മാമത്തുകള്‍ ഇല്ലാതായത് ഒരു വാല്‍നക്ഷത്രമോ ഛിന്നഗ്രഹമോ ഭൂമിയില്‍ വന്നിടിച്ചതുമൂലമാണോ?

മാമത്തുകള്‍ ഇല്ലാതായത് ഒരു വാല്‍നക്ഷത്രമോ ഛിന്നഗ്രഹമോ ഭൂമിയില്‍ വന്നിടിച്ചതുമൂലമാണോ?

ചിത്രത്തിനു കടപ്പാട്: Mauricio Antón © 2008 Public Library of Science

ഏതാണ്ട് 13000കൊല്ലങ്ങള്‍ക്കു മുന്‍പാണ് ആ സംഭവം. ഒരു ഛിന്നഗ്രഹമോ വാല്‍നക്ഷത്രമോ ഭൂമിയില്‍ വന്ന് ഇടിക്കുകയോ അല്ലെങ്കില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കടന്നുപോവുകയോ ചെയ്തു. അമേരിക്കന്‍ ഭൂഖണ്ഡം, യൂറോപ്പ്, പടിഞ്ഞാറന്‍ ഏഷ്യ എന്നിവിടങ്ങളില്‍ ഈ ഛിന്നഗ്രഹപതനം വലിയ നാശനഷ്ടം ഉണ്ടാക്കി. അനേകം ജീവജാലങ്ങള്‍ ഭൂമിയില്‍നിന്ന് എന്നെന്നേയ്ക്കുമായി തുടച്ചു മാറ്റപ്പെട്ടു. ഛിന്നഗ്രഹപതനത്തില്‍നിന്ന് ഉണ്ടായ പൊടിപടലങ്ങള്‍ ഭൂമിയെ മുഴുവന്‍ പൊതിയുകയും ഏതാണ്ട് 1400കൊല്ലത്തോളം നീണ്ട ഒരു ഇരുണ്ടയുഗം ഭൂമിയില്‍ ഉണ്ടാവുകയും ചെയ്തു. ഒരു നീണ്ട ശൈത്യകാലം. മാമത്തുകള്‍ അടക്കം പല ജീവികളും ഈ കാലയളവിനെ അതിജീവിക്കാനാവാതെ വംശനാശം സംഭവിക്കുകയും ചെയ്തു.

ക്ലോവിസ് കോമറ്റ് ഇംപാക്റ്റ് എന്നാണ് ഈ സംഭവത്തിനു പറയുന്ന പേര്. എന്നാല്‍
ശരിക്കും ഇങ്ങനെ ഉണ്ടായോ എന്ന് പൂര്‍ണ്ണമായ തെളിവ് ഇതുവരെ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചിട്ടില്ല. അതിനാല്‍ ഇപ്പോഴും ഇതൊരു ഹൈപ്പോതിസിസ് മാത്രമാണ്.  ക്ലോവിസ് കോമറ്റ് ഹൈപ്പോത്തിസിസ്
ഈ പരികല്പനയ്ക്ക് അനുകൂലമായ പുതിയ പഠനം 2019 ഒക്ടോബര്‍ 22ലെ സയന്റിഫിക് റിപ്പോര്‍ട്ടില്‍ (നേച്ചറിന്റെ പ്രസിദ്ധീകരണം) പ്രസിദ്ധീകരിച്ചിരിക്കുന്നു. സൗത്ത് കരോലിന സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ പുതിയ പഠനത്തിനു പുറകില്‍.

ലേഖനം ഇവിടെ വായിക്കാം. https://www.nature.com/articles/s41598-019-51552-8
പിഡിഎഫ് രൂപത്തില്‍ പ്രബന്ധം ഡൗണ്‍ലോഡ് ചെയ്യാന്‍ https://www.nature.com/articles/s41598-019-51552-8.pdf

ഈ വിഷയത്തില്‍ സൗത്ത് കരോലിന സര്‍വ്വകലാശാലയുടെ ചെറിയ കുറിപ്പ് ഇവിടെയും വായിക്കാം. :https://www.sc.edu/uofsc/posts/2019/10/10_chris_moore_research.php


---നവനീത്...

ചിത്രത്തിനു കടപ്പാട്: Mauricio Antón © 2008 Public Library of Science

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി