Posts

Showing posts from January, 2021

ഇല്ലാ, ഈ ജൂലൈയിൽ ജൂനോ പേടകം വ്യാഴത്തിൽപ്പോയി വീഴില്ല. പേടകം ഇനിയും വ്യാഴത്തെ ചുറ്റും! ഉപഗ്രഹങ്ങളെയും സന്ദർശിക്കും. Juno will continue its investigation of Jupiter through September 2025

Image
ഇല്ലാ, ഈ ജൂലൈയിൽ ജൂനോ പേടകം വ്യാഴത്തിൽപ്പോയി വീഴില്ല. പേടകം ഇനിയും വ്യാഴത്തെ ചുറ്റും! ഉപഗ്രഹങ്ങളെയും സന്ദർശിക്കും. വ്യാഴത്തെക്കുറിച്ചു പഠിക്കാൻ 2011ൽ നാസ വിക്ഷേപിച്ച പേടകമാണ് ജൂനോ. 2016 ജൂലൈയിൽ ഇത് വ്യാഴത്തിലെത്തി.  വ്യാഴത്തിനു ചുറ്റും ദീർഘവൃത്താകൃതിയിലാണ് പേടകത്തിന്റെ സഞ്ചാരം. വ്യാഴത്തിന്റെ ഒരു കൃത്രിമോപഗ്രഹം എന്നു വിശേഷിപ്പിക്കാം. ഏതാണ്ട് 52-53 ദിവസംകൊണ്ട് ഒരു തവണ ചുറ്റി വരും. അങ്ങനെ 2021 ജൂലൈയിൽ 35ാമത്തെ ചുറ്റലോടെ തന്റെ പഠനവും ദൗത്യവും അവസാനിപ്പിച്ച് വ്യാഴത്തിൽ ചാടി ആത്മഹത്യ ചെയ്യാനായിരുന്നു പ്ലാൻ. പക്ഷേ നാസയിൽ സയന്റിസ്റ്റുകൾ ഈ പദ്ധതിയെ ഒന്നുകൂടി പരിഷ്കരിച്ചു. 42 തവണകൂടി ജൂനോ വ്യാഴത്തെ ചുറ്റിസഞ്ചരിക്കട്ടേ! Perijove എന്നാണ് ഓരോ ചുറ്റലും അറിയപ്പെടുന്നത്.  അങ്ങനെ സഞ്ചരിക്കുന്നതിനിടയിൽ ഗാനിമേഡ്, യൂറോപ്പ, ഇയോ എന്നീ ഉപഗ്രഹങ്ങൾക്ക് അരികിൽക്കൂടി കടന്നുപോകാനും ജൂനോയ്ക്കാവും. ഈ ഉപഗ്രഹങ്ങളുടെ മനോഹരങ്ങളായ ഫോട്ടോകളെടുക്കാം, അവയെക്കുറിച്ച് പുതിയ പഠനങ്ങൾ നടത്താം. കൂടുതൽ ഓർബിറ്റുകൾ കിട്ടുന്നതോടെ വ്യാഴത്തെക്കുറിച്ചും കൂടുതൽ അറിയാനാകും.  കഴിഞ്ഞില്ല. ഒരു ദൗത്യംകൂടി ജൂനോയെ ഏൽപ്പിക്കുന്നുണ്ട്. ശനിക്കു ച

ചൊവ്വയിൽ പെർസെവെറൻസ് പേടകം ലാൻഡ് ചെയ്യുന്നതിന്റെ ട്രയിലർ! Perseverance Arrives at Mars -Mission Trailer

Image
സിനിമകൾക്കും സീരീസുകൾക്കു മാത്രമല്ല, ചൊവ്വയിൽ പേടകം ലാൻഡ് ചെയ്യുന്നതിനും ഇപ്പോൾ ട്രയിലർ പുറത്തിറങ്ങും. നാസയുടെ പെർസിവിയറൻസ് പേടകം ഫെബ്രുവരി 18ന് ചൊവ്വയിലിറങ്ങും. അതീവസങ്കീർണ്ണമായ ലാൻഡിങ് ആണ് ഈ ദൗത്യത്തിന്റേത്. എങ്ങനെയായിരിക്കും ലാൻഡിങ് എന്നത് ആനിമേഷൻരൂപത്തിൽ അവതരിപ്പിക്കുയാണ് നാസ. വീഡിയോ കാണാം...