ഏതാണ്ട് 7 മണിക്ക് ഉള്ള കാഴ്ച.

വ്യാഴത്തെയും ശനിയെയും കാണാൻ ഇപ്പോൾ അവസരമുണ്ട്. കുറെയധികം ദിവസങ്ങളോളം അവരെ രാത്രിയാകാശത്തു കാണാം. വൈകിട്ട് ആറു മണിക്കുശേഷം കിഴക്കുദിക്കിലേക്കു നോക്കുക. എട്ടു മണി ഒക്കെ ആയാൽ നല്ലപോലെ കാണാം. അല്പം തെക്കുമാറി നല്ല പ്രകാശത്തോടെ വ്യാഴം നിൽപ്പുണ്ടാവും. അത്രയും തിളക്കത്തോടെ മറ്റൊരു കാഴ്ചയും അപ്പോൾ ഉണ്ടാവില്ല. അതിനാൽ വ്യാഴത്തെ കണ്ടെത്താൻ വളരെ എളുപ്പമാണ്. വ്യാഴത്തിന്റെ അരികിൽ താഴത്തായി ശനിയെയും കാണാം. കിഴക്കു ദിക്കിൽ വ്യാഴം കഴിഞ്ഞാൽ ഏറ്റവും പ്രകാശം ആ സമയത്ത് ശനിക്ക് ആണ്. അതിനാൽ കണ്ടെത്താൻ ഒരു വിഷമവും ഇല്ല. രാത്രി മുഴുവൻ ഈ രണ്ടു ഗ്രഹങ്ങളെയും നമുക്ക് കാണാം. സമയം പോകുംതോറും ഇവ പടിഞ്ഞാറോട്ട് സഞ്ചരിക്കും. കുറെ വൈകി നോക്കിയാലും കാണാൻ കഴിയും എന്നർത്ഥം.
നല്ല ടെലിസ്കോപ്പ് ഉണ്ടെങ്കിൽ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെയും ശനിയുടെ വലയങ്ങളും കാണാൻ കഴിയും. മികച്ച DSLR ക്യാമറ ഉപയോഗിച്ചാൽ നല്ല ചിത്രങ്ങളെടുക്കാനും കഴിയും.

അപ്പോ എങ്ങനാ, വ്യാഴത്തെയും ശനിയെയും കാണുകയല്ലേ…


---നവനീത്....

പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/07/jupiter-and-saturn-evening-sky.html