Posts

Showing posts with the label അവഗാഡ്രോ

എന്തൂട്ടാ ഈ മോള്‍? അവഗാഡ്രോനോടു ചോദിക്കാം!

Image
ഇന്നലെ അന്താരാഷ്ട്ര മോള്‍ ദിനം ആയിരുന്നു! അതെന്തൂട്ടാ ഈ മോള്‍ ദിനം എന്നു മനസ്സിലാക്കണേനു മുന്നേ താഴെയുള്ള പോസ്റ്റ് വായിച്ച് വട്ടാകാന്‍ ക്ഷണിക്കുന്നു! അന്താരാഷ്ട്രമോള്‍ ദിനത്തോട് അനുബന്ധിച്ച് compundchem.com 2014ല്‍ പുറക്കിയ ഇന്‍ഫോഗ്രാഫിക്സ്. കടപ്പാട്: https://www.compoundchem.com/2014/10/23/moleday/ ഒരു ഗ്രാം ഹൈഡ്രജനിലെ ആറ്റങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ എത്ര സമയം വേണ്ടിവരും? ചോദ്യം രസകരമാണ്. ഉത്തരം കണ്ടെത്തണമെങ്കില്‍ ചില കാര്യങ്ങള്‍ അറിയണം. ഒന്ന് ഒരു ഗ്രാം ഹൈഡ്രജനില്‍ എത്ര ആറ്റങ്ങളുണ്ട്? എത്ര വേഗത്തില്‍ എണ്ണാന്‍ കഴിയും? ആദ്യത്തേതിന്റെ ഉത്തരം ഒരു പ്രത്യേക സംഖ്യയാണ്. 6.023 x 10²³. 1 കഴിഞ്ഞ് 23 പൂജ്യങ്ങള്‍ വരുന്ന വലിയൊരു സംഖ്യ! അവഗാഡ്രോ സംഖ്യ എന്നാണ് ഇതിനെ വിളിക്കുക. 12 ഗ്രാം കാര്‍ബണിലെ ആറ്റങ്ങളുടെ എണ്ണവും ഇത്ര തന്നെ. 14 ഗ്രാം നൈട്രജനിലെ ആറ്റങ്ങളുടെ എണ്ണവും ഇത്ര തന്നെ! അങ്ങനെ എണ്ണം കിട്ടി. ഇനി വേണ്ടത് എത്ര വേഗത്തില്‍ എണ്ണാന്‍ കഴിയും എന്നുള്ളതല്ലേ. ഒരു കൗതുകത്തിന് ഒരു സെക്കന്റില്‍ ഒരാറ്റം എന്ന രീതിയിലാണ് എണ്ണുന്നത് എന്നു കരുതിക്കോളൂ. ഒരു മണിക്കൂര്‍ കൊണ്ട് 60x60 = 3600 ആറ...