![]() |
ചിത്രത്തിനു കടപ്പാട്: NASA/MPE/K.Dennerl et al. |
ഈ ചിത്രം എന്താണെന്നറിയാമോ? ഇതാണു ശുക്രന്‍ എന്ന ഗ്രഹം!
ങേ?
ഞെട്ടിയോ?
നാം ഇതുവരെ കണ്ട ശുക്രന്‍ ഇങ്ങനെയല്ലായിരുന്നല്ലോ എന്നാവും ചിന്ത! ശരിയാണ് നാം ഇതുവരെ കണ്ടിട്ടുള്ള ശുക്രന്റെ ചിത്രം ഇങ്ങനെയേ അല്ല! പക്ഷേ ഇതും ശുക്രന്റെ ചിത്രമാണ്. ആറ് മണിക്കൂര്‍ ക്യാമറയും തുറന്നുവച്ച് കഷ്ടപ്പെട്ട് എടുത്ത ചിത്രം!
ബഹിരാകാശത്ത് നാസ സ്ഥാപിച്ചിട്ടുള്ള ചന്ദ്ര എക്സ്-റേ ഒബ്സര്‍വേറ്ററി എടുത്ത ചിത്രമാണിത്. എക്സ്-റേയെ മാത്രം കാണാന്‍ കഴിയുന്ന ഒരു ടെലിസ്കോപ്പാണ് ചന്ദ്ര-എക്സ്-റേ ഒബ്സര്‍വേറ്ററി. ഈ ടെലിസ്കോപ്പ് 2001 ജനുവരി 10, 13 തീയതികളില്‍ ശുക്രനെ നിരീക്ഷിച്ച് എടുത്ത ചിത്രമാണ് കുറെ ചെറിയ കുത്തു കുത്തുകള്‍ മാത്രമായി ഇപ്പോള്‍ കണ്ടത്.
അതെന്താ അങ്ങനെ എന്നല്ലേ? സംഗതി ലളിതമാണ്. ശുക്രനില്‍നിന്നു വരുന്ന എക്സ്-റേ രശ്മികളെ മാത്രം ഉപയോഗിച്ചാണ് ഈ ഫോട്ടോ ഉണ്ടാക്കിയിരിക്കുന്നത്. ശുക്രനില്‍നിന്നും വരുന്ന എക്സ് രശ്മികളുടെ അളവ് വളരെ വളരെ കുറവും ആണ്. അതാണ് ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് ഫോട്ടോയെടുത്തിട്ടും ഇത്രയും അപൂര്‍ണ്ണമെന്നു തോന്നിയ ഒരു ചിത്രം കിട്ടിയത്. ശുക്രന്റെ ആദ്യത്തെ എക്സ്-റേ ചിത്രംകൂടിയാണിത്!
ശുക്രനില്‍ എങ്ങനെയാണ് എക്സ്-റേ ഉണ്ടാവുന്നത് എന്നുകൂടി അറിഞ്ഞാലേ ഈ ചിത്രത്തിന്റെ 'കാഴ്ച' പൂര്‍ണ്ണമാകൂ. സത്യത്തില്‍ ഇത് സൂര്യന്റെ പണിയാണ്. ശുക്രന്റെ അന്തരീക്ഷത്തില്‍ സൂര്യനില്‍നിന്നുള്ള എക്സ്-റേ നിരന്തരം വന്നു വീഴുന്നുണ്ട്. ഉപരിതലത്തില്‍നിന്നും 120 മുതല്‍ 140 കിലോമീറ്റര്‍വരെ ഉയരത്തില്‍ ഉള്ള ഓക്സിജന്റെയും മറ്റു മൂലകങ്ങളുടെയും ആറ്റങ്ങളുമായി ഈ എക്സ്-റേ കൂട്ടിമുട്ടും. ആറ്റത്തിന്റെ ഉള്ളിലെ കണങ്ങള്‍ക്ക് ഈ എക്സ്-റേ കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു നല്‍കും. ഊര്‍ജ്ജം കൂടുതലായ കണങ്ങള്‍ അതോടെ അസ്ഥിരമാകും. പിന്നെ എങ്ങനെയെങ്കിലും അവര്‍ക്ക് അമിതമായി കിട്ടിയ ഈ ഊര്‍ജ്ജം കളഞ്ഞാലേ സമാധാനമാകൂ. അതിനായി അവര്‍ തങ്ങള്‍ക്കു കിട്ടിയ അധിക ഊര്‍ജ്ജം മറ്റൊരു ഫ്രീക്വന്‍സി ഉള്ള എക്സ്-റേയുടെ രൂപത്തില്‍ പുറത്തുവിടും. എന്നിട്ട് പഴയ അവസ്ഥയിലേക്കു മടങ്ങും.
ഇങ്ങനെ പുറത്തുവിടുന്ന എക്സ്-റേയെയാണ് ചന്ദ്ര നിരീക്ഷണാലയം ആറുമണിക്കൂറോളം തുടര്‍ച്ചയായി നിരീക്ഷിച്ചതും ഫോട്ടോയെടുത്തതും.
ചന്ദ്രനെപ്പോലെ വൃദ്ധിക്ഷയങ്ങള്‍ ശുക്രനും ഉണ്ട്. ഈ ചിത്രം എടുക്കുന്ന സമയത്ത് ശുക്രന്‍ ശരിക്കും ഒരു അര്‍ദ്ധശുക്രന്‍ ആയിരുന്നു. എക്സ്-റേ ചിത്രം സൂക്ഷിച്ചുനോക്കിയാല്‍ പകുതി വലുതായ ഈ അര്‍ദ്ധശുക്രനെ മനസ്സിലാക്കിയെടുക്കാനാവും!
നമ്മുടെ കണ്ണുകള്‍ക്കു കാണാനാവാത്ത പല തരം വൈദ്യുതകാന്തികതരംഗങ്ങളെയും
---നവനീത്...
ചിത്രത്തിനു കടപ്പാട്: NASA/MPE/K.Dennerl et al.
Comments
Post a Comment