Posts

Showing posts from October, 2022

അമിട്ടും ചിമിട്ടുമല്ല. ഇത് സ്പ്രൈറ്റ്. ഇടിമിന്നൽ മേഘങ്ങൾക്കും മുകളിൽ കാണുന്ന ഇലക്ട്രിക് പ്രതിഭാസം

Image
Credits: Copyright Thanasis Papathanasiou   അമിട്ടും ചിമിട്ടും ദീപാവലി ആഘോഷവും ഒന്നുമല്ല. ഇതൊരു അന്തരീക്ഷപ്രതിഭാസമാണ്. ഏതാണ്ട് എൺപതു കിലോമീറ്ററോളം മുകളിലെ അന്തരീക്ഷത്തിൽ അപൂർവമായി കാണപ്പെടുന്ന ഇനിയും പൂർണമായും പിടിതരാത്ത പ്രതിഭാസം. സ്പ്രൈറ്റ് എന്നാണ് ഇതിനെ വിളിക്കുക. ഏതാനും നിമിഷങ്ങൾ നീണ്ടുനിൽക്കുന്ന മനോഹരമായൊരു ആകാശക്കാഴ്ച. അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിൽ നടക്കുന്ന വൈദ്യുതപ്രതിഭാസമാണ് സ്പ്രൈറ്റ്.ഇടിമിന്നലും മഴയും ഉണ്ടാക്കുന്ന മേഘങ്ങളെക്കാൾ ഉയരത്തിലാണ് ഈ പ്രതിഭാസം ഉണ്ടാവുക. ഇവയുടെ കാരണം പൂർണ്ണമായും വ്യക്തമല്ലെങ്കിലും കൂടുതൽ സാധ്യതയും താഴെ പറയുന്നതിനാണ്. ശക്തമായ ഇടിമിന്നൽ പലപ്പോഴും വലിയ അളവിൽ ചാർജ് ഭൂമിയിലേക്കൊഴുക്കും. അതോടെ മേഘങ്ങളുടെ മുകളിൽ താത്ക്കാലികമായി വലിയതോതിൽ വിപരീത ചാർജ് രൂപപ്പെടും. ഇതിനു കുറേ മുകളിലാണ് അയണോസ്ഫിയർ. അയണീകരിക്കപ്പെട്ട തന്മാത്രകളും ആറ്റങ്ങളും ഉള്ള ഇടം. അവിടത്തെ ചാർജും മേഘങ്ങൾക്കു മുകളിൽ രൂപപ്പെട്ട ചാർജും വ്യത്യസ്തമാണെങ്കിലോ? അവയ്ക്കിടയിൽ വലിയൊരു ഇലക്ട്രിക് ഫീൽഡ് ഉണ്ടാവും. വൈദ്യുതിയുടെ ഒഴുക്കും നടക്കും. അങ്ങനെ ഇവ തമ്മിൽ ആ സമയത്ത് നടത്തുന്ന ഇലക്ട്രിക്കൽ ചാർജിന്റെ

ചൊവ്വയിൽ ഉൽക്കാപതനം - പുറത്തെത്തിയത് മണ്ണിനടിയിൽ കിടന്ന ഐസ്. അവശിഷ്ടങ്ങൾ തെറിച്ചുപോയത് കിലോമീറ്ററുകളോളം ദൂരത്തിൽ

Image
  ചൊവ്വയിൽ ഉൽക്കാപതനം - പുറത്തെത്തിയത് മണ്ണിനടിയിൽ കിടന്ന ഐസ്. അവശിഷ്ടങ്ങൾ തെറിച്ചുപോയത് കിലോമീറ്ററുകളോളം ദൂരത്തിൽ ഒരു ഭൂമികുലുക്കം, ഛേ... സോറി, ചൊവ്വാകുലുക്കം. അതും 4 മാഗ്നിറ്റ്യൂഡ് ഉള്ളത്. കഴിഞ്ഞ ഡിസംബർ 24നായിരുന്നു അതു സംഭവിച്ചത്. നാസയുടെ ഇൻസൈറ്റ് ലാൻഡർ അന്ന് റെക്കോഡ് ചെയ്ത ആ ചൊവ്വാകുലുക്കത്തിന്റെ കാരണം കഴിഞ്ഞ ദിവസമാണ് സയന്റിസ്റ്റുകൾ പുറത്തുവിട്ടത്. ഒരു ഉൽക്കാപതനമായിരുന്നത്രേ ഈ ചൊവ്വാകുലുക്കം സൃഷ്ടിച്ചത്. പേടകങ്ങളൊക്കെ ചൊവ്വയിൽ പോയി പര്യവേക്ഷണം തുടങ്ങിയതിൽപ്പിന്നെ ഇത്രയും വ്യക്തമായൊരു ഉൽക്കാപതനം ദൃശ്യമായിട്ടില്ലെന്നാണ് നാസ പറയുന്നത്. ഉൽക്ക വന്ന് ചൊവ്വയിൽ ഇടിച്ചിറങ്ങിയതിനെക്കാൾ വലിയൊരു കണ്ടെത്തലും ഇതിന്റെ കൂടെയുണ്ടായി. ഇടിയുടെ ആഘാതത്തിൽ വലിയൊരളവിൽ ഐസ് പുറത്തുവന്നത്രേ. അതും വാട്ടർ ഐസ്! ചൊവ്വയുടെ ചുറ്റും കറങ്ങുന്ന മാർസ് റക്കനൈസൻസ് ഓർബിറ്റർ എടുത്ത രണ്ടു ചിത്രങ്ങൾ പരിശോധിച്ചാണ് സയന്റിസ്റ്റുകൾ ഈ നിഗമനത്തിലേക്ക് എത്തിച്ചേർന്നത്; ഉൽക്കാപതനത്തിനു മുൻപും പിൻപുമുള്ള രണ്ടു ചിത്രങ്ങൾ. ഒക്ടോബർ 27ലെ ജേണൽ സയൻസിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അഞ്ചോ പത്തോ മീറ്റർ വലിപ്പം വരുന്നൊരു ഉൽക്ക.