ജിന്നി ഓർമ്മയാകുമോ? ഒരു സെൻസർ കേടായി!
ജിന്നി ഓർമ്മയാകുമോ? ഒരു സെൻസർ കേടായി! ------------------------------ Credits: NASA/JPL-Caltech/ASU/MSSS ഭൂമിക്കു പുറത്ത് മറ്റൊരിടത്ത് ആദ്യമായി പറന്ന ഒരു വാഹനം. അതായിരുന്നു ഇൻജന്യൂറ്റി എന്ന മാർസ് ഹെലികോപ്റ്റർ. ജിന്നി എന്ന ഓമനപ്പേരിൽ ആരാധകൾ വിളിക്കുന്ന ഒരു കുഞ്ഞുഡ്രോൺ. അഞ്ചു പറക്കലുകൾ മാത്രം ലക്ഷ്യം വച്ചിരുന്ന ജിന്നി 28 പറക്കലുകളുമായി എല്ലാവരെയും അമ്പരപ്പിച്ചു നിൽക്കുകയായിരുന്നു. പക്ഷേ ഏപ്രിൽ 29ലെ 28ാമത്തെ പറക്കലിനുശേഷം ചില പ്രശ്നങ്ങൾ നേരിട്ടു. മേയ് 3നും 4നും ജിന്നിയുമായിട്ടുള്ള കമ്യൂണിക്കേഷൻ മുറിഞ്ഞുപോയി. അവസാനം കഴിഞ്ഞ ദിവസമാണ് ജിന്നി വീണ്ടും ഉണർന്നത്. പക്ഷേ അപ്പോഴേക്കും ഒരു ദുഃഖവാർത്തകൂടി സയന്റിസ്റ്റുകളെ തേടിയെത്തി. ജിന്നിയുടെ ഒരു സെൻസർ, ഇൻക്ലിനോമീറ്റർ (inclinometer) കേടായിരിക്കുന്നു. ചൊവ്വയിൽ മഞ്ഞുകാലത്തിന്റെ വരവാണ്. താപനില പതിവിലും കുറവായിരിക്കും. പ്രത്യേകിച്ചും രാത്രിയിൽ. -80ഡിഗ്രിയൊക്കെയാണ് പലപ്പോഴും രാത്രിതാപനില. പൊടിക്കാറ്റും ചൊവ്വയിൽ വ്യാപിക്കുകയാണ്. പകലും അതിനാൽ ആവശ്യത്തിനു പ്രകാശവും ചൂടും കിട്ടില്ല. ജിന്നി സോളാർപാനലുകൾ ഉപയോഗിച്ച് ചാർജു ചെയ്താണ് തന്റെ ഊർജ്ജാവശ്യങ്ങ...