Posts

Showing posts from February, 2021

ചൊവ്വയുടെ പനോരമകൾ - ജസീറോ ഗർത്തത്തിൽനിന്ന് പെർസിവിയറൻസ് പകർത്തിയത്

Image
ചൊവ്വയിലെ ജസീറോ ക്രേറ്ററിൽ ഇറങ്ങിയ പെർസിവിയറൻസ് ഇതുവരെ ആറായിരത്തോളം ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. മാസ്റ്റ് കാം എന്ന ക്യാമറയിൽ പകർത്തിയ ഏതാനും ചിത്രങ്ങൾ ഇമേജ് പ്രൊസ്സസ്സിങ് സോഫ്റ്റുവെയറുകളുടെ സഹായത്തോടെ കൂട്ടിച്ചേർത്തു നിർമ്മിച്ചതാണ് ഈ ചിത്രങ്ങൾ. 10 മുതൽ 14 ചിത്രം വരെ കൂട്ടിച്ചേർത്തതാണ് ഓരോ ചിത്രവും. ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം.     NASA/JPL-Caltech/ASU/Navaneeth Krishnan S

ചൊവ്വയിൽ പരിണാമസിദ്ധാന്തം - evolution on color calibration disk - perseverance

Image
ചൊവ്വയിൽ പരിണാമസിദ്ധാന്തം! പെർസിവിയറൻസിൽ പരിണാമസിദ്ധാന്തം! ക്യാമറയുടെ കളർ കാലിബറേഷനുവേണ്ടി തയ്യാറാക്കിയ ഡിസ്കിലാണ് പരിണാമസിദ്ധാന്തം ചിത്രീകരിച്ചുവച്ചിരിക്കുന്നത്. ഭൂമിയിലുള്ളവരോ പഠിക്കുന്നില്ല, എന്നാപ്പിന്നെ ചൊവ്വേലുള്ളവരെങ്കിലും പരിണാമസിദ്ധാന്തം പഠിച്ചോട്ടേ എന്നാവും നാസ ഉദ്ദേശിക്കുന്നത്. രണ്ടു ലോകം, ഒരേ തുടക്കം എന്ന മെസേജ് ആണ് ഡിസ്കിന്റെ മുകളിൽ കൊടുത്തിരിക്കുന്നത്. ചൊവ്വയിലും ഭൂമിയിലും ഒരേസമയം ജീവൻ ഉടലെടുത്തിരുന്നോ എന്ന മുൻവിധി ഇതിലില്ലേ എന്നൊരു സംശയവും ഉണ്ടേ! രേഖാചിത്രങ്ങൾ നോക്കാം! സൂര്യനു ചുറ്റും കറങ്ങുന്ന ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നീ ഗ്രഹങ്ങളാണ് ആദ്യചിത്രം. അവയുടെയൊക്കെ സ്ഥാനം വെറുതേ അങ്ങ് വരച്ചുവച്ചതല്ല. 2020 ജൂലൈയിൽ പെർസിവിയറൻസ് വിക്ഷേപിക്കുന്ന സമയത്ത് ഉള്ള സ്ഥാനമാണ് ഈ രേഖാചിത്രത്തിലും. ചൊവ്വയുടെ സ്ഥാനം മാത്രം അല്പം വ്യത്യാസമുണ്ട്. ഈ മാസം ചൊവ്വ നിൽക്കുന്ന സ്ഥാനമാണത്.  ഡി എൻ എ - ജനിതകഘടനയെ ചിത്രീകരിച്ചരിക്കുന്നു. ചൊവ്വയിലും ഭൂമിയിലും ഒരേ സമയത്താണോ ജീവൻ ഉടലെടുത്തത് എന്ന സംശയവും ഈ ചിത്രത്തിനു പിന്നിലുണ്ട്. അങ്ങനെയെങ്കിൽ ഏതാണ്ട് ഒരേ തരം ഡി എൻ എ കാണപ്പെടുമോ എന്നുകൂടി അറിയണം. എന്തായ

ലോകത്തെ ഏറ്റവും വൃത്തിയുള്ള വസ്തു ഇന്ന് ചൊവ്വയിൽ! "Perseverance sample caching"

Image
ലോകത്തെ ഏറ്റവും വൃത്തിയുള്ള വസ്തു ഇന്ന് ചൊവ്വയിൽ! പെർസിവിയറൻസിനൊപ്പം ചില അപൂർവ്വവസ്തുക്കൾ കൂടി ചൊവ്വയിലെത്തും. ലോകത്തെ ഏറ്റവും വൃത്തിയുള്ള വസ്തു എന്നാണ് നാസ ഇതിനെ വിശേഷിപ്പിക്കുന്നത്. സംഗതി ഏതാനും കുഴലുകളാണ്. ചൊവ്വയിലെ സാമ്പിളുകൾ ശേഖരിക്കാൻ വേണ്ടി നിർമ്മിച്ചിരിക്കുന്ന കുഴലുകൾ. ചൊവ്വയുടെ മണ്ണു കുഴിച്ചെടുക്കുന്ന സാമ്പിളുകൾ ഈ റ്റ്യൂബുകളിൽനിറച്ച് പെർസിവിയറൻസ് തന്റെ ഉദരത്തിൽ സൂക്ഷിച്ചു വയ്ക്കും. പിന്നീടൊരു കാലത്ത് ഇവയെ ഭൂമിയിലേക്ക് എത്തിക്കേണ്ടതുണ്ട്. ഭാവിയിൽ നടത്തുന്ന മറ്റൊരു ആളില്ലാ ദൗത്യത്തിലാവും ഈ റ്റ്യൂബുകൾ ഭൂമിയിലേക്ക് തിരികെ എത്തുന്നത്. അന്ന് ഭൂമിയിൽനിന്ന് പുറപ്പെടുന്ന മറ്റൊരു ദൗത്യത്തിലെ പേടകം പെർസിവിയറൻസുമായി കണ്ടുമുട്ടും. എന്നിട്ട് ഈ റ്റ്യൂബുകളെ കൈമാറും. റ്റ്യൂബുകളുമായി ആ ദൗത്യം തിരികെ ഭൂമിയിലെത്തും. ആരും തൊടാത്ത ചൊവ്വയിലെ മണ്ണാവും അന്നങ്ങനെ ഭൂമിയിലെത്തുക! ഈ 'തെളിവിന്റെ കുഴലുകൾ' ഭൂമിയിലെത്തിക്കഴിഞ്ഞിട്ടാവും മനുഷ്യർ ചൊവ്വയിലേക്കു യാത്ര തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വസ്തുവാകണം ഈ സാമ്പിൾ കളക്ഷൻ റ്റ്യൂബ് എന്ന കാര്യത്തിൽ നാസയിലെ ശാസ്ത്രജ്ഞർക്ക് വലിയ നിർബന്ധമാണ്.