അന്താരാഷ്ട്ര ബഹിരാകാശനിലയം കാണാം - ഏപ്രില്‍ 2020


അന്താരാഷ്ട്ര ബഹിരാകാശനിലയം ഈ മാസവും കാണാം. ഏപ്രില്‍ 9 മുതല്‍ 21വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലുള്ളവര്‍ക്ക് ബഹിരാകാശനിലയത്തെ കാണാനുള്ള അവസരം ഉണ്ട്.

ഏപ്രില്‍ 12ന് വൈകിട്ട് 7.22

ഇതില്‍ ഏറ്റവും മികച്ച രീതിയില്‍ കാണാന്‍ കഴിയുന്നത് ഏപ്രില്‍ 12നാണ്. അന്ന് വൈകിട്ട് 7.22ന് വടക്കുപടിഞ്ഞാറേ ചക്രവാളത്തില്‍നിന്ന് അല്പം ഉയരെ വച്ചേ നിലയം കണ്ടുതുടങ്ങും. 80ഡിഗ്രിവരെ ഉയര്‍ന്ന് തെക്കുകിഴക്കായി 21ഡിഗ്രി ഉയരത്തില്‍ അസ്തമിക്കും. 80ഡിഗ്രിവരെ ഉയരത്തില്‍ നിലയം കാണുക എന്നത് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. 5 മിനിറ്റ് നേരത്തോളം അന്ന് ബഹിരാകാശനിലയം ആകാശത്ത് കാണാന്‍ കഴിയും.

ഏപ്രില്‍ 19 രാവിലെ 5.33

ഈ മാസം നിലയത്തെ നല്ല രീതിയില്‍ത്തന്നെ കാണാന്‍ കഴിയുന്ന മറ്റൊരവസരം ഏപ്രില്‍ 19 രാവിലെ 5.33നാണ്. അന്നും അഞ്ചു മിനിറ്റോളം നേരം ആകാശത്തിലൂടെ ഇത് സഞ്ചരിക്കുന്നതു കാണാം. തെക്കുപടിഞ്ഞാറായി 10ഡിഗ്രി ഉയരത്തില്‍ മുതല്‍ കണ്ടുതുടങ്ങുന്ന നിലയം 66 ഡിഗ്രിവരെ ഉയരത്തിലെത്തും. വളരെ മികച്ച കാഴ്ചാനുഭവം നല്‍കാന്‍ ഇതിനാവും. വടക്കുകിഴക്ക് 32ഡിഗ്രിയോളം ഉയരെവച്ച് നിലയം അപ്രത്യക്ഷമാവുകയും ചെയ്യും.

ഏപ്രില്‍ 21നു രാവിലെ 5.35നും ദീര്‍ഘനേരം (5 മിനിറ്റോളം) നിലയം കാണാം. എന്നാല്‍ അധികം ഉയരത്തിലേക്ക് നിലയം എത്തില്ല. പടിഞ്ഞാറ് ഉദിച്ച് വടക്കായി അസ്തമിക്കും. ചക്രവാളത്തോട് ചേര്‍ന്ന് കാണാന്‍ കഴിയുന്ന ഇടങ്ങളില്‍നിന്ന് വേണം അന്ന് ഈ കാഴ്ച കാണാന്‍. നല്ല ഉയരമുള്ള കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അതിനു മുകളില്‍നിന്ന് നന്നായി കാണാം.

ഏപ്രില്‍ 22 ബുധനാഴ്ച രാവിലെ 4.51ന്

ഏപ്രില്‍ 22 ബുധനാഴ്ച രാവിലെ 4.51ന് വടക്കുപടിഞ്ഞാറായി 42ഡിഗ്രി ഉയരത്തില്‍നിന്ന് കണ്ടുതുടങ്ങുന്ന നിലയം വടക്കുകിഴക്കായി 10ഡിഗ്രി ഉയരത്തില്‍ അസ്തമിക്കും. കണ്ടു തുടങ്ങുമ്പോള്‍ത്തന്നെ ആകാശത്ത് പകുതിയ ഉയരത്തിലാവും നിലയം. മോശമല്ലാത്ത കാഴ്ചയാണ് 22നും. അതിരാവിലെ എണീറ്റ് നോക്കേണ്ടിവരും എന്നേയുള്ളൂ.

വരും ദിവസങ്ങളില്‍ ഏപ്രില്‍ 11നും വലിയ മോശമല്ലാത്ത രീതിയില്‍ നിലയം കാണാവുന്നതാണ്. എന്നാല്‍ വെറും ഒരു മിനിറ്റ് മാത്രമാവും നിലയം ദൃശ്യമാവുക. വടക്കുപടിഞ്ഞാറായി 20ഡിഗ്രി ഉയരത്തില്‍ പ്രത്യക്ഷപ്പെട്ട് 29ഡിഗ്രി ഉയരത്തില്‍ പടിഞ്ഞാറായി അസ്തമിക്കും.
മറ്റു ദിവസങ്ങളില്‍ കാണാവുന്ന കാഴ്ചയ്ക്ക് അതത് ഇടത്തെ ചാര്‍ട്ടുകള്‍ നോക്കുക.









UPDATE

ഏപ്രില്‍ 9ന് മൂന്ന് പേരടങ്ങുന്ന ഒരു സംഘം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യാത്രയിയിരുന്നു. Chris Cassidy, Anatoly Ivanishin, Ivan Vagner എന്നിവരാണ് അങ്ങനെ നിലയത്തില്‍ എത്തിച്ചേര്‍ന്നത്. 2020 ഒക്റ്റോബര്‍ വരെയാണ് അവര്‍ അവിടെ കഴിയുക. നിലവില്‍ മൂന്ന് പേര്‍ നിലയത്തില്‍ താമസിക്കുന്നുണ്ട് ക്രിസ്സും സംഘവും കൂടി എത്തിച്ചേര്‍ന്നതോടെ നിലയത്തില്‍ ഇപ്പോള്‍ ആറു പേര്‍ ആണ് താമസം.

---നവനീത്...

Comments

Post a Comment

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു