Posts

Showing posts from April, 2021

ചൊവ്വയിൽ 10മിനിറ്റ് ഓക്സിജൻ ശ്വസിക്കാം! MOXIE (Mars Oxygen In-Situ Resource Utilization Experiment )

Image
 ഒരു മനുഷ്യന് 10 മിനിറ്റ് ശ്വസിക്കാനുള്ള ഓക്സിജൻ ചൊവ്വയിൽ നിർമ്മിച്ച് പേഴ്സിവിയറൻസ്! വളരെ നേർത്ത അന്തരീക്ഷമാണ് ചൊവ്വയ്ക്ക്. അതിൽത്തന്നെ 96ശതമാനവും കാർബൺ ഡയോക്സൈഡും! കാർബൺ ഡയോക്സൈഡ് എന്നാൽ രണ്ട് ഓക്സിജനും ഒരു കാർബണും ചേർന്നതാണ്. അതായത് ഇതിൽ ഓക്സിജൻ ഉണ്ട്. ഈ ഓക്സിജനെ വേർതിരിച്ച് എടുക്കാൻ കഴിഞ്ഞാൽ! ഭൂമിയിൽ ഇതു നമ്മൾ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ഈ പരീക്ഷണം ചൊവ്വയിൽപ്പോയി നടത്തിയാലോ? അതിനാണ് പേഴ്സിവിയറൻസിലെ MOXIE (Mars Oxygen In-Situ Resource Utilization Experiment ) എന്ന ഉപകരണം! എന്തായാലും കഴിഞ്ഞ ഏപ്രിൽ 20ന് ഈ പരീക്ഷണം MOXIE വിജയകരമായി നടത്തി! ഇൻജന്യൂയ്റ്റിയെപ്പോലെ ഇതും ഒരു ടെക്നോളജി ഡെമോൺസ്ട്രേഷൻ മാത്രമാണ്. പക്ഷേ വരുംകാല ദൗത്യങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ആവേശകരമായ കാര്യമാണിത്. ചൊവ്വയിലെ കാർബൺ ഡയോക്സൈഡ് ഉപയോഗിച്ച് അവിടെത്തന്നെ ഓക്സിജൻ നിർമ്മിക്കുക! മനുഷ്യരെ ചൊവ്വയിലിറക്കാനുള്ള പദ്ധതികൾ ഏറെ കാര്യമായി മുന്നോട്ടു പോവുകയാണ്. നമുക്കാണെങ്കിൽ ഏറ്റവും ആവശ്യമുള്ള വാതകം ഓക്സിജനും. ശ്വസിക്കാൻ മാത്രമല്ല, റോക്കറ്റുകളിലെ ഇന്ധനത്തിനും ഓക്സിജനും വേണം. സത്യത്തിൽ അതിനാണ് കൂടുതൽ ഓക്സിജൻ വേണ്ടതും. നാലു മനുഷ

ജിന്നി എന്ന ഇൻജിന്യൂയിറ്റി ഇന്നു ചൊവ്വയിൽ പറന്നുയരും! MARS HELICOPTER | Ingenuity

Image
മാർസ് ഹെലികോപ്റ്റർ ചൊവ്വയിൽ. ഏപ്രിൽ 18ന് പകർത്തിയ ചിത്രം.  കടപ്പാട്: NASA/JPL-Caltech/ASU/Navaneeth Krishnan S   എവറസ്റ്റ് കൊടുമുടിയുടെ മുകളിലേക്ക് ഹെലികോപ്റ്ററിൽ എത്തിച്ചേരാൻ പറ്റുമോ? ഒറ്റനോട്ടത്തിൽ എന്താ അതിനു പ്രശ്‌നം എന്നു തോന്നാം. പക്ഷേ എത്തിച്ചേരൽ ഏറെ ബുദ്ധിമുട്ടാണ്. വായുവിന്റെ സാന്ദ്രത അവിടെ ഏറെക്കുറവാണ് എന്നതുതന്നെയാണ് പ്രധാനകാരണം. ബഹുഭൂരിപക്ഷം ഹെലികോപ്റ്ററുകളും മൂന്നര - നാല് കിലോമീറ്ററിൽ താഴെയാവും പറക്കുക. പ്രത്യേകം ഡിസൈൻ ചെയ്ത ചില കോപ്റ്ററുകൾക്ക് ആറോ ഏഴോ കിലോമീറ്റർ ഉയരത്തിലൊക്കെ അല്പനേരം പറക്കാൻ പറ്റിയെന്നു വരും എന്നു മാത്രം. എവറസ്റ്റിന്റെ ഉയരം എട്ടു കിലോമീറ്ററാണ്. അത്രയും ഉയരത്തിൽ ഹെലികോപ്റ്ററുകൾക്ക് എത്തിച്ചേരുക ഏതാണ്ട് അസാധ്യം എന്നു തന്നെ പറയാം! ഉയരം കൂടും തോറും വായുവിന്റെ 'കട്ടി' കുറഞ്ഞുവരും എന്നതാണ് ഹെലികോപ്റ്ററുകൾ നേരിടുന്ന പ്രശ്‌നം. എന്നാപ്പിന്നെ ഒരു 30കിലോമീറ്റർ ഉയരത്തിൽ ഒരു ഹെലികോപ്റ്റർ പറപ്പിക്കാനൊക്കുമോ? ഭൂമിയുടെ ഉപരിതലത്തിലെ വായുവിനെക്കാൾ നൂറിലൊന്നു സാന്ദ്രതയേ അവിടത്തെ വായുവിനുള്ളൂ. അതുകൊണ്ടുതന്നെ പറ്റില്ല എന്ന് ഉറപ്പാണ്. പക്ഷേ ആ ലക്ഷ്യം നിറവേറ്റാൻ കഴിയുമോ