Posts

Showing posts from June, 2021

ഗാനിമേഡിന്റെ ചിത്രം ഭൂമിയിലെത്തി! Image of Ganymede taken by Junocam

Image
ഗാനിമേഡിന്റെ ചിത്രം ഭൂമിയിലെത്തി! ഇടതുവശം - സ്റ്റെല്ലാർ റഫറൻസ് യൂണിറ്റ് സ്റ്റാർ ക്യാമറ പകർത്തിയത്. വലതുവശം - ജൂനോകാമിലെ ഗ്രീൻഫിൽറ്റർ ഉപയോഗിച്ചു പകർത്തിയത്.  credit: NASA/JPL-Caltech/SwRI/MSSS/Navaneeth Krishnan S ജൂൺ 7ന് ഗാനിമേഡിന് അരികിൽക്കൂടി കടന്നുപോയ ജൂനോ പേടകം പകർത്തിയ രണ്ടു ചിത്രങ്ങൾ ഭൂമിയിലെത്തി. ജൂനോകാം ക്യാമറയും സ്റ്റെല്ലാർ റഫറൻസ് യൂണിറ്റ് സ്റ്റാർ ക്യാമറയും പകർത്തിയ രണ്ടു ചിത്രങ്ങൾ! ഗ്രഹമായ ബുധനെക്കാളും വലുതാണ് വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമേഡ്. ദശാബ്ദങ്ങൾക്കു മുൻപ് ഗലീലിയോ പേടകമാണ് ഗാനിമേഡിനോട് അടുത്തു സഞ്ചരിച്ച പേടകം. ഇപ്പോഴിതാ, ജൂനോയും! ജൂനോകാമിലെ ഗ്രീൻ ഫിൽറ്റർ ഉപയോഗിച്ച് എടുത്ത ചിത്രമാണ് ആദ്യത്തേത്. അതിനാലാണ് ബ്ലാക്ക് ആന്റ് വൈറ്റ് ആയി കാണപ്പെടുന്നത്. റെഡ്, ബ്ലൂ ഫിൽറ്ററുകളിലെ ചിത്രങ്ങൾ കൂടി കൂട്ടിച്ചേർത്താൽ ഗാനിമേഡിന്റെ യഥാർത്ഥ നിറത്തിലുള്ള ചിത്രം കിട്ടും. അടുത്ത ദിവസങ്ങളിൽത്തന്നെ അവയെല്ലാം പബ്ലിക് ഡൊമെയിനിൽ പുറത്തുവിടും. ഒരു പിക്സൽ ഒരു കിലോമീറ്റർ എന്ന റസല്യൂഷനിലാണ് ഇപ്പോഴത്തെ ചിത്രം എടുത്തിരിക്കുന്നത്. സ്റ്റെല്ലാർ റഫറൻസ് യൂണിറ്റ് സ്റ്റാർ ക്യാമറ പകർത്തിയ ബ്ലാക്ക്ആന്റ് വൈറ്റ്

പുതിയ ചൊവ്വാക്കഥകൾ! ചൊവ്വാപഠനം തുടങ്ങി പേഴ്സിവിയറൻസ്

Image
  പുതിയ ചൊവ്വാക്കഥകൾ! ചൊവ്വാപഠനം തുടങ്ങി പേഴ്സിവിയറൻസ് കുറച്ചു മാസങ്ങളായി നമ്മൾ ചൊവ്വയിലെ ഒരു പേടകത്തിനു പിന്നാലെയാണ്. മാർസ് 2020 എന്ന പേഴ്സിവിയറൻസ് റോവർ! തന്റെ ഓരോ ഉപകരണങ്ങളും പ്രവർത്തനസജ്ജമാണോ എന്ന പരിശോധനകളും പരീക്ഷണങ്ങളുമായി തിരക്കിലായിരുന്നു ഇതുവരെ പേഴ്സിവിയറൻസ്. അത്തരം പ്രാഥമികപരിശോധനകൾ മാർസ്2020 പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. അതെല്ലാം തൃപ്തികരമാണ് എന്നു ബോധ്യപ്പെട്ടതോടെ തന്റെ യഥാർത്ഥ ദൗത്യത്തിലേക്ക് കടന്നിരിക്കുകയാണ് ഈ വാഹനം. ചൊവ്വയിൽ സയൻസ് പരീക്ഷണങ്ങൾ നടത്തുക. അവയുടെ വിവരം ഭൂമിയിലേക്ക് അയയ്ക്കുക. ഇനിയുള്ള ദിവസങ്ങളിൽ ഇതിനായിരിക്കും പേഴ്സിവിയറൻസ് മുൻഗണന കൊടുക്കുക. പണ്ട് വലിയൊരു തടാകമായിരുന്നു എന്നു കരുതുന്ന ഇടത്തിലാണ് പേഴ്സി ഇറങ്ങിയിരിക്കുന്നത്. ഈ പുരാതന തടാകം എപ്പോൾ രൂപപ്പെട്ടു? എത്രകാലം അതു നിലനിന്നിരുന്നു? എപ്പോഴാണ് ഈ തടാകം വറ്റിപ്പോയത്? തുടങ്ങിയവയുടെ ഒരു 'ടൈംലൈൻ' മനസ്സിലാക്കലാണ് പ്രധാനം. ഇതു മനസ്സിലാക്കിയിട്ടുവേണം പാറകളുടെയും മറ്റും സാമ്പിളുകൾ ശേഖരിക്കാൻ. അക്കാലത്ത് വൈറസോ ബാക്റ്റീരിയയോപോലെയുള്ള എന്തെങ്കിലും സൂക്ഷ്മജീവികൾ രൂപപ്പെട്ടിരുന്നെങ്കിൽ അവയുടെ ഫോസിലുകളോ സൂചനകള