ചൊവ്വ, ചന്ദ്രന്‍, ഭൂമി എന്നിവിടങ്ങളിലെ കുലുക്കം എങ്ങനെയിരിക്കും?


ഇന്‍സൈറ്റ് പേടകത്തിലെ സീസ്മോമീറ്റര്‍. ചൊവ്വയിലെ കാറ്റും മറ്റും ബാധിക്കാതിരിക്കാന്‍ വലിയ കവചത്തിനുള്ളിലാണ് സീസ്മോമീറ്റര്‍ വച്ചിരിക്കുന്നത്. കടപ്പാട് NASA/JPL-Caltech

ഭൂമികുലുക്കം എന്നത് നാം കേട്ടിട്ടുണ്ട്. അനുഭവിച്ചിട്ടുണ്ട്. ഇതേപോലെ മറ്റു ഗ്രഹങ്ങളിലും കുലുക്കം ഉണ്ടാവാറുണ്ട്. ചൊവ്വാകുലുക്കം ഇക്കഴിഞ്ഞ ഏപ്രിലിലാണ് നാം നിരീക്ഷിച്ചത്. ചൊവ്വയിലേക്കയച്ച ഇന്‍സൈറ്റ് പേടകത്തിലെ ഉപകരണമാണ് ചൊവ്വാകുലുക്കം രേഖപ്പെടുത്തിയത്. ചന്ദ്രനിലും ഉണ്ട് ഇതേപോലെ കുലുക്കം! ചന്ദ്രകുലുക്കം എന്നു പറയാം!
ഓരോ സ്ഥലത്തെയും കുലുക്കങ്ങള്‍ക്ക് അല്പം വ്യത്യാസമുണ്ട്. അത് എങ്ങനെയായിരിക്കും എന്ന് സിമുലേഷനിലൂടെ കാണിച്ചുതരുന്ന രസകരമായ ഒരു വീഡിയോ ഈ ലിങ്കില്‍ കാണാം. ഒരു മുറിതന്നെ കുലുക്കിയാണ് ഈ കുലുക്കങ്ങളെ നമുക്ക് അനുഭവവേദ്യമാക്കുന്നത്. ചന്ദ്രനിലെയും ചൊവ്വയിലെയും കുലുക്കങ്ങളെ ലക്ഷക്കണക്കിനു മടങ്ങ് വലുതാക്കിയാണ് സിമുലേഷന്‍ നടത്തിയിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇന്‍സൈറ്റ് പേടകം അനുഭവിച്ച കുലുക്കത്തിന്റെ പത്തുലക്ഷം ഇരട്ടിയാണ് ആ മുറിയില്‍ ഉള്ളവര്‍ അനുഭവിക്കുന്ന കുലുക്കം. തരംഗങ്ങളുടെ പ്രത്യേകത മനസ്സിലാക്കാന്‍ വേണ്ടി മാത്രം ചെയ്യുന്ന ഒരു സിമുലേഷനാണിത്.
അപ്പോള്‍ ഇനി വിശദീകരിക്കുന്നില്ല, കണ്ടുനോക്കൂ!


---നവനീത്...

ചിത്രം: ഇന്‍സൈറ്റ് പേടകത്തിലെ സീസ്മോമീറ്റര്‍. ചൊവ്വയിലെ കാറ്റും മറ്റും ബാധിക്കാതിരിക്കാന്‍ വലിയ കവചത്തിനുള്ളിലാണ് സീസ്മോമീറ്റര്‍ വച്ചിരിക്കുന്നത്. കടപ്പാട് NASA/JPL-Caltech

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി

റിഗോലിത്ത് - ചന്ദ്രനിലെ മണ്ണിന്റെ കഥ - story of regolith