വ്യാഴത്തിന്റെ വ്യാഴപടം അഥവാ മാപ്പ്! ഹബിള്‍ പുറത്തുവിട്ട പുതിയ ചിത്രം
വ്യാഴത്തിന്റെ മാപ്പ്. ഹബിള്‍ സ്പേസ് ടെലിസ്കോപ്പിലെ ചിത്രങ്ങള്‍ കൊണ്ടു നിര്‍മ്മിച്ചത്. |
വ്യാഴത്തിന്റെ ഒരു മാപ്പ്. ഭൂമിയുടെ മാപ്പ് പോലെ വ്യാഴത്തിന്റെ മുഴുവന്‍ വിവരവും ഉള്‍ക്കൊള്ളിച്ച ഒരു മാപ്പാണിത്. വ്യാഴത്തിലെ ഏറ്റവും വലിയ ചുഴലിക്കാറ്റായ ദി ഗ്രേറ്റ് റെഡ് സ്പോട്ട് അടക്കം നിരവധി ചുഴലിക്കാറ്റുകളും അന്തരീക്ഷസവിശേഷതകളും ചിത്രത്തില്‍ കാണാം. ഭൂമിയെക്കാളും വലിപ്പമുണ്ട് ഈ ഗ്രേറ്റ് റെഡ് സ്പോട്ട് എന്ന ചുഴലിക്കാറ്റിന്. നൂറ്റാണ്ടുകളായി ഈ ചുഴലിക്കാറ്റ് വലിയ മാറ്റമില്ലാതെ അങ്ങനെ തന്നെ നില്‍ക്കുന്നു എന്നതാണ് കൗതുകകരമായ കാര്യം. എന്നിരുന്നാലും അതിന്റെ വലിപ്പം ഇരുന്നൂറോളം വര്‍ഷമായി തുടര്‍ച്ചായി കുറഞ്ഞുവരുന്നുണ്ട് എന്നാണ് നിരന്തരമായ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്.
ഹബിള്‍ പകര്‍ത്തിയ നിരവധി ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ധ്രുവപ്രദേശങ്ങളോടു ചേര്‍ന്നുള്ള ഭാഗം മാപ്പില്‍ ഇല്ല. ഹബിള്‍ സ്പേസ് ടെലിസ്കോപ്പാണ് കഴിഞ്ഞ മാസമാണ് (2019 ആഗസ്റ്റ് 8) ഈ ചിത്രം പുറത്തുവിട്ടത്.
---നവനീത്...
ചിത്രത്തിനു കടപ്പാട്: NASA, ESA, A. Simon (Goddard Space Flight Center), and M.H. Wong (University of California, Berkeley)
Comments
Post a Comment