ഭൂമിക്കരികിലൂടെ മറ്റൊരു ഛിന്നഗ്രഹം കൂടി കടന്നുപോകുന്നു. Asteroid 2020SW

ഭൂമിയെ ചുറ്റുന്ന ഭൂസ്ഥിര ഉപഗ്രഹങ്ങളെക്കാൾ അടുത്തുകൂടി ഒരു കുഞ്ഞു ഛിന്നഗ്രഹം നാളെ കടന്നുപോവും. വെറും 27000കിലോമീറ്റർ മാത്രം അകലെക്കൂടി. അഞ്ചു മുതൽ പത്തു മീറ്റർവരെ മാത്രം വലിപ്പമേ ഈ പാറക്കല്ലിന് ഉള്ളൂ. ഈ വലിപ്പത്തിലുള്ള പാറക്കല്ല് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചാൽപ്പോലും കത്തിത്തീരാനാണ് സാധ്യത കൂടുതൽ. അതിനാൽ ഒട്ടും പേടിക്കാനില്ല. 2020SW എന്നാണ് ഈ പാറക്കല്ലിന്റെ പേര്. ഒന്നോ രണ്ടോ വർഷം കൂടുമ്പോഴൊക്കെ ഏതാണ്ട് ഇത്രയും ഒക്കെ വലിപ്പമുള്ള കുഞ്ഞ് ആസ്ട്രയോഡികൾ ഭൂമിക്കരികിലൂടെ കടന്നുപോകാറുണ്ട്. ചിലതെല്ലാം അന്തരീക്ഷത്തിൽ കടന്ന് ചൂടുമൂലം പല ചെറു കഷണങ്ങളായി മാറി കത്തിത്തീരും. ഭൂമിയോട് ഏറെ അടുത്തെത്തിയ ശേഷമാണ് 2020SW എന്ന ഈ അതിഥിയെ നാം കണ്ടെത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച, അതായത് സെപ്തംബർ 18ന്. സെപ്തംബർ 24ന് വൈകിട്ട് നാലേ മുക്കാലോടുകൂടിയാവും ഈ ഛിന്നഗ്രഹം ഭൂമിയോട് ഏറ്റവും അടുത്തുവരിക. തെക്കുകിഴക്കേ പസഫിക് സമുദ്രത്തിനു മുകളിലൂടെയാവും കടന്നുപോവുക. 2020SWന്റെ പാതയെക്കുറിച്ച് പഠിച്ചതോടെ ഒരു കാര്യം ഉറപ്പായിട്ടുണ്ട്. 2041വരെ ഇനി ഇത് ഭൂമിയുടെ അടുത്തെങ്ങും എത്തില്ല. ഇത്രയും വലിപ്പ...