നമുക്കൊരു ഒരു ഹായ് പറയാം, ഭൂമിക്കടുത്തുകൂടി കടന്നുപോകുന്ന ആ ഛിന്നഗ്രഹത്തോട്... (52768) 1998 OR2.

1998 OR2 ഛിന്നഗ്രഹത്തിന്റെ റഡാര് ഫോട്ടോ. 2020 ഏപ്രില് 17ന് ആരസിബോ നിരീക്ഷണാലയം പകര് ത്തിയ ചിത്രം. ചിത്രത്തിനു കടപ്പാട്: Arecibo Observatory/NASA/NSF നമുക്കൊരു ഒരു ഹായ് പറയാം, ഭൂമിക്കടുത്തുകൂടി കടന്നുപോകുന്ന ആ ഛിന്നഗ്രഹത്തോട്... ഏപ്രില് 29ന് ഒരു വലിയ ഛിന്നഗ്രഹം ഭൂമിയുടെ അടുത്തുകൂടി കടന്നുപോവുകയാണ്. പല മാധ്യമങ്ങളും അത് ഭൂമിയെ തര് ക്കാന് വരുന്ന കല്ലായിട്ടാണ് ചിത്രീകരിക്കുന്നത്. പക്ഷേ ശരിക്കും അങ്ങനെയൊന്നും അല്ലാട്ടോ. 1998 OR2. അതാണ് ഈ ഛിന്നഗ്രഹത്തിന്റെ പേര്. സെക്കന് ഡില് എട്ടര കിലോമീറ്റര് എന്ന അതിവേഗതയില് ആണ് കക്ഷിയുടെ പോക്ക്. വലിപ്പം നോക്കിയാലും ആളത്ര നിസ്സാരയല്ല. രണ്ടു കിലോമീറ്റര് മുതല് നാലു കിലോമീറ്റര് വരെ വലിപ്പമുണ്ടാവാം എന്നാണ് കരുതുന്നത്. അത്രയും വലിപ്പമുള്ള ഈ കല്ല് ഭൂമിയില് ഇടിച്ചാല് പ്പിന്നെ മനുഷ്യരുടെയും ഇപ്പോഴുള്ള മറ്റു ജീവജാലങ്ങളുടെയും കാര്യം കട്ടപ്പൊകയാണ്. പക്ഷേ പേടിക്കേണ്ട. ഈ പെരുംപാറ ചന്ദ്രനെക്കാള് 16 ഇരട്ടി അകലത്തിലൂടെയാവും കടന്നുപോവുക. ആ അകലമാണ് നമുക്ക് ആശ്വാസം നല് കുന്ന കാര്യം. അത്രയും ...