ഇന്ത്യയുടെ ബഹിരാകാശ ദൂരദര്‍ശിനിയായ ആസ്ട്രോസാറ്റ് - പ്രപഞ്ചാന്വേഷണം ഇതിലൂടെയും ആവാം!

പ്രപഞ്ചത്തെക്കുറിച്ചു പഠിക്കാം ഇന്ത്യയുടെ ബഹിരാകാശ ടെലിസ്കോപ്പായ ആസ്ട്രോസാറ്റിലൂടെ ഹബിള്‍ സ്പേസ് ടെലിസ്കോപ്പ് എന്നു കേട്ടിട്ടില്ലാത്ത ജ്യോതിശ്ശാസ്ത്രതത്പരര്‍ വിരളമായിരിക്കും. ബഹിരാകാശത്ത് സ്ഥാപിച്ചിരിക്കുന്ന ടെലിസ്കോപ്പാണത്. ഹബിളിനെപ്പോലെ ബഹിരാകാശത്ത് മറ്റു ടെലിസ്കോപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കുമുണ്ട് അത്തരം ഒരു ടെലിസ്കോപ്പ്. ഇന്ത്യയുടെ ബഹിരാകാശ ടെലിസ്കോപ്പിനെ ആസ്ട്രോസാറ്റ് എന്നാണ് വിളിക്കുക. അള്‍ട്രാവൈലറ്റ്, എക്സ്-റേ തുടങ്ങിയ പ്രകാശത്തില്‍ പ്രപഞ്ചത്തെ വീക്ഷിക്കാനുള്ള ഒരു ടെലിസ്കോപ്പാണിത്. അള്‍ട്രാവൈലറ്റിലും എക്സ്-റേയിലും ഒരേസമയം പ്രപഞ്ചത്തെ വീക്ഷിക്കാന്‍ കഴിയുന്ന ടെലിസ്കോപ്പ് എന്നതാണ് ആസ്ട്രോസാറ്റിനെ വ്യത്യസ്തമാക്കുന്നത്. IC2574 എന്ന കുള്ളന്‍ഗാലക്സിയുടെ അള്‍ട്രാവൈലറ്റ് ചിത്രം കടപ്പാട്: Chayan Mondal and collaborators നിരവധി ചിത്രങ്ങള്‍ ആസ്ട്രോസാറ്റും പുറത്തുവിട്ടിട്ടുണ്ട്. അതിലൊന്നാണ് ചിത്രത്തില്‍. IC2574 എന്ന ഒരു കുള്ളന്‍ഗാലക്സിയുടെ അള്‍ട്രാവൈലറ്റ് ചിത്രമാണത്. വാമനതാരാപഥം എന്നും പറയാം. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ഇത്തരം ഗാലക്സികളാണ്. നൂറോ...