Posts

Showing posts from February, 2020

ബിഗ്‍ബാങിനുശേഷം പ്രപഞ്ചത്തിലെ ഏറ്റവും വലിയ സ്ഫോടനം!

Image
കടപ്പാട്:  X-ray: Chandra: NASA/CXC/NRL/S. Giacintucci, et al., XMM-Newton: ESA/XMM-Newton; Radio: NCRA/TIFR/GMRT; Infrared: 2MASS/UMass/IPAC-Caltech/NASA/NSF ബിഗ്‍ബാങിനുശേഷം പ്രപഞ്ചത്തിലെ ഏറ്റവും വലിയ സ്ഫോടനം! ഇതുവരെ നമുക്കറിയാവുന്നതില്‍ വച്ച് ഏറ്റവും വലുത്. അങ്ങനെയൊന്നാണ് കഴിഞ്ഞ ദിവസം ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്. 39കോടി പ്രകാശവര്‍ഷങ്ങള്‍ക്ക് അപ്പുറത്തുള്ള ഒരു സൂപ്പര്‍മാസീവ് ബ്ലാക്ക്ഹോളില്‍നിന്നാണ് ഈ സ്ഫോടനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്കോപ്പായ Giant Metrewave Radio Telescope (GMRT)യും ഈ കണ്ടെത്തല്‍ സ്ഥിരീകരിക്കുന്നതില്‍ പങ്കാളിയായി. നാസയുടെ എക്സ്-റേ ടെലിസ്കോപ്പായ ചന്ദ്ര എക്സ്-റേ ഒബ്സര്‍വേറ്ററി, യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ XMM-Newton (X-ray Multi-Mirror Mission) എന്ന എക്സ്-റേ ടെലിസ്കോപ്പ്, ആസ്ട്രേലിയയിലെ Murchison Widefield Array (MWA)  റേഡിയോ ടെലിസ്കോപ്പ് എന്നിവയും ഈ കണ്ടെത്തലിന്റെ ഭാഗമായി. രണ്ട് റേഡിയോ ടെലിസ്കോപ്പുകളും രണ്ട് എക്സ്-റേ ടെലിസ്കോപ്പുകളും ചേര്‍ന്നാണ് ഈ കണ്ടെത്തല്‍ നടത്തിയത് എന്നു ചുരുക്കം. വൃശ്ചികം നക്ഷത്...

ചൊവ്വയിലെ പ്രണയ ചിഹ്നങ്ങള്‍

Image
ചൊവ്വയില്‍ ചെന്നാലും പ്രണയിക്കാന്‍ അവസരമുണ്ട്. ചൊവ്വ തന്നെ അത് നമുക്കായി ഒരുക്കിവച്ചിട്ടുണ്ട്. അത്തരം ചില അടയാളങ്ങളും രസകമായ കാര്യങ്ങളും ചൊവ്വയുടെ ചിരി!  കടപ്പാട്: NASA/JPL-Caltech/MSSS   ചിത്രം കണ്ടിട്ട് എന്തു തോന്നുന്നു. ആരോ വരച്ചുവച്ച ഒരു സ്മൈലി പോലെയുണ്ടോ? ചൊവ്വയ്ക്കു ചുറ്റും കറങ്ങി ചൊവ്വയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന ഒരു പേടകമുണ്ട്. പേര് Mars Reconnaissance Orbiter. MRO എന്നു ചുരുക്കിവിളിക്കും. 2006ല് ‍ ചൊവ്വയിലെത്തിയ ഈ പേടകം പകര് ‍ ത്തിയ ചിത്രമാണിത്. ഒരു ക്രേറ്ററാണിത്. 2008 ജനുവരിയിലാണ് 3 കിലോമീറ്ററോളം വലിപ്പമുള്ള ഈ ക്രേറ്ററിന്റെ ചിത്രം MRO പകര് ‍ ത്തുന്നത്. വലന്റൈന് ‍ ദിനത്തില് ‍ ആര് ‍ ക്കെങ്കിലും ഒരു ചിരി സമ്മാനിക്കണമെങ്കില് ‍ ഈ ചിത്രം അയച്ചുകൊടുത്തോളൂ!  ഹൃദയം! ചിത്രത്തിനു കടപ്പാട്: NASA/JPL-Caltech/MSSS പ്രണയമുണ്ടേല്‍ ആ പ്രണയം ഭൂമിയില്‍ മാത്രമല്ല, അങ്ങ് ചൊവ്വയില്‍വരെ എത്തും. സംശയമുണ്ടേല്‍ ഈ ചിത്രം നോക്കൂ. പ്രണയഭരിതമായ ഈ ഹൃദയം അങ്ങ് ചൊവ്വയിലാണ്. അതും രണ്ടുകിലോമീറ്ററോളം വലിപ്പമുള്ളത്. ചൊവ്വയ്ക്കു ചുറ്റും ഉപഗ്രഹമായി കറങ്ങിനടക്കുന്ന...

Pale Blue Dot ന്റെ മുപ്പതാം വാര്‍ഷികത്തില്‍ പരിഷ്കരിച്ച ചിത്രവുമായി നാസ!

Image
Pale Blue Dot ന്റെ മുപ്പതാം വാര്‍ഷികത്തില്‍ പരിഷ്കരിച്ച ചിത്രവുമായി നാസ! വോയേജര്‍ 1 പേടകം അവസാനമായി എടുത്ത ചിത്രമാണ് വിശ്വവിഖ്യാതമായ നീലപ്പൊട്ട് അഥവാ Pale Blue Dot. ആ ചിത്രം മിക്കവരും കണ്ടിട്ടുണ്ടാകും. 1990ലെ വലന്റൈന്‍ദിനത്തില്‍ ഭൂമിയില്‍നിന്ന് ഏറെയേറെ അകലെവച്ച് (600കോടി കിലോമീറ്റര്‍) വോയജര്‍ പകര്‍ത്തിയ ചിത്രത്തിന്റെ മുപ്പതാംവാര്‍ഷികമാണ് നാളെ. ഈ ആഘോഷത്തെ വേറിട്ടതാക്കാന്‍ ചിത്രത്തിന്റെ ഒരു പരിഷ്കരിച്ച രൂപം നാസ പുറത്തുവിട്ടിരിക്കുകയാണ്. പുതിയ ഇമേജ് പ്രൊസ്സസ്സിങ് സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തി ഒറിജിനല്‍ ചിത്രത്തോട് നീതി പുലര്‍ത്തിയാണ് പുതിയ ചിത്രം പരിഷ്കരിച്ചെടുത്തത്. ഈ ചിത്രം പകര്‍ത്തി അരമണിക്കൂര്‍ കഴിഞ്ഞതോടെ വോയേജര്‍ 1ലെ ക്യാമറ എന്നെന്നേയ്ക്കുമായി സ്വിച്ച്ഓഫ് ചെയ്തിരുന്നു. പേടകത്തിന്റെ ഊര്‍ജ്ജ ഉപഭോഗം നിയന്ത്രിക്കുക എന്നതായിരുന്നു ലക്ഷ്യം. സോളാര്‍പാനലുകള്‍ ഉപയോഗിക്കാതെ, റേഡിയോ ആക്റ്റീവ് ആയ പ്ലൂട്ടോണിയം ഉപയോഗിച്ചാണ് വോയേജറിലെ വൈദ്യുതോത്പാദനം. ഏറെ വര്‍ഷക്കാലം ഈ സംവിധാനം ഊര്‍ജ്ജം പുറത്തുവിട്ടുകൊണ്ടിരിക്കും. അതിനാല്‍ മാത്രമാണ് ഇപ്പോഴും വോയേജര്‍ പേടകങ്ങള്‍ സിഗ്നലുകള്‍ ഭൂമിയിലേക്കയ...

ആ കാണുന്നതാണ് ഭൂമി, Pale Blue Dot ന്റെ മുപ്പതു വര്‍ഷങ്ങള്‍

Image
1990 ലെ വലന്റൈന്‍ ദിനം. അന്നാണ് വോയേജര്‍ 1 എന്ന പേടകം ഈ ചിത്രം പകര്‍ത്തുന്നത്. പ്രപഞ്ചത്തില്‍ മനുഷ്യരെത്ര നിസ്സാരര്‍ എന്ന് നമ്മള്‍ നമ്മളെത്തന്നെ ബോധ്യപ്പെടുത്തിയ ചിത്രം. ചിത്രത്തില്‍ സൂക്ഷിച്ചുനോക്കണം. ചുവന്ന നാടയ്ക്കുള്ളില്‍ ഒരു പൊട്ടു കാണുന്നില്ലേ. അവിടെയാണ് നാമറിയുന്ന എല്ലാവരും ജീവിക്കുന്നത്. അവിടെയാണ് നാം കാണുന്ന കടലും വനവും മരുഭൂമിയും കായലും പുഴയും നദിയും വീടും എല്ലാം ഉള്ളത്. നമ്മുടെ പ്രിയ പ്പെട്ടവരുള്ളത്. നമ്മുടെ ശത്രുക്കളുള്ളത്. നമ്മുടെ പ്രണയങ്ങളുള്ളത്. വിരഹങ്ങളുള്ളത്. അവിടെയാണ് നമുക്കറിയാവുന്ന സാഹിത്യങ്ങളെല്ലാം എഴുതപ്പെട്ടത്. അറിയാവുന്ന വിജ്ഞാനമെല്ലാം രൂപപ്പെട്ടത്... ആ നേര്‍ത്ത നീലപ്പൊട്ട്. അതാണ് ഭൂമി! 595 കോടി കിലോമീറ്ററുകള്‍ക്കപ്പുറത്ത ുനിന്ന് വോയേജര്‍ 1 പേടകം അവസാനമായി തന്റെ ക്യാമറക്കണ്ണുകള്‍ തുറന്നുപിടിച്ച് പകര്‍ത്തിയ ചിത്രം. 1977 സെപ്തംബറിലാണ് വോയേജര്‍ 1 എന്ന പേടകത്തെ മനുഷ്യര്‍ വിക്ഷേപിക്കുന്നത്. നീണ്ട 42 വര്‍ഷങ്ങള്‍ക്കുശേഷവും ആ പേടകം ഭൂമിയുമായി ഇടയ്ക്കിടെ സന്ദേശങ്ങള്‍ കൈമാറിക്കൊണ്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു . 1980ല്‍ പേടകം ശനിയെ കടന്നുപോയി. ആ സമയത്...