അങ്കിളേ, ഏലിയന്‍, എക്സ്ട്രാടെറസ്ട്രിയല്‍, ഇ.ടി., പാറ്റ, നമ്മുടെ പാറ്റ, ഭൂമിയെ തിന്നാന്‍ വരുന്ന പാറ്റ!

അങ്കിളേ, ഏലിയന്‍, എക്സ്ട്രാടെറസ്ട്രിയല്‍, ഇ.ടി., പാറ്റ, നമ്മുടെ പാറ്റ, ഭൂമിയെ തിന്നാന്‍ വരുന്ന പാറ്റ!

 


അങ്കിളേ, ഏലിയന്‍, എക്സ്ട്രാടെറസ്ട്രിയല്‍, ഇ.ടി., പാറ്റ, നമ്മുടെ പാറ്റ, ഭൂമിയെ തിന്നാന്‍ വരുന്ന പാറ്റ!

മനു അങ്കിളിലെ ഈ ഡയലോഗ് ഓര്‍മ്മയുണ്ടോ? പട്ടാപ്പകല്‍ ടെലിസ്കോപ്പും കൊണ്ട് ആകാശത്തേക്കു നോക്കിയ മനു അങ്കിളിനെ പാറ്റയെക്കൊണ്ട് പറ്റിച്ച പിള്ളാരുടെ ഡയലോഗ്! അത്രേം അടുത്തുകൊണ്ടുപോയി പാറ്റയെ വച്ചാലൊന്നും പാറ്റയെ കാണാന്‍ പറ്റില്ലെന്നത് വേറെ കാര്യം. പക്ഷേ അല്പം അകലെ കൊണ്ടുപോയി വച്ചാല്‍ ഭൂമിയെ തിന്നാന്‍ വരുന്ന പാറ്റയെ കാണാം!

മനു അങ്കിളിനെ പിള്ളാര് പറ്റിക്കുമ്പോ നാസയെ പറ്റിച്ചത് ശരിക്കും പാറ്റകളും പ്രാണികളുമാണ്. ഉല്‍ക്കമഴയെ നിരീക്ഷിക്കാന്‍ വേണ്ടി നാസ ഭൂമിയില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കുറെ ക്യാമറകളുണ്ട് ഇടയ്ക്ക് അതിന്റെ ഗ്ലാസ്ഡോമിനു മുകളിലൂടെ കടന്നുപോകുന്ന ചില പ്രാണികളും മറ്റും 'ഭൂമിയെ തിന്നാന്‍ വരുന്ന പാറ്റ!'യെപ്പോലെ ശാസ്ത്രജ്ഞര്‍ക്ക് കൗതുകമാവാറുണ്ട്. അത്തരം കുറെ ഫോട്ടോകളാണ് ഹാലോവീന്‍ ആഘോഷവുമായി ബന്ധപ്പെട്ട് നാസ തിരഞ്ഞെടുത്ത് പുറത്തുവിട്ടിരിക്കുന്നത്. NASA’s All Sky Fireball Network എന്നാണ് ഈ ക്യാമറ സമുച്ചയത്തിന്റെ പേര്. നിലവില്‍ 17 ക്യാമറകളാണ് ഇങ്ങനെ സ്ഥാപിച്ചിരിക്കുന്നത്.  എല്ലാം ബ്ലാക്ക് & വൈറ്റ് ക്യാമറകളാണ്. രാത്രിയാകാശത്തിന്റെ മുഴുവന്‍ ചിത്രവും കിട്ടുന്ന തരത്തിലുള്ള വൈഡ്ഫീല്‍ഡ് ക്യാമറകള്‍!




ഒരു ഉല്‍ക്ക അന്തരീക്ഷത്തില്‍ പ്രവേശിച്ച് കത്തിയമരുമ്പോള്‍ അത് കുറെ ദൂരം സഞ്ചരിച്ചിരിക്കും. വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പല ക്യാമറകള്‍ക്കും ഈ കാഴ്ചയുടെ വിവിധ ചിത്രങ്ങള്‍ കിട്ടും. ഈ ചിത്രങ്ങളെ വിശകലനം ചെയ്ത് ഉല്‍ക്കയുടെ വേഗതയും ഉയരവും കണക്കാക്കാനാവും.  ഈ ക്യാമറകളില്‍നിന്നുള്ള മുഴുവന്‍ ചിത്രങ്ങളും വീഡിയോയും ഡാറ്റയും പൊതുജനങ്ങള്‍ക്കായി ലഭ്യമാണ്.
അത്തരം ക്യാമറകളില്‍ ഒന്ന്



---നവനീത്...

ഈ ക്യാമറകളില്‍നിന്നുള്ള ലൈവ് ചിത്രങ്ങള്‍ ഇവിടെ കാണാം: https://fireballs.ndc.nasa.gov/

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി

റിഗോലിത്ത് - ചന്ദ്രനിലെ മണ്ണിന്റെ കഥ - story of regolith