ബഹിരാകാശത്തൊരു കാര്‍ബണ്‍ ഫുട്ബോള്‍! ബക്കിബോള്‍!

60 കാര്‍ബണ്‍ ആറ്റങ്ങള്‍ അടുക്കിപ്പെറുക്കി ഒരു കുഞ്ഞു ഫുട്ബോള്‍ ഉണ്ടാക്കിയാലോ? അതാണ് Buckyball എന്നു വിളിക്കുന്ന C₆₀ മോളിക്യൂള്‍. കാണാന്‍ ഭംഗിയുള്ള ഒരു തന്മാത്രയാണിത്. 1985ലാണ് ഈ മോളിക്യൂളിനെ നമ്മള്‍ ഭൂമിയില്‍ നിര്‍മ്മിച്ചെടുത്തത്. 1996ലെ നോബെല്‍ സമ്മാനം കൊണ്ടുപോയ കണ്ടുപിടുത്തം! ബഹിരാകാശത്തെ ബക്കിബോളിന്റെ ചിത്രകാരഭാവന. കടപ്പാട്: NASA/JPL-Caltech പക്ഷേ ഭൂമിയില്‍ ഈ തന്മാത്രയെ നിര്‍മ്മിക്കുന്നതിനു മുന്‍പുതന്നെ ബഹിരാകാശത്ത് ഈ തന്മാത്ര രൂപം കൊണ്ടിട്ടുണ്ടായിരുന്നു. നാസയുടെ തന്നെ സ്പിറ്റ്സര്‍ സ്പേസ് ടെലിസ്കോപ്പ് ഉപയോഗിച്ച് ഏതാണ്ട് പത്തുവര്‍ഷം മുന്‍പ ാണ് അതു നാം കണ്ടെത്തിയത്. ഇപ്പോഴിതാ, ബക്കിബോള്‍ എന്ന തന്മാത്രയെ മാത്രമല്ല, ഇലക്ട്രിക് ചാര്‍ജുള്ള ബക്കിബോളിനെ അതായത് അതിന്റെ അയോണിനെക്കൂടി നക്ഷത്രാന്തരസ്പേസില്‍ കണ്ടെത്തിയിരിക്കുന്നു. ഹബിള്‍ സ്പേസ് ടെലിസ്കോപ്പ് ഉപയോഗിച്ചു നടത്തിയ നിരീക്ഷണമാണ് ഈ കണ്ടെത്തലിലേക്കു വഴിതെളിച്ചത്. ഒരു ആറ്റത്തില്‍നിന്നും ഒരു ഇലക്ട്രോണ്‍ നഷ്ടപ്പെട്ടാല്‍ അതൊരു അയോണ്‍ ആയി മാറും. ഒരു ആറ്റത്തിലേക്ക് അധികമായി ഒരു ഇലക്ട്രോണ്‍ കിട്ടിയാലും അതൊരു അയോണ്‍ ആ...