എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!


ചൊവ്വയിലേക്ക് പെർസിവയരൻസ് എന്ന വാഹനം പോകുന്നത് അടുത്ത മാസമാണ്. പിന്നെയും മാസങ്ങൾ കഴിഞ്ഞ് അടുത്ത വർഷമേ അത് ചൊവ്വയിലെത്തൂ. പക്ഷേ നമുക്ക് ചൊവ്വയിലേക്ക് ഇപ്പോൾത്തന്നെ പോവാൻ നാസ അവസരമൊരുക്കിയിരിക്കുകയാണ്. ചൊവ്വയുടെ മണ്ണിൽ കാൽകുത്താനുള്ള മനുഷ്യരുടെ ത്വരയെ നാസയ്ക്കു കാണാതിരിക്കാനാവില്ലല്ലോ. ചൊവ്വയിൽപ്പോവാൻ പേടിയുള്ളവർക്ക് ചൊവ്വയിലേക്കുള്ള വിക്ഷേപണം കാണാനും ഒബ്സർവേഷൻ സെന്ററിൽ ഇരുന്ന് വിക്ഷേപണത്തെ നിയന്ത്രിക്കാനും ഒക്കെ അവസരമുണ്ട്. കൊറോണ ആയതിനാൽ ആകെക്കൂടി ചെയ്യേണ്ടത് വീട്ടിലിരിക്കുക. എന്നിട്ട് നെറ്റിൽക്കയറി ദാ ഈ സൈറ്റ് തുറക്കുക. https://mars.nasa.gov/mars2020/participate/photo-booth/ അവിടെ നിങ്ങളുടെ ഫോട്ടോ അപ്‍ലോഡ് ചെയ്യുക. ഇഷ്ടമുള്ള പശ്ചാത്തലം തിരഞ്ഞെടുക്കുക.
പെർസിവിയറൻസ് ചൊവ്വയിൽ എത്തുന്നതിനു മുന്നേതന്നെ അതിനൊപ്പം ഫോട്ടോയെടുക്കാൻ അവസരമൊരുങ്ങും!

ങ്ങാ, പിന്നെ ഒരു കാര്യം കൂടി. പെർസിവിയറൻസിലേറി ചൊവ്വയിലെത്തുന്നത് ഒരു കോടി മനുഷ്യരുടെ പേരുകളും പേറിയാണ്. എല്ലാവരുടെ പേരും കൊത്തിയ ചെറിയ ചിപ്പുകൾ ഈ പേടകത്തിൽ ഉണ്ട്. അന്ന് അയയ്ക്കാൻ വിട്ടുപോയവർക്ക് 2026ലെ പേടകത്തിൽ വീണ്ടും ചൊവ്വയിലെത്താം. ആ ടിക്കറ്റിനായി ദാ ഇവിടെ പേരു ചേർത്താൽ മതി. https://mars.nasa.gov/participate/send-your-name/future

---നവനീത്....

Comments

Post a Comment

Popular posts from this blog

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി