അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണാം - ISS sightings Kerala July 2020


അന്താരാഷ്ട്ര ബഹിരാകാശനിലയം ഈ മാസവും കേരളത്തിനു മുകളിൽ! ജൂലൈ മാസം മിക്കവാറും ഇനി കൊവിഡ് മൂലം ലോക്ക്ഡൗണിലേക്കു പോകും. എന്തായാലും ഈ സമയം വെറുതേ കളയണ്ട. രാത്രിയും രാവിലെയും ഒക്കെ അന്താരാഷ്ട്ര ബഹിരാകാശനിലയം കാണാൻ അവസരമുണ്ട്.

ജൂലൈ 13ന്. അതായത് തിങ്കളാഴ്ച വൈകിട്ട് ആണ് ഏറ്റവും നന്നായി ഇത്തവണ ബഹിരാകാശനിലയം കാണാൻ കഴിയുക. വൈകിട്ട് 7.44ന് ആറ് മിനിറ്റോളം നിലയം ആകാശത്ത് പ്രത്യക്ഷപ്പെടും. തെക്കുദിക്കിൽ ചക്രവാളത്തോടു ചേ‍ർന്ന് കണ്ടുതുടങ്ങും. വടക്കുകിഴക്ക് ആയി ചക്രവാളത്തിൽ അസ്തമിക്കും.  75ഡിഗ്രിവരെ ഉയരത്തിലെത്തും എന്നതിനാൽ വളരെ നന്നായി കാണാൻ കഴിയും. കേരളത്തിൽ എല്ലായിടത്തും ഒരുപോലെ മഴയൊന്നും പെയ്യാത്തതിനാൽ പലയിടത്തും ഈ കാഴ്ച കാണാൻ കഴിയും.കേരളത്തിൽ മാത്രമല്ല ബാംഗ്ലൂരും ചെന്നൈയും ഉൾപ്പടെ സൗത്ത് ഇന്ത്യയിൽ മുഴുവൻ ഏതാണ്ട് ഇതേ സമയത്തു തന്നെ കാണാം.


ജൂലൈ 16ന് രാവിലെ 5.41മുതൽ ആറു മിനിറ്റോളം നിലയം കാണാം. വടക്കുദിക്കിലായി(N) കണ്ടു തുടങ്ങി തെക്കുകിഴക്കായി(SE) അസ്തമിക്കും. 46ഡിഗ്രിയോളം ഉയരത്തിൽ എത്തും. കണ്ടുതുടങ്ങുന്നതും അസ്തമിക്കുന്നതും ഏതാണ്ട് ചക്രവാളത്തോടു ചേർന്നാണ്.
അന്നുതന്നെ വൈകിട്ടും കാണാം. പക്ഷേ പരമാവധി ഉയരം 20ഡിഗ്രി മാത്രമാവും. 7.02ന് വടക്കുദിക്കിൽ 20ഡിഗ്രി ഉയരത്തിൽ പ്രത്യക്ഷപ്പെട്ട് ഏതാണ്ട് വടക്കുകിഴക്ക് ആയി അസ്തമിക്കും.

ജൂലൈ 17നു രാവിലെ 5 മിനിറ്റുവരെ കാണാം. അതിരാവിലെ 4.54ന് നോക്കണം. വടക്കുദിക്കിൽ 10ഡിഗ്രി ഉയരത്തിൽ പ്രത്യക്ഷപ്പെടും. 20ഡിഗ്രിവരെ മാത്രമാവും ഉയരുക. കിഴക്കുദിക്കിലായി അസ്തമിക്കും.

ജൂലൈ 18ന് രാവിലെ 5.42മുതൽ 5മിനിറ്റ് കാണാം.  പടിഞ്ഞാറായി വെറും 11ഡിഗ്രി ഉയരത്തിൽ കണ്ടുതുടങ്ങും. 27ഡിഗ്രിവരെ ഉയരും. തെക്കുദിക്കിൽ അസ്തമിക്കും.

ജൂലൈ 19ന് മികച്ച രീതിയിൽ കാണാൻ കിട്ടുന്ന അവസരമാണ്. പക്ഷേ അതിരാവിലെ നോക്കണം. 4.55 മുതൽ വടക്കുപടിഞ്ഞാറായി 29ഡിഗ്രി ഉയരത്തിലാവും പ്രത്യക്ഷപ്പെടുക. 70ഡിഗ്രിവരെ ഉയരും. അതിനാൽ നന്നായി കാണാം. തെക്കുദിക്കിലായി അസ്തമിക്കും.

മറ്റു ദിവസങ്ങളിലെ കാഴ്ചയ്ക്ക് ചാർട്ടു നോക്കുക.



നിലവിൽ 5 പേരാണ് നിലയത്തിൽ താമസം. ഒരു ഫുട്ബോൾ കോർട്ടിന്റെ വലിപ്പമുണ്ട് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്. ഭൂമിയിൽനിന്ന് ഏതാണ്ട് 400കിലോമീറ്റർ ഉയരത്തിലൂടെയാണ് നിലയം ഭൂമിയെ ചുറ്റിക്കറങ്ങുന്നത്.

()

പോസ്റ്റ് ലിങ്ക്:
https://www.nscience.in/2020/07/iss-sightings-kerala-july-2020.html

---നവനീത്...








Comments

Post a Comment

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു