യു എ ഇയുടെ ആദ്യ ബഹിരാകാശസഞ്ചരി ഹസ അലി അല്മാന്‍സൂരി ഇന്ന് ബഹിരാകാശ നിലയത്തില്‍ എത്തും.
ചരിത്രം സൃഷ്ടിച്ച് യു എ ഇയുടെ ഹസ അലി അല്മാന്‍സൂരി ഇന്ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തും.
അല്പം മുന്‍പ് സോയൂസ് റോക്കറ്റിലേറി യു എ ഇയിലെ ആദ്യ ബഹിരാകാശസഞ്ചാരിയായ ഹസ അലി അല്‍ മന്‍സൗരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചു. യു എ ഇയുടെ പതാകയും കുടുംബചിത്രവും ഒപ്പം കൊണ്ടുപോകും എന്നാണ് അദ്ദേഹം മുന്‍പ് പറഞ്ഞിട്ടുള്ളത്.
നാസയില്‍നിന്ന് ജസീക്ക മെയ്ര്‍(Jessica Meir), റഷ്യന്‍ സ്പേസ് ഏജന്‍സിയായ റോക്കോമോസില്‍നിന്ന് ഒലെഗ് സ്ക്രിപോചാ(Oleg Skripochka) എന്നിവരും ഹസയ്ക്ക് ഒപ്പമുണ്ട്. ആറ് മണിക്കൂറാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ അവര്‍ എത്തിച്ചേരാന്‍ എടുക്കുന്ന സമയം. എട്ടു ദിവസമാണ് അല്‍ മന്‍സൗരി ബഹിരാകാശനിലയത്തില്‍ കഴിയുക. ഭൂമിയുടെ ഏതാണ്ട് 400കിലോമീറ്റര്‍ മുകളിലുള്ള പരിക്രമണപഥത്തിലാണ് ഒരു ഫുട്‍ബോള്‍ ഗ്രൗണ്ടിനോളം വലിപ്പം വരുന്ന ബഹിരാകാശനിലയം. നിലവില്‍ ആറ് പേര്‍ അവിടെ താമസിക്കുന്നുണ്ട്.
യു എ ഇയുടെ ആദ്യ രണ്ട് ബഹിരാകാശസഞ്ചാരികളിലൊരാളാണ് ഹസ. 1983ല്‍ അബുദാബിയില്‍ ജനിച്ച ഹസ തന്റെ കുട്ടിക്കാലസ്വപ്നം യാഥാര്‍ത്ഥ്യമാകുന്ന സന്തോഷത്തിലാണ്. 2017ലാണ് യു എ ഇ വൈസ്പ്രസിഡന്റ് തങ്ങളുടെ ആസ്ട്രനോട്ട് പ്രോഗ്രാം പ്രഖ്യാപിക്കുന്നത്. ബഹിരാകാശസഞ്ചാരിയാവാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ചതോടെ നിരവധി പേരാണ് താത്പര്യത്തോടെ മുന്നോട്ടുവന്നത്. അതില്‍നിന്ന് തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ (ബഹിരാകാശസ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ) നാലായിരത്തോളം പേര്‍ മാത്രമാണ് ഉണ്ടായത്. അവരില്‍നിന്ന് രണ്ടു പേരെയാണ് ആസ്ട്രനോട്ട് ആവാന്‍ തിരഞ്ഞെടുത്തത്. അതിലൊരാളാണ് ഹസ. സുല്‍ത്താന്‍ അല്‍ നയാദിയായിരുന്നു (Sultan Al Nayadi) മറ്റൊരാള്‍. ബാക്കപ്പ് ആസ്ട്രോനോട്ട് ആയിട്ടായിരുന്നു അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. റഷ്യയിലെ യൂറി ഗഗാറിന്‍ കോസ്മനോട്ട് പരിശീലനകേന്ദ്രത്തിലായിരുന്നു പരിശീലനം.
---നവനീത്...
ചിത്രം: Hazza Al Mansouri
ചിത്രത്തിനു കടപ്പാട്: NASA/Beth Weissinger
കൂടുതല്‍ ചിത്രങ്ങള്‍
ഹസ അലി അല്‍ മന്‍സൗരി ചിത്രത്തിനു കടപ്പാട്:NASA/Beth Weissinger |
അല്പം മുന്‍പ് സോയൂസ് റോക്കറ്റിലേറി യു എ ഇയിലെ ആദ്യ ബഹിരാകാശസഞ്ചാരിയായ ഹസ അലി അല്‍ മന്‍സൗരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചു. യു എ ഇയുടെ പതാകയും കുടുംബചിത്രവും ഒപ്പം കൊണ്ടുപോകും എന്നാണ് അദ്ദേഹം മുന്‍പ് പറഞ്ഞിട്ടുള്ളത്.
നാസയില്‍നിന്ന് ജസീക്ക മെയ്ര്‍(Jessica Meir), റഷ്യന്‍ സ്പേസ് ഏജന്‍സിയായ റോക്കോമോസില്‍നിന്ന് ഒലെഗ് സ്ക്രിപോചാ(Oleg Skripochka) എന്നിവരും ഹസയ്ക്ക് ഒപ്പമുണ്ട്. ആറ് മണിക്കൂറാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ അവര്‍ എത്തിച്ചേരാന്‍ എടുക്കുന്ന സമയം. എട്ടു ദിവസമാണ് അല്‍ മന്‍സൗരി ബഹിരാകാശനിലയത്തില്‍ കഴിയുക. ഭൂമിയുടെ ഏതാണ്ട് 400കിലോമീറ്റര്‍ മുകളിലുള്ള പരിക്രമണപഥത്തിലാണ് ഒരു ഫുട്‍ബോള്‍ ഗ്രൗണ്ടിനോളം വലിപ്പം വരുന്ന ബഹിരാകാശനിലയം. നിലവില്‍ ആറ് പേര്‍ അവിടെ താമസിക്കുന്നുണ്ട്.
സോയൂസ് റോക്കറ്റ് വിക്ഷേപണം | കടപ്പാട് NASA TV |
---നവനീത്...
വിക്ഷേപണച്ചടങ്ങ് കാണാം
ചിത്രം: Hazza Al Mansouri
ചിത്രത്തിനു കടപ്പാട്: NASA/Beth Weissinger
കൂടുതല്‍ ചിത്രങ്ങള്‍
Comments
Post a Comment