ചന്ദ്രയാന്‍ 2 പേടകത്തിലെ ടെറൈന്‍ മാപ്പിങ് ക്യാമറ എടുത്ത ആദ്യ ചിത്രങ്ങള്‍4300കിലോമീറ്റര്‍ അകലെവച്ച് ചന്ദ്രയാന്‍ 2ലെ ടെറൈന്‍ മാപ്പിങ് ക്യാമറ എടുത്ത ചിത്രങ്ങള്‍.
ചന്ദ്രോപരിതലം മാപ്പിങ് നടത്താന്‍ വേണ്ടി ഓര്‍ബിറ്ററില്‍ ഉള്ള ക്യാമറയാണിത്. മാപ്പിങ് ക്യാമറകളുടെ കാലിബ്രേഷന്‍ പല തവണയായിട്ടാവും സാധാരണ നടക്കുക. അതെല്ലാം കഴിഞ്ഞാല്‍ ഇനിയും വ്യക്തതയുള്ള ചിത്രങ്ങള്‍ ലഭ്യമാവും. മാത്രമല്ല ചന്ദ്രോപരിതലത്തില്‍ നിന്നും 100കിലോമീറ്റര്‍ മാത്രം ഉയരത്തിലാവും അവസാന ഓര്‍ബിറ്റ്. അത്രയും അടുത്തുനിന്ന് എടുക്കുന്ന ഫോട്ടോകള്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഉള്ളതാവും.ചിത്രങ്ങള്‍ക്കു കടപ്പാട് ISRO 

Comments