ...

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി

Image
സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് -  മൈക്രോസ്കോപ്പ് പുല്‍ക്കൊടിത്തുമ്പില്‍ നില്‍ക്കുന്ന വെള്ളത്തുള്ളിയായിരിക്കണം ഒരു പക്ഷേ മനുഷ്യന്‍ കണ്ട ആദ്യ സൂഷ്മദര്‍ശിനി. ഇലയുടെ കുറച്ചുകൂടി വലിയ ചിത്രം ആ ജലത്തുള്ളി കാണിച്ചുകൊടുത്തിട്ടുണ്ടാവണം. ഏറ്റവും ലളിതമായ മൈക്രോസ്കോപ്പാണിത്. ഒരു ചില്ലിന്‍മേല്‍ ഒരു വെള്ളത്തുള്ളി വച്ച് നിങ്ങള്‍ക്കും ഈ ലളിതമായ മൈക്രോസ്കോപ്പ് നിര്‍മ്മിക്കാവുന്നതാണ്. ആരാണ് ആദ്യമൈക്രോസ്കോപ്പ് നിര്‍മ്മിച്ചത് എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ ബുദ്ധിമുട്ടാണ്. കാരണം ഒരു ലെന്‍സ് മാത്രം ഉപയോഗിച്ച് ഒരു വസ്തുവിനെ നിരീക്ഷിച്ചാല്‍ ആ സംവിധാനത്തെ ഒരു മൈക്രോസ്കോപ്പ് എന്ന് വിളിക്കാം. രണ്ട് ലെന്‍സുകള്‍ ഉപയോഗിച്ച് വസ്തുക്കളെ കൂടുതല്‍ വലുതാക്കി കാണിക്കുന്ന കോംപൌണ്ട് മൈക്രോസ്കോപ്പ് എന്ന സംവിധാനം നിര്‍മ്മിച്ചത് ആരാണ് എന്നതു പോലും ഇന്ന് തര്‍ക്കവിഷയമാണ്. ഹാന്‍സ് ലിപ്പര്‍ഷെ, സക്കറിയാസ് ജാന്‍സണ്‍ എന്ന് തുടങ്ങി ഗലീലിയോ ഗലീലി വരെ ഈ പട്ടികയിലുണ്ട്. മൈക്രോസ്കോപ്പിന്റെ നിര്‍മ്മാണത്തില്‍ ഏറ്റവും പ്രധാനം ലെന്‍സുകളാണ്. പ്രകാശത്തെ ആവശ്യാനുസരണം നിയന്ത്രിച്ച് ഒരു വസ്തുവിന്റെ വലിപ്പമേറിയ പ്രതിബിംബം രൂപപ്പെടുത്തിയ...

ടച്ച് സ്ക്രീന്‍ - ലോകത്തെ സ്പര്‍ശിച്ചറിയാന്‍...

Image
ടച്ച് സ്ക്രീന്‍ കീബോര്‍ഡുകള്‍ മാത്രമുപയോഗിച്ച് കംമ്പ്യൂട്ടര്‍ കൈകാര്യം ചെയ്തിരുന്ന ഒരു കാലത്തുനിന്നും മൌസ് എന്ന ഉപകരണം ഉണ്ടാക്കിയ വിപ്ലവം വളരെ വലുതായിരുന്നു. പക്ഷേ ഇന്ന് അതിലും വലിയ വിപ്ലവമാണ് ടച്ച് സ്ക്രീന്‍ എന്ന സംവിധാനം ചെയ്യുന്നത്. റയില്‍വേ സ്റ്റേഷനുകളിലെ യാത്രാവിവരം അറിയാനുള്ള സംവിധാനമായിട്ടും എ.ടി.എം കൌണ്ടറുകളിലുമാണ് ടച്ച് സ്ക്രീന്‍ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ഇന്ന് മൊബൈല്‍ഫോണുകളിലും ഏറ്റവും പുതിയ ടാബ്‌ലെറ്റ് കംമ്പ്യൂട്ടറുകളിലും ടച്ച് സ്ക്രീന്‍ സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. 1971 ല്‍ ഡോ. സാം ഹര്‍സ്റ്റ് ആണ് ആദ്യത്തെ സ്പര്‍ശനസംവേദിനി (Touch Sensor) രൂപപ്പെടുത്തിയത്. എലോഗ്രാഫ് എന്ന് പേരിട്ട ഈ സംവിധാനത്തിന്റെ പോരായ്മ ഇത് സുതാര്യമല്ല എന്നതായിരുന്നു. 1974ല്‍ സാം ഹര്‍സ്റ്റും അദ്ദേഹം തുടങ്ങിയ എലോഗ്രാഫിക്സ് എന്ന സ്ഥാപനവും ചേര്‍ന്ന് സുതാര്യമായ പ്രതലത്തില്‍ ഉപയോഗിക്കാവുന്ന ടച്ച് സ്ക്രീന്‍ സംവിധാനം ആവിഷ്കരിച്ചു. 1977 ല്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ടച്ച്സ്ക്രീന്‍ സാങ്കേതികവിദ്യയായ റസിസ്റ്റീവ് സങ്കേതം ഇവര്‍ വികസിപ്പിക്കുകയും പേറ്റന്റ് എടുക്കുകയും ചെയ്തു. വ്യത്യസ്ഥ...

തൊട്ടുകൂട്ടാന്‍ ഒരു കാല്‍ക്കുലേറ്റര്‍

Image
കംമ്പ്യൂട്ടറിന്റെ വരവിനും ഏറെക്കാലം മുന്‍പുതന്നെ നമുക്ക് പരിചിതമായിരുന്ന ഒരുപകരണമായിരുന്നു കാല്‍ക്കുലേറ്റര്‍. വളരെ ചിലവു കുറഞ്ഞ കയ്യിലൊതുങ്ങുന്ന ഒരുപകരണം. ആര്‍ക്കും വളരെ ലളിതമായി ഉപയോഗിക്കാന്‍ കഴിയുമാറുള്ള  രൂപകല്പന കാല്‍ക്കുലേറ്റര്‍ കൂടുതല്‍  ജനകീയമാകാന്‍ കാരണമായിട്ടുണ്ട്. അതു കൊണ്ടു തന്നെയാണ് തൊട്ടുകൂട്ടാന്‍ കഴിയുന്ന ഉപകരണം എന്ന പേര് പോലും ഇതിന് വീണത്. ഇന്ന് കംമ്പ്യൂട്ടറുകളിലും മൊബൈലുകളിലും  എല്ലാം കാല്‍ക്കുലേറ്റര്‍ ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. പക്ഷേ ഉപയോഗത്തില്‍ ഇന്നും പ്രിയം നമ്മുടെ സ്വന്തം കാല്‍ക്കുലേറ്റര്‍ തന്നെ. കാല്‍ക്കുലേറ്ററിന്റെ ചരിത്രവും കംമ്പ്യൂട്ടറിന്റെ ചരിത്രവും ആരംഭിക്കുന്നത് ഒരേയിടത്തു നിന്നുമാണ്. അബാക്കസ്സ് എന്ന കണക്കുകൂട്ടുന്ന ഉപകരണത്തില്‍ നിന്നും. കാരണം കാല്‍ക്കുലേറ്ററും ഒരു കൊച്ച് കംമ്പ്യൂട്ടര്‍ തന്നെയാണ്. ബി.സി. 150 – 100 കാലഘട്ടത്തില്‍ ഗ്രീസിലും മറ്റും ഉപയോഗിച്ചിരുന്ന ആസ്ട്രോലാബ് , അന്റിക്കത്തേര തുടങ്ങിയ ഉപകരണങ്ങളും ആദ്യകാല കാല്‍ക്കുലേറ്ററുകള്‍ തന്നെ ആയിരുന്നു. പിന്നീട് പതിനേഴാം നൂറ്റാണ്ടില്‍ രൂപകല്പന ചെയ്ത സ്ലൈഡ് റൂള്‍ എന്ന മെക്കാനിക്കല്‍ കാല്‍ക്കുലേ...

റഫ്രിജറേറ്റര്‍ എന്ന ഫ്രിഡ്ജ്

Image
റഫ്രിജറേറ്റര്‍ ഐസ്ക്രീം എന്ന് കേള്‍ക്കുമ്പോഴേ ആ തണുപ്പിന്റെ രുചി നമ്മുടെ നാവില്‍ വരും. റഫ്രിജറേറ്റര്‍ എന്ന ഉപകരണത്തിന് മുന്‍പ് ഐസ്ക്രീം എന്ന സ്വാദിഷ്ഠ വിഭവം സ്വാഭാവികമായി മഞ്ഞ് വീഴുന്ന രാജ്യങ്ങളില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ശീതീകരണി എന്ന ഉപകരണത്തിന്റെ ആവശ്യം വസ്തുക്കള്‍ കേട് കൂടാതെ കൂടുതല്‍ കാലം നിലനിര്‍ത്തുക എന്നതായിരുന്നു. റഫ്രിജറേറ്റര്‍ കണ്ടുപിടിക്കുന്നതിന് മുന്‍പ് ഐസ് ഹൌസുകള്‍ എന്നൊരു സംവിധാനം ഉണ്ടായിരുന്നു. മലമുകളില്‍ നിന്നും മറ്റും ലഭിക്കുന്ന സ്വാഭാവിക മഞ്ഞ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ശീതീകരണികളായിരുന്നു ഇവ. മഞ്ഞ് കാലത്ത് പാലും മറ്റും കേട് കൂടാതെ ഇരിക്കാന്‍ അവ വീടിന് പുറത്ത് സൂക്ഷിക്കുമായിരുന്നത്രേ!! താപനില കുറഞ്ഞ അന്തരീക്ഷത്തില്‍ ഭക്ഷണത്തെ ജീര്‍ണ്ണിപ്പിക്കുന്ന ബാക്റ്റീരികളുടേയും മറ്റും പ്രവര്‍ത്തനം മന്ദീഭവിക്കുകയോ നിലയ്ക്കുകയോ ചെയ്യുന്നതിനാലാണ് ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ കേട് കൂടാതെ ദീര്‍ഘനാള്‍ ഇരിക്കുന്നത്. എല്ലാത്തരം ശീതികരണികളുടേയും പ്രവര്‍ത്തനം അടിസ്ഥാനപരമായി ഒന്ന് തന്നെയാണ്. തണുപ്പിക്കേണ്ട അറയില്‍ നിന്നുള്ള താപം വലിച്ചെടുത്ത് പുറത്തു കളയുക എന്നത്. ഇപ്പോള്‍ നാം കാണുന്ന എ...