വ്യാഴത്തില്‍ ഒരു സൂര്യഗ്രഹണം! ഇയോയുടെ നിഴല്‍ വ്യാഴത്തില്‍!

വ്യാഴത്തില്‍ കാണുന്ന ഈ കറുത്ത പൊട്ട് എന്താണെന്നറിയാമോ?

വ്യാഴത്തില്‍ ഇയോയുടെ നിഴല്‍! കടപ്പാട്: NASA/JPL-Caltech/SwRI/MSSS/Kevin M. Gill

ഇത് വ്യാഴത്തിന്റെ ഉപഗ്രഹമായ ഇയോയുടെ നിഴലാണ്. വ്യാഴത്തിനു ചുറ്റും സഞ്ചരിക്കുന്ന ജൂനോ മിഷന്‍ കഴിഞ്ഞ ദിവസം എടുത്ത  ചിത്രങ്ങളില്‍നിന്ന് സിറ്റിസണ്‍ സയന്റിസ്റ്റ് ആയ Kevin M. Gill നിര്‍മ്മിച്ചെടുത്ത ചിത്രമാണിത്. കെവിനെപ്പോലെ പലരും ജൂനോ മിഷന്‍ നല്‍കുന്ന ചിത്രങ്ങളെ പരിഷ്കരിച്ച് പുതിയ കണ്ടെത്തലുകള്‍ നടത്താറുണ്ട്. കെവിനാണ് അതില്‍ കേമന്‍.
ഇയോ വളരെ രസകരമായ ഒരു ഉപഗ്രഹമാണ്. നിറയെ അഗ്നിപര്‍വ്വതങ്ങളുള്ള ഒരു ഉപഗ്രഹം. അതിന്റെ ഉപരിതലം കാണാന്‍തന്നെ രസമാണ്.
പക്ഷേ ഈ ചിത്രത്തില്‍ ഇയോ ഇല്ല. പകരം ഇയോയുടെ നിഴലേ ഉള്ളൂ. വ്യാഴത്തിന്റെ മേഘങ്ങളില്‍ ഇയോ വീഴ്ത്തുന്ന നിഴല്‍. ആ പ്രദേശത്ത് ശരിക്കും ഒരു ഗ്രഹണമാണ്. അവിടെനിന്ന് നോക്കിയാല്‍ സൂര്യഗ്രഹണം കാണാം. ഇയോ സൂര്യനെ മറയ്ക്കുന്ന കാഴ്ച!

---നവനീത്...

ചിത്രം: Jupiter & Shadow of Io, PJ22-28
ചിത്രത്തിനു കടപ്പാട്: NASA/JPL-Caltech/SwRI/MSSS/Kevin M. Gill

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി

റിഗോലിത്ത് - ചന്ദ്രനിലെ മണ്ണിന്റെ കഥ - story of regolith