സ്റ്റെതസ്കോപ്പ് - ഡോക്ടറുടെ സന്തതസഹചാരി

സ്റ്റെതസ്കോപ്പ് ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ പോകുന്ന കുട്ടികളുടെ ശ്രദ്ധമുഴുവന്‍ ഡോക്ടറെക്കാളുപരി കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന ഒരു ഉപകരണത്തിലായിരിക്കും. സ്റ്റെതസ്കോപ്പ് എന്ന ലളിതവും എന്നാല്‍ ഡോക്ടര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതുമായ ഉപകരണത്തില്‍. ജീവികളുടെ ആന്തരാവയവങ്ങളുടെ ശബ്ദം കേള്‍പ്പിക്കുക എന്നതാണ് ഈ ഉപകരണത്തിന്റെ പ്രാഥമികമായ ലക്ഷ്യം. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ശബ്ദം ശ്രവിക്കുക എന്ന ദൌത്യത്തിനായാണ് കൂടുതലായും ഈ ഉപകരണം ഉപയോഗിച്ച് വരുന്നത്. ധമനികളിലൂടെയുള്ള രക്തചംക്രമണം അറിയാനും സ്റ്റെതസ്കോപ്പ് ഉപയോഗിക്കുന്നു. സ്ഫിഗ്മോ മാനോമീറ്റര്‍ എന്ന രക്തസമ്മര്‍ദ്ദമാപിനിയുമായിച്ചേര്‍ത്ത് രക്തസമ്മര്‍ദ്ദം അളക്കാനും സ്റ്റെതസ്കോപ്പ് പ്രയോജനപ്പെടുത്തുന്നു. ഈ ഉപകരണത്തിന്റെ ചരിത്രം തുടങ്ങുന്നത് രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുന്‍പാണ്. റെനെ ലനക്ക് (René Laennec) എന്ന ഫ്രഞ്ച് ഡോക്ടര്‍ക്കാണ് സ്റ്റെതസ്കോപ്പ് ആദ്യമായി നിര്‍മ്മിച്ചതിന്റെ ബഹുമതി. 1816 ല്‍ പാരീസിലെ നെക്കര്‍ ഹോസ്പിറ്റലില്‍ വച്ച് ഒരു രോഗിയെ പരിശോധിക്കുന്നതിനിടയ്ക്കാണ് റെനെ സ്റ്റെതസ്കോപ്പ് എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കുന്നതും പിന്നീട് നിര്‍...