ഇന്‍ഡക്ഷന്‍ കുക്കര്‍ പ്രവര്‍ത്തിക്കുന്നതെങ്ങിനെ?
ഇന്‍ഡക്ഷന്‍ കുക്കര്‍
അടുപ്പുകളുടെ ചരിത്രത്തിന് ഏറെ പഴക്കമുണ്ട്. മൂന്നു കല്ല് കൂട്ടിവച്ച് അടുപ്പുണ്ടാക്കിയിരുന്നിടത്തുനിന്നും ആ സാങ്കേതികവിദ്യ വളരെയധികം വളര്‍ന്നു കഴിഞ്ഞു. നിരവധി തരത്തിലുള്ള അടുപ്പുകളാണ് ഇന്ന് നിലവിലുള്ളത്. വിറക്, കല്‍ക്കരി, മണ്ണെണ്ണ, എല്‍.പി.ജി, വൈദ്യുതി, സൂര്യപ്രകാശം തുടങ്ങിയവയില്‍ നിന്നും ഊര്‍ജ്ജമാണ് ഭൂരിഭാഗവും അടുപ്പുകളും ഉപയോഗിക്കുന്നത്. വൈദ്യുതി ഉപയോഗിക്കുന്ന അടുപ്പുകള്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെയാണ് താപം നിര്‍മ്മിക്കുന്നത്. ഈ ശ്രേണിയില്‍ ഇപ്പോള്‍ കൂടുതല്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഇന്‍ഡക്ഷന്‍ കുക്കര്‍. സാധാരണ ഹീറ്ററുകളില്‍ നിന്ന് വിഭിന്നമാണ് ഇതിന്റെ പ്രവര്‍ത്തനം. വൈദ്യുതചാലകങ്ങളായി വസ്തുക്കളില്‍ കാന്തികപ്രേരണത്തിലൂടെ താപം ഉല്‍പ്പാദിപ്പിക്കുന്ന തത്വമാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്.
ബള്‍ബിന്റെ ഫിലമെന്റും സാധാരണ ഹീറ്ററുകളും പ്രവര്‍ത്തിക്കുന്നതെങ്ങിനെ എന്ന് നിങ്ങള്‍ക്കറിയാം. വൈദ്യുതി കടന്നുപോകുന്ന ചാലകത്തിന്റെ പ്രതിരോധം ആണ് താപത്തിന് കാരണമാകുന്നത്. ജൂള്‍ ഹീറ്റിംഗ്, ഓം ഹീറ്റിംഗ്, റെസിസ്റ്റീവ് ഹീറ്റിംഗ് എന്നൊക്കെയാണ് ഈ പ്രഭാവം അറിയപ്പെടുന്നത്.
ഇന്‍ഡക്ഷന്‍ ഹീറ്റിംഗ് എന്താണെന്നറിയുന്നതിന് മുന്‍പ് 'എഡി കറണ്ട് ' എന്ന പ്രതിഭാസം എന്താണെന്ന് നോക്കാം. ട്രാന്‍സ്ഫോര്‍മര്‍ പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനം വൈദ്യുതകാന്തികപ്രേരണം എന്ന പ്രതിഭാസമാണ്. ഇതേ പ്രേരണം തന്നെയാണ് എഡി-കറണ്ടിനും അടിസ്ഥാനം. പരന്ന ഒരു ലോഹത്തെ വൈദ്യുതകാന്തികപ്രേരണത്തിന് വിധേയമാക്കിയാല്‍ ആ ലോഹപ്രതലത്തില്‍ ചെറിയ ചെറിയ വൃത്തരൂപങ്ങള്‍ ചമച്ച് വൈദ്യുതി ഒഴുകാന്‍ തുടങ്ങും. പ്രേരണം മൂലം രൂപം കൊള്ളുന്ന ഈ വൈദ്യുതചുഴികളെ ആണ് എഡി-കറണ്ട് എന്ന് വിളിക്കുന്നത്. ഈ എഡി-വൈദ്യുതിക്ക് ചാലകത്തിന്റെ പ്രതിരോധം തടസ്സം സൃഷ്ടിക്കും. അത് ജൂള്‍ഹീറ്റിംഗിലേക്ക് നയിക്കുകയും വൈദ്യുതോര്‍ജ്ജം താപോര്‍ജ്ജമായി മാറുകയും ചെയ്യുന്നു.
ഇങ്ങിനെ ഉണ്ടാകുന്ന താപമുപയോഗിച്ചാണ് ഇന്‍ഡക്ഷന്‍ അടുപ്പില്‍ പാചകം നടത്തുന്നത്.
മാഗ്നറ്റിക്ക് ഹിസ്റ്റീരിസിസ് എന്ന പ്രതിഭാസത്തേയും ഇന്‍ഡക്ഷന്‍ അടുപ്പില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. വൈദ്യുതി കടന്നു പോകുമ്പോള്‍ അതിനടുത്തുള്ള ലോഹം കാന്തമായി മാറും എന്ന് നമുക്കറിയാം. വൈദ്യുതിയുടെ ദിശക്കനുസരിച്ച് കാന്തത്തിന്റെ ധ്രുവ്വങ്ങള്‍ക്കും മാറ്റമുണ്ടാകും. ദിശമാറിക്കൊണ്ടിരിക്കുന്ന എ.സി.യാണ് (പ്രത്യാവര്‍ത്തിധാരാ വൈദ്യുതി) കടന്നുപോകുന്നതെങ്കില്‍ കാന്തികധ്രുവ്വങ്ങളും തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കും. പക്ഷേ തുടര്‍ച്ചയായ ഈ മാറ്റത്തെ ഉള്‍ക്കൊള്ളാനുള്ള ലോഹത്തിന്റെ കഴിവില്ലായ്മ മൂലം കുറച്ച് ഊര്‍ജ്ജം താപമായി നഷ്ടപ്പെടും. ഈ താപവും ഇന്‍ഡക്ഷന്‍ കുക്കറില്‍ പ്രയോജനപ്പെടുത്തുന്നു.
സാധാരണ അടുപ്പുകളില്‍ നിന്നും വ്യത്യസ്ഥമായി ഇവിടെ അടുപ്പ് ചൂട് നിര്‍മ്മിക്കുന്നില്ല. മറിച്ച് പാചകത്തിനുപയോഗിക്കുന്ന പാത്രം തന്നെയാണ് ചൂടാകുന്നത്. പാത്രത്തെ ചൂടാക്കുന്നതിനാണ് ഇന്‍ഡക്ഷന്‍ ഉപയോഗിക്കുന്നത് എന്നര്‍ത്ഥം.
ശക്തമായ ഒരു ഇലക്ട്രോമാഗ്നറ്റ് ആണ് ഇതിന്റെ പ്രധാനഭാഗം. വളരെ ഉയര്‍ന്ന ആവൃത്തിയുള്ള എ.സി യില്‍ ആണ് ഈ വൈദ്യുതകാന്തം പ്രവര്‍ത്തിക്കുന്നത് എന്നു മാത്രം. ഉയര്‍ന്ന ആവൃത്തിയുള്ള എ.സി സൃഷ്ടിക്കാനായുള്ള ഇലക്ടോണിക്ക് സംവിധാനങ്ങളും അടുപ്പിന്റെ ഭാഗമാണ്. അടുപ്പിന്റെ മുകളിലുള്ള സിറാമിക്ക് പ്രതലത്തിന്റെ അടിയിലാണ് ഈ ഇലക്ട്രോമാഗ്നറ്റ് സ്ഥാപിച്ചിരിക്കുന്നത്. അടുപ്പില്‍ ഏതു ലോഹപ്പാത്രം വച്ചാലും അത് വൈദ്യുതകാന്തത്തിന്റെ കാന്തികമണ്ഡലത്തിന് ഉള്ളിലായിരിക്കും. അതിവേഗം വ്യതിയാനപ്പെടുന്ന ഈ കാന്തികമണ്ഡലത്തില്‍ പെടുന്ന ലോഹത്തില്‍ എഡി കറണ്ട് ഉണ്ടാവുകയും അത് താപത്തിന് കാരണമാവുകയും ചെയ്യുന്നു.
ഇരുമ്പ് പോലുള്ള ലോഹങ്ങളാണ് ഇന്‍ഡക്ഷന്‍ കുക്കറിലെ പാചകത്തിന് ഏറ്റവും അനുയോജ്യം. ഗ്ലാസ്സ്, പ്ലാസ്റ്റിക്ക് തുടങ്ങിയവ ഉപയോഗിക്കാന്‍ സാധിക്കുകയില്ല. അലൂമിനിയം, ചെമ്പ് പാത്രങ്ങളും ഈ 'പ്രേരണ' പാചകത്തിന് നന്നല്ല. അവയുടെ കുറഞ്ഞ പ്രതിരോധം കാരണം സൃഷ്ടിക്കപ്പെടുന്ന താപം വളരെ കുറവായിരിക്കും. അതു മാത്രമല്ല കാന്തികപദാര്‍ത്ഥങ്ങളല്ലാത്തതു കൊണ്ടു തന്നെ മാഗ്നറ്റിക്ക് ഹിസ്റ്റീരിസിസ് മൂലമുണ്ടാകുന്ന താപവും കുറവായിരിക്കും.
ശരിയായ പാത്രമാണ് ഉപയോഗിക്കുന്നത് എങ്കില്‍ മികച്ച ദക്ഷതയോടെ പ്രവര്‍ത്തിക്കാന്‍ ഈ അടുപ്പിന് കഴിയുന്നു. ചൂട് സൃഷ്ടിപ്പെടുന്നത് പാത്രത്തിലാണ് എന്നുള്ളതു കൊണ്ടും ദക്ഷത വര്‍ദ്ധിക്കുന്നു.

(ദീപികയുടെ ചോക്ലേറ്റില്‍ പ്രസിദ്ധീകരിക്കുന്നത്)
Good..
ReplyDelete