ഹിമലയത്തിലെ മഞ്ഞുരുകുമ്പോള്‍...
ഭൂമിയ്ക്ക് മഞ്ഞുമൂടിയ രണ്ടു ധ്രുവങ്ങളാണുള്ളത്. ഏറ്റവും കൂടുതല്‍ ശുദ്ധജലം മഞ്ഞായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന പ്രദേശങ്ങള്‍. ധ്രുവപ്രദേശം കഴിഞ്ഞാല്‍ ഹിമാലയന്‍ മേഖലയിലാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ മഞ്ഞുശേഖരം കാണാന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയെ മൂന്നാംധ്രുവം എന്നാണ് വിളിക്കുക.
ഇന്ത്യ, ചൈന, പാകിസ്താന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ ഒരു വലിയ വിഭാഗം ജനങ്ങളുടെ ശുദ്ധജലലഭ്യത ഉറപ്പുവരുത്തുന്നത് ഹിമാലയത്തിലെ ഈ മഞ്ഞുപാളികളാണ്. ഹിമാലയം ഇല്ലെങ്കില്‍ ഈ ജനതയും ഇല്ല എന്ന അവസ്ഥയാണുള്ളത്. വേനല്‍ക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകുന്ന നദികള്‍ ഇത്തരം മഞ്ഞുപാളികളുടെ സംഭാവനയാണ്. ലോകജനസംഖ്യയിലെ ഏഴിലൊന്നുപേര്‍ക്ക് ശുദ്ധജലം സമ്മാനിക്കുന്ന നദികള്‍!
പക്ഷേ ഈ സുരക്ഷ അധികകാലം നിലനില്‍ക്കും എന്നു കരുതേണ്ട. ഹിമാലയത്തിലെ മഞ്ഞുപാളികളുടെ അളവ് എല്ലാ വര്‍ഷവും ക്രമാനുഗതമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. കാലാവസ്ഥാ മാറ്റങ്ങളടക്കമുള്ള ഇടപെടലുകള്‍ ഈ അവസ്ഥയ്ക്ക് ആക്കംകൂട്ടുന്നുമുണ്ട്.
നാസ ഈ മേഖലയെക്കുറിച്ച് പഠിക്കാന്‍ ഒരു പ്രത്യേക ടീമിനെത്തന്നെ നിയോഗിച്ചിട്ടുണ്ട്. സാറ്റ്‍ലൈറ്റിന്റെ സഹായത്തോടെയും നേരിട്ടും നടത്തുന്ന നിരീക്ഷണങ്ങളിലൂടെ മൂന്നാം ധ്രുവത്തിന്റെ പരിണാമത്തെക്കുറിച്ച് ബോധ്യപ്പെടുക. ജനങ്ങളെ ബോധ്യപ്പെടുത്തുക. ഹിമാറ്റ് അഥവാ High Mountain Asia Team (HiMAT) എന്ന ഈ ടീം അവരുടെ പ്രവര്‍ത്തനങ്ങളുടെ മൂന്നാം വര്‍ഷത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്. എന്തായാലും ശുഭകരമായ കാര്യങ്ങളല്ല ഹിമാലയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മഞ്ഞുരുക്കം വന്‍ അപകടങ്ങളിലേക്കു വഴിവെച്ചേക്കാവുന്ന തരത്തില്‍ മാറിയിട്ടുണ്ട്. മഞ്ഞുരുകിയുണ്ടാകുന്ന ഗ്ലേസിയര്‍ തടാകങ്ങളുടെ എണ്ണവും വലിപ്പവും വര്‍ദ്ധിക്കുകയാണ്. ആ പ്രദേശത്ത് ഒരു ഭൂകമ്പമോ മറ്റോ നടന്നാല്‍ ലോകം കണ്ട ഏറ്റവും വലിയൊരു പ്രളയത്തിന് ഒരു പക്ഷേ നാം സാക്ഷ്യം വഹിച്ചേക്കാം.
മലിനീകരണം മൂലം ഉണ്ടാകുന്ന പൊടിയും മറ്റും മഞ്ഞുരുകലിന് ആക്കം കൂട്ടുന്നുണ്ട്. നല്ല തെളിഞ്ഞ മഞ്ഞ് അതില്‍ വീഴുന്ന സൂര്യപ്രകാശത്തെ ഏതാണ്ട് പൂര്‍ണ്ണമായും പ്രതിഫലിപ്പിച്ചു കളയും. എന്നാല്‍ പൊടിയും മറ്റും വീണ് തെളിച്ചം കുറഞ്ഞ മഞ്ഞ് കുറെയധികം സൂര്യപ്രകാശത്തെ ആഗിരണം ചെയ്യും. അതോടെ മഞ്ഞുരുക്കം കൂടും. അതേ ഭാവി അത്ര ശുഭകരമല്ല!
---നവനീത്...
ഹിമാറ്റ് ടീമിന്റെ കണ്ടെത്തലുകളും ഡാറ്റയും പൊതുജനങ്ങള്‍ക്കായി അവര്‍ തുറന്നുകൊടുത്തിട്ടുണ്ട്. https://nsidc.org/data/highmountainasia എന്ന സൈറ്റില്‍നിന്നും ഈ ഡാറ്റ ആര്‍ക്കും പരിശോധിക്കാം. പഠനങ്ങള്‍ നടത്താം. കൂടുതല്‍ വിവരത്തിന് https://www.nasa.gov/feature/goddard/2019/the-water-future-of-earths-third-pole ഈ ലിങ്കും സന്ദര്‍ശിക്കാം.
അനിമേഷന്‍ ചിത്രം: പൊടി അടിയുന്നതു മൂലം മഞ്ഞുരുക്കം കൂടുന്ന പ്രതിഭാവം.
അനിമേഷന്‍ ചിത്രത്തിനു കടപ്പാട് : Credits: NASA/ Bailee DesRocher
പൊടി അടിയുന്നതു മൂലം മഞ്ഞുരുക്കം കൂടുന്ന പ്രതിഭാവം. Credits: NASA/ Bailee DesRocher |

Comments
Post a Comment