Posts

Showing posts from December, 2019

ഇത്തവണത്തെ സൂര്യഗ്രഹണം എന്റെ വീട്ടില്‍ കാണാന്‍ പറ്റുമോ?

Image
ഇത്തവണത്തെ സൂര്യഗ്രഹണം എന്റെ വീട്ടില്‍ കാണാന്‍ പറ്റുമോ? മംഗലാപുരത്തെ വലയഗ്രഹണം! സമയം 9.25AM മാധ്യമങ്ങളും നമ്മളും പറഞ്ഞു പറഞ്ഞിപ്പോ സൂര്യഗ്രഹണം കാസര്‍ഗോഡ് മാത്രമേ കാണൂ എന്ന അവസ്ഥയിലാണ് ജനങ്ങള്‍! പേടിക്കേണ്ട! കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളിലും മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലയുടെ വടക്കന്‍ ഭാഗങ്ങളിലും നമുക്ക് വലയഗ്രഹണം  കാണാനാവും. സൂര്യബിംബത്തിന്റെ ഉള്ളില്‍ ചന്ദ്രന്‍ മുഴുവനായും കയറിപ്പോകുന്നത് കാണണമെങ്കില്‍ മാത്രമേ ഈ പ്രദേശങ്ങളില്‍ പോകേണ്ടതുള്ളൂ. കേരളത്തില്‍ മറ്റെല്ലായിടത്തും ഭാഗികസൂര്യഗ്രഹണം ദൃശ്യമാണ്. ഭാഗികസൂര്യഗ്രഹണത്തില്‍ ചന്ദ്രന്‍ സൂര്യബിംബത്തിന്റെ അരികിലൂടെ കടന്നുപോകും എന്നേയുള്ളൂ. പൂര്‍ണ്ണമായും മറയ്ക്കാന്‍ കഴിയില്ല എന്നേയുള്ളൂ. ബാക്കി എല്ലാ കാഴ്ചയും കേരളത്തിന്റെ മറ്റ് എവിടെനിന്ന് വേണമെങ്കിലും ആസ്വദിക്കാനാവും. കാസര്‍ഗോഡ് നിന്ന് വടക്കോട്ട് പോകുമ്പോഴും ഇതുതന്നെയാണ് അവസ്ഥ. വലയഗ്രഹണം കുറെ ഭാഗങ്ങളില്‍ കാണാം. മറ്റുള്ള എല്ലായിടത്തും ഭാഗികഗ്രഹണവും കാണാം! കേരളത്തില്‍ മാത്രമേ സൂര്യഗ്രഹണം കാണാന്‍ കഴിയുകയുള്ളോ? അല്ലേയല്ല!  സൂര്യനും ചന്ദ്രനും കേരളത്തിനോടോ എന

സൂര്യഗ്രഹണം കാണേണ്ടതെങ്ങിനെ?

Image
സൂര്യഗ്രഹണം കാണേണ്ടതെങ്ങിനെ? 2012ല്‍ ഉണ്ടായ വലയഗ്രഹണം. കേരളത്തില്‍ ദൃശ്യമല്ലായിരുന്നു. ഫോട്ടോ: Nakae from Tokyo, Japan ആദ്യമേ പറയട്ടേ, സൂര്യനെ ഒരിക്കലും നഗ്നനേത്രങ്ങളാല്‍ നോക്കരുത്. ടെലിസ്കോപ്പ് ഉപയോഗിച്ചോ ക്യാമറ ഉപയോഗിച്ചോ നേരിട്ടു നോക്കല്‍ അരുതേ അരുത്. കാഴ്ചക്ക് സ്ഥിരമോ ഭാഗികമോ ആയ തകരാറുകള്‍ സംഭക്കിക്കാന്‍ ഇത് കാരണമായേക്കാം. ഗ്രഹണ സമയത്ത് സൂര്യന്റെ കുറെ ഭാഗങ്ങള്‍ ചന്ദ്രന്‍ മറയ്ക്കുകയാണ് ചെയ്യുക. ഗ്രഹണമില്ലാത്ത അവസ്ഥയില്‍ ഉള്ള അത്രയും പ്രകാശം ഗ്രഹണക്കാഴ്ച ലഭിക്കുന്ന സ്ഥലത്ത് എത്തിച്ചേരുകയില്ല. അപ്പോള്‍ കുറെ പ്രകാശം കുറയില്ലേ, നോക്കിക്കൂടേ എന്നു തോന്നാം. പക്ഷേ പാടില്ല. ഭാഗികഗ്രഹണസമയത്തോ വലയഗ്രഹണ സമയത്തോ വരുന്ന കുറഞ്ഞ പ്രകാശംപോലും കണ്ണിനു കേടുവരുത്താന്‍ പര്യാപ്തമാണ്. അപ്പോ ഗ്രഹണം കാണാന്‍ എന്താ വഴി? ഏറ്റവും സുരക്ഷിതമായ വഴിയില്‍നിന്ന് ആദ്യമേ തുടങ്ങാം അല്ലേ! സുരക്ഷിതം, ലളിതം! അങ്ങനെയൊരു സൂത്രവിദ്യ കണ്ണാടിയിലെ പ്രതിഫലനം. ഒരു കണ്ണാടി എടുക്കുക. അതേ വലിപ്പത്തില്‍ ഒരു കട്ടിക്കടലാസും മുറിച്ചെടുക്കണം. കട്ടിക്കടലാസിന്‍റെ നടുക്ക് 5mm വ്യാസം വരുന്ന ഒരു സുഷിരം ഇടണം. അത് കണ

കേരളത്തില്‍ അടുത്ത സൂര്യഗ്രഹണങ്ങള്‍ എപ്പോഴെല്ലാം?

Image
സൂര്യഗ്രഹണപ്പോസ്റ്റ് -3 സൂര്യഗ്രഹണം അപൂര്‍വ്വമാണ്. കുറെ വര്‍ഷങ്ങള്‍ കൂടുമ്പോഴേ അത് ഒരിടത്തുതന്നെ വീണ്ടും കാണാനാകൂ. ഭാഗികഗ്രഹണവും വലയഗ്രഹണവും കുറെക്കൂടി കാണാം. പക്ഷേ പൂര്‍ണ്ണസൂര്യഗ്രഹണം ചിലപ്പോള്‍ ഒരു പ്രദേശത്ത് നൂറ്റാണ്ടില്‍ ഒരിക്കലൊക്കയേ ഉണ്ടാവൂ. എന്തായാലും കേരളത്തിലെ അടുത്ത ഗ്രഹണങ്ങള്‍ എപ്പോഴെക്കെയാണെന്നു നോക്കാം. 2020 ജൂണ്‍ 21 - വലയഗ്രഹണം ആണ്. കേരളത്തില്‍ ഭാഗികഗ്രഹണം മാത്രം. ഇന്ത്യയുടെ വടക്കന്‍ ജില്ലകളില്‍ ചിലയിടത്ത് പൂര്‍ണ്ണ വലയഗ്രഹണം ദൃശ്യമാവും. 2022 ഒക്റ്റോബര്‍ 25 ഇന്ത്യയില്‍ മുഴുവന്‍ ഭാഗത്തും ഭാഗിക ഗ്രഹണം. കേരളത്തില്‍ വളരെക്കുറച്ചു മാത്രം മറയുന്നു. വടക്കന്‍ ജില്ലകളില്‍ അല്പം കൂടുതല്‍ ആയിരിക്കും. 2027 ആഗസ്റ്റ് 2 പൂര്‍ണ്ണഗ്രഹണം. ഇന്ത്യയില്‍ ഭാഗികഗ്രഹണം മാത്രം. കേരളം മുഴുവന്‍ ഭാഗികഗ്രഹണം കാണാം. 2028 ജൂലായ് 22 പൂര്‍ണ്ണസൂര്യഗ്രഹണം. ഇന്ത്യയില്‍ ഭാഗികം മാത്രം. കേരളത്തിലും ഭാഗികഗ്രഹണം കാണാം. ഉദയസൂര്യന്‍ ഗ്രഹണസൂര്യനായിരിക്കും. 2031 മേയ് 21 വലയഗ്രഹണം. കേരളത്തില്‍ ഏതാണ്ട് പൂര്‍ണ്ണമായും കാണാം. ---നവനീത്...

എന്താണ് സൂര്യഗ്രഹണം?

Image
എന്താണ് സൂര്യഗ്രഹണം? നട്ടുച്ചയ്ക്ക് കുടചൂടിപ്പോകുന്ന ആളുകളെ കണ്ടിട്ടില്ലേ? വെയില്‍കൊള്ളാതെ സുഖമായി നടന്നുപോകും അവര്‍. കുടയുടെ നിഴലില്‍ സുഖമായിരിക്കാം. കുടയുള്ളതിനാല്‍ മുകളിലേക്കു നോക്കിയാല്‍ സൂര്യനെ അവര്‍ക്ക് കാണാന്‍ കഴിയില്ല. അല്പം വിശാലമായിപ്പറഞ്ഞാല്‍ അതൊരു സൂര്യഗ്രഹണമാണ്. സൂര്യനെ കുട മറയ്ക്കുന്ന ഒരു ഗ്രഹണം! കുട നമ്മുടെ തൊട്ടടുത്താണ്. ഏതാനും സെന്റിമീറ്ററുകള്‍ ഉയരത്തില്‍. കുടയെ കുറെ മീറ്ററുകള്‍ ഉയരത്തില്‍വച്ചാല്‍ നമ്മളെ പൂര്‍ണ്ണമായും നിഴലില്‍ നിര്‍ത്താന്‍ കുടയ്ക്കാവില്ല. അല്ലെങ്കില്‍ കുടയുടെ വലിപ്പം കൂട്ടേണ്ടിവരും. ഉയരം കൂടുംതോറും വലിപ്പവും കൂട്ടണം. എന്നാല്‍ നിഴലിന് നമ്മെ മറയ്ക്കാനുള്ള വലിപ്പമുണ്ടാവൂ. ഭൂമിയില്‍നിന്ന് ഒരു നാലുലക്ഷം കിലോമീറ്റര്‍ അകലെയാണ് കുട വയ്ക്കേണ്ടതെങ്കില്‍ ചുരുങ്ങിയത് കിലോമീറ്ററുകളോളം വലിപ്പം വേണം. എന്നാലേ ഭൂമിയില്‍നില്‍ക്കുന്ന ഒരാളെ മറയ്ക്കാന്‍ അതിനു കഴിയൂ! ആയിരക്കണക്കിനു കിലോമീറ്റര്‍ വലിപ്പമുള്ള കുടയാണെങ്കില്‍ ഭൂമിയില്‍ നൂറോ ഇരുന്നൂറോ കിലോമീറ്റര്‍ പ്രദേശത്തെ വരെ മറയ്ക്കാന്‍ ആവും! രസകരമായ കാര്യം അങ്ങനെയൊരു കുട ശരിക്കും ഭൂമിക്കു പുറത്തുണ്ടെന്നതാണ്. അതാണ് നമ്മുട

വിക്ഷേപണത്തില്‍ അര സെഞ്ച്വറി തികയ്ക്കാന്‍ പി എസ് എല്‍ വി സി 48

Image
വിക്ഷേപണത്തില് ‍ അര സെഞ്ച്വറി തികയ്ക്കാന് ‍ പി എസ് എല് ‍ വി ലോകത്തെ തന്നെ ഏറ്റവും വിശ്വസ്തമായ റോക്കറ്റ് എന്നു പറയാവുന്ന PSLV യുടെ അന് ‍ പതാം വിക്ഷേപണം ഇന്ന് (2019 ഡിസംബര് ‍ 11) ഉച്ചയ്ക്കുശേഷം 3.25നു നടക്കും.ലൈവ് മൂന്നു മണിക്കു തുടങ്ങും. PSLVC48 എന്ന ഈ വിക്ഷേപണത്തില് ‍ RISAT-2BR1 എന്ന ഇന്ത്യന് ‍ ഉപഗ്രഹവും മറ്റു രാജ്യങ്ങളുടെ ഒന് ‍ പത് ഉപഗ്രഹങ്ങളും ബഹിരാകാശത്തെത്തും. അമേരിക്കയുടെ ആറ് ഉപഗ്രഹവും ഇസ്രയേല് ‍ , ജപ്പാന് ‍ , ഇറ്റലി എന്നിവരുടെ ഓരോ ഉപഗ്രഹവുമാണ് റിസാറ്റിനൊപ്പം ബഹിരാകാശത്തേക്കു കുതിക്കുന്നത്. ഈ വര് ‍ ഷം പി എസ് എല് ‍ വിയുടെ ആറാമത്തെ വിക്ഷേപണം കൂടിയാണിത്. 576കിലോമീറ്റര് ‍ ഉയരെയുള്ള പരിക്രമണപഥത്തിലേക്കാണ് RISAT-2BR1 എന്ന ഉപഗ്രഹം വിക്ഷേപിക്കപ്പെടുന്നത്. 580കിലോമീറ്റര് ‍ ഉയരെയാണ് അവസാന സാറ്റ് ‍ ലൈറ്റ് ചെന്നെത്തുക. 22 മിനിറ്റുകൊണ്ട് വിക്ഷേപണം പൂര് ‍ ത്തിയാകും. ഇസ്രോ രൂപകല്പന ചെയ്ത ഉപഗ്രഹമാണ് റിസാറ്റ്. ഭൂമിയുടെ നിരീക്ഷണമാണ് ലക്ഷ്യം. 628കിലോഗ്രാമണ് ഭാരം. അഞ്ചു വര് ‍ ഷത്തെ പ്രവര് ‍ ത്തന കാലാവധിയാണ് ഉപഗ്രഹത്തിനുള്ളത്. കൃഷി, വനപരിപാലനം, ദുരന്തനിവാര

സൂര്യനെക്കുറിച്ച് പുതിയ കണ്ടെത്തലുകള്‍ പുറത്തു വിടാനൊരുങ്ങി നാസ!

Image
സൂര്യനെക്കുറിച്ച് പുതിയ കണ്ടെത്തലുകള്‍ പുറത്തു വിടാനൊരുങ്ങി നാസ! സൂര്യനു മുന്നിലൂടെ കടന്നുപോകുന്ന പാര്‍ക്കര്‍ സോളാര്‍ പ്രോബ്. ചിത്രകാരഭാവന. കടപ്പാട്: NASA/Johns Hopkins APL സൂര്യഗ്രഹണമാണ് ഡിസംബര്‍ 26ന്. അതിനു മുന്നേ സൂര്യനെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ് നാസ. പാര്‍ക്കര്‍ സോളാര്‍ പ്രോബ് ശേഖരിച്ച സൂര്യനെക്കുറിച്ചുള്ള ആദ്യ കണ്ടെത്തലാണ് പുറത്തുവരുന്നത്! പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യനെക്കുറിച്ച് പഠിക്കാന്‍ സൂര്യനു ചുറ്റും അയച്ച പേടകമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു വിക്ഷേപണം.  സൂര്യനു ചുറ്റും അതിദീര്‍ഘവൃത്താകാരമായ പഥത്തിലാണ് പാര്‍ക്കര്‍ പ്രോബ് സഞ്ചരിക്കുന്നത്. സൂര്യന്റെ പരമാവധി അടുത്തുകൂടി കടന്നുപോകാന്‍ കഴിയുന്ന വിധത്തിലാണ് പരിക്രമണപഥം. ഓരോ തവണ ചുറ്റി വരുമ്പോഴും കൂടുതല്‍ സൂര്യനിലേക്ക് അടുക്കാനാവും ഈ പ്രോബിന്. സൂര്യന്റെ അന്തരീക്ഷമായ കൊറോണയിലൂടെയാവും അവസാന ലാപ്പുകളില്‍ പാര്‍ക്കര്‍ സോളാര്‍ പ്രോബ് സഞ്ചരിക്കുക. സൂര്യന്റെ ഇത്രയും അടുത്തുകൂടി സൂര്യനെ ചുറ്റുന്ന ആദ്യത്തെ മനുഷ്യനിര്‍മ്മിത പേടകം കൂടിയാണിത്. കൊറോണയെക്കു

അമച്വര്‍ ഗവേഷകരുടെ സഹായത്തോടെ വിക്രം ലാന്‍ഡര്‍ നാസ കണ്ടെത്തി!

Image
അമച്വര്‍ ഗവേഷകരുടെ സഹായത്തോടെ വിക്രം ലാന്‍ഡര്‍ നാസ കണ്ടെത്തി! ചിത്രം: പച്ച സ്പോട്ടുകള്‍ ലാന്‍ഡറിന്റെ അവശിഷ്ടങ്ങളാണ്. നീല സ്പോട്ടുകള്‍ ചന്ദ്രനിലെ മണ്ണില്‍ ഉണ്ടായ മാറ്റങ്ങളും. ചിത്രത്തിനു കടപ്പാട്: NASA/Goddard/Arizona State University. ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തിലെ പൂര്‍ണ്ണമായും വിജയിക്കാതെ പോയ ഒരു ഭാഗം വിക്രം എന്ന ലാന്‍ഡറാണ്. ചന്ദ്രോപരിതലത്തില്‍നിന്ന് അര കിലോമീറ്റര്‍ മാത്രം ഉയരെ വച്ച് ബന്ധം നഷ്ടപ്പെട്ട് തകര്‍ന്നു വീഴുകയായിരുന്നു അത്. അന്നു മുതല്‍ ലാന്‍ഡറിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഇസ്രോയും നാസയും. തെര്‍മല്‍ ഇമേജ് ഉപയോഗിച്ച് വിക്രം ലാന്‍ഡറെ കണ്ടെത്തി എന്ന് ഇസ്രോ അവകാശപ്പെട്ടിരുന്നു. ഇപ്പോഴിതാ നാസയും വിക്രം ലാന്‍ഡറെ കണ്ടെത്തിയതായി പ്രഖ്യാപിച്ചിരിക്കുന്നു. വീഴ്ചയില്‍ തകര്‍ന്ന് പല കഷണങ്ങളായി ചിതറിപ്പോയ നിലയിലാണ് ലാന്‍ഡര്‍. ലാന്‍ഡര്‍ വീഴുന്നതിനു മുന്‍പും പിന്‍പും ഉള്ള താരതമ്യം . കടപ്പാട് : NASA/Goddard/Arizona State University ഷണ്‍മുഖ സുബ്രഹ്മണ്യം എന്നയാളാണ് നാസ പുറത്തുവിട്ട ചിത്രം പരിശോധിച്ച് വിക്രം ലാന്‍ഡറുടെ അവശിഷ്ടങ്ങളെ ആദ്യം കണ്ടെത്തിയത്. സെപ്തംബര്‍ 2