അന്താരാഷ്ട്ര ബഹിരാകാശനിലയം ( ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ ) ലൈവ് കാണാം

അന്താരാഷ്ട്ര ബഹിരാകാശനിലയം ( ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ ) ഭൂമിക്കു മുകളില്‍ ഏതാണ്ട് 400കിലോമീറ്റര്‍ ഉയരത്തിലായാണ് കറങ്ങുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് ഭൂമിയെ കാണുക എന്നത് ഏറെ രസകരമാണ്. ഒരുപക്ഷേ അതിലിരിക്കുന്നവര്‍ക്ക് ഒരിക്കലും മടുക്കാത്ത ഒരു കാഴ്ച! ആ കാഴ്ച അത്രത്തോളമില്ലേലും ഭൂമിയിരിരുന്നും കാണാം. ആര്‍ക്കും കാണാം. അതിനുള്ള അവസരം നാസ ഒരുക്കിത്തരുന്നുണ്ട്. യുറ്റ്യൂബിലും മറ്റും അവര്‍ അത് നിരന്തരം ലൈവ് സ്ട്രീം ചെയ്യുന്നു! ആ കാഴ്ചകളാണ് താഴെ.

കാണുമ്പോള്‍ വളരെ പതിയെ ആണല്ലോ സഞ്ചാരം എന്നു തോന്നിയേക്കാം. പക്ഷേ അങ്ങനെ അല്ല.
ഒരു സെക്കന്‍ഡില്‍ 7.66 കിലോമീറ്ററാണ് ഈ നിലയം സഞ്ചരിക്കുന്നത്. അതേ ഒരു സെക്കന്‍ഡില്‍ 7.66 കിലോമീറ്റര്‍ എന്ന അതിവേഗതയില്‍! ഒരു മണിക്കൂറില്‍ 27600കിലോമീറ്റര്‍ വരും ഇത്!

അപ്പോള്‍ ഇനി ലൈവ് കാണൂ... ആസ്വദിക്കൂ...


( ലൈവ് സ്ട്രീമിങ് ഇടയ്ക്ക് ലഭ്യമല്ലാതെ വരും. )
ഇനി മറ്റൊരു വീഡിയോ..

ഇനി മറ്റൊരു വീഡിയോ.. എല്ലായ്പ്പോഴും ലൈവ് അല്ല.---നവനീത്...

Comments

Post a Comment

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു