മാർഷ്യൻ എക്സ്പ്രസ് പകർത്തിയ ഫോബോസ്
ആ കാണുന്ന കല്ല് ഒരു ഉപഗ്രഹമാണ്. സൗരയൂഥത്തിലെതന്നെ ഏറ്റവും ഇരുണ്ട ഉപഗ്രഹം എന്നു പറയാവുന്ന ഒന്ന്. ചൊവ്വയുടെ ഫോബോസ് എന്ന ഉപഗ്രഹം. പശ്ചാത്തലത്തിൽ ചൊവ്വയുടെ ഒരു ഭാഗവും. 2010ലാണ് ഈ ചിത്രം എടുക്കുന്നത്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ മാർസ് എക്സ്പ്രസ് എന്നൊരു പേടകം ചൊവ്വയ്ക്കു ചുറ്റും കറങ്ങുന്നുണ്ട്.അതും കഴിഞ്ഞ പതിനേഴു വർഷമായിട്ട്. ആ ഉപഗ്രഹം പകർത്തിയതാണ് ഈ രസകരമായ ചിത്രം.
ഫോബോസ് പ്രത്യേകിച്ച് ആകൃതിയൊന്നും പറയാനാകാത്ത ഒരു ഉപഗ്രഹമാണ്. വലിപ്പവും തീരെക്കുറവ്. വെറും ഇരുപത്തിരണ്ടു കിലോമീറ്റർ മാത്രം വലിപ്പം. വ്യാഴത്തിനും ചൊവ്വയ്ക്കും ഇടയിൽ ഒരു മേഖലയുണ്ട്. ആസ്റ്ററോയിഡ് ബെൽറ്റ് എന്നു വിളിക്കും. നിറയെ ഛിന്നഗ്രഹങ്ങൾ (ചെറുതും വലുതുമായ പാറക്കല്ലുകൾ) ഉള്ളയിടമാണ്. ഇവിടെനിന്ന് വഴിതെറ്റി ചൊവ്വയിലെത്തിയതാവാം ഫോബോസ് എന്നൊരു പരദൂഷണവും പറഞ്ഞുകേൾക്കാറുണ്ട്!
ചിത്രത്തിനു കടപ്പാട്: G. Neukum (FU Berlin) et al., Mars Express, DLR, ESA; Acknowledgement: Peter Masek
Comments
Post a Comment