Posts

Showing posts from August, 2020

സൂര്യനിലെ കൊറോണ! What Is the Sun's Corona?

Image
 കൊറോണയെന്നാൽ... സൂര്യഗ്രഹണസമയത്ത് ദൃശ്യമായ കൊറോണ. കടപ്പാട്: NASA/Aubrey Gemignani കൊറോണയെക്കുറിച്ച് ആദ്യം കേൾക്കുന്നത് ശാസ്ത്രസാഹിത്യപരിഷത്തിന്റെ പുസ്തകത്തിൽനിന്നാണ്. അത് ഇന്നത്തെ കൊറോണ അല്ലായിരുന്നു. സൂര്യനു ചുറ്റുമുള്ള അന്തരീക്ഷമായിരുന്നു. ഭൂമിയിൽനിന്ന് നോക്കുമ്പോൾ സൂര്യന്റെ പ്രകാശമേറിയ ഭാഗമാണ് നാം കാണുക. സൂര്യന്റെ അന്തരീക്ഷത്തെ കാണാനേ കഴിയാറില്ല. സൂര്യോപരിതലത്തിന്റെ തിളക്കം അന്തരീക്ഷത്തെ( കൊറോണ) മറയ്ക്കും. പൂർണ്ണസൂര്യഗ്രഹണസമയത്ത് പക്ഷേ കൊറോണയെ കാണാം. രസകരമായ ഒരു കാര്യമുണ്ട്. സൂര്യന്റെ ഉപരിതലത്തെക്കാൾ 'ചൂട്' ഉണ്ട് കൊറോണയ്ക്ക്. വളരെ വളരെ ഉയർന്ന താപനില. ഉപരിതലത്തെക്കാൾ നൂറുകണക്കിന് ഇരട്ടി താപനില! എന്നിട്ടും നമ്മൾ കാണുന്നത് ഉപരിതലത്തെ! കാരണം ലളിതമാണ്. കൊറോണയ്ക്ക് താപനില കൂടുതലാണ് എന്നേയുള്ളൂ. സാന്ദ്രത വളരെ കുറവാണ്. അതിനാൽ അകലെനിന്ന് നോക്കുമ്പോൾ അത്ര തിളക്കം തോന്നില്ല! ഒരു കാര്യം കൂടി. കൊറോണയുടെ തീവ്രതാപനിലയുടെ കാരണം പൂർണ്ണമായും ഇന്നു വ്യക്തമല്ല! ചിത്രം: സൂര്യഗ്രഹണസമയത്ത് ദൃശ്യമായ കൊറോണ. കടപ്പാട്: NASA/Aubrey Gemignani #കുഞ്ഞറിവ് പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/08/

പൊളിറ്റിക്കൽ കറക്റ്റ്നസ്സ് ഇനി ഗാലക്സികൾക്കും നെബുലകൾക്കും നക്ഷത്രങ്ങൾക്കും ബാധകം!

Image
 പൊളിറ്റിക്കൽ കറക്റ്റ്നസ്സ് ഇനി ഗാലക്സികൾക്കും നെബുലകൾക്കും നക്ഷത്രങ്ങൾക്കുമെല്ലാം ബാധകം!   NGC 2392 എന്ന പ്ലാനറ്ററി നെബുല. കടപ്പാട്:NASA, ESA, Andrew Fruchter (STScI), and the ERO team (STScI + ST-ECF)     പ്രപഞ്ചത്തിലെ നെബുലകൾക്കും ഗാലക്സികൾക്കും ഒക്കെ പണ്ടുമുതലേ അനൗദ്യോഗികമായി വിളിച്ചുവന്നിരുന്ന പല പേരുകളുമുണ്ട്. പലതും ഏറെ പ്രശസ്തമാണുതാനും. പക്ഷേ അങ്ങനെയുള്ള എല്ലാ പേരുകളെയും നാസ ഇനി അംഗീകരിക്കില്ല. പൊളിറ്റിക്കൽ കറക്റ്റ്നസ്സ് ഇനി ഗാലക്സികൾക്കും നെബുലകൾക്കും നക്ഷത്രങ്ങൾക്കുമെല്ലാം ബാധകമാക്കാനൊരുങ്ങുകയാണ് അവർ. ആധുനികകാലഘട്ടത്തിന് അനുയോജ്യമല്ല പല പേരുകളും എന്നതാണു കാരണം. വില്യം ഹെർഷൽ 1787ൽ കണ്ടെത്തിയ ഒരു നെബുലയുണ്ട്. NGC 2392 എന്നാണ് ഔദ്യോഗികനാമം. നമ്മിൽനിന്ന് 6500പ്രകാശവർഷം അകലെയാണ് ഈ പ്ലാനറ്ററി നെബുല. മിഥുനം രാശിയിൽ ഒരു ടെലിസ്കോപ്പിലൂടെ ഈ നെബുലയെ കാണാം. 'എക്സിമോ നെബുല' എന്നുകൂടി ഈ നെബുലയെ അനൗദ്യോഗികമായി വിളിച്ചുപോന്നിരുന്നു. എസ്കിമോ എന്ന വാക്ക് വംശീയത ധ്വനിപ്പിക്കുന്നതാണ്. വടക്കേ ധ്രുവത്തോടു ചേർന്നുള്ള പ്രദേശങ്ങളിൽ വസിക്കുന്ന ജനവിഭാഗത്തോടുള്ള വിവേചനം കാണിക്കുവാൻ വേണ്ടി ഉപയോഗിക

മജന്ത നിറത്തിൽ വ്യാഴം പോലെ ഒരു ഗ്രഹം - Gliese 504 b

Image
GJ 504b എന്ന ഗ്രഹവും മാതൃനക്ഷത്രവും കടപ്പാട്: NASA/Goddard Space Flight Center/S. Wiessinger   കന്നി രാശിയിൽ വെറുംകണ്ണുകൊണ്ട് കഷ്ടിച്ചു കാണാവുന്ന ഒരു നക്ഷത്രമുണ്ട്. പേര് GJ 504 (Gliese 504). ഈ നക്ഷത്രത്തിനുചുറ്റും വ്യാഴത്തിനോളം വലിപ്പവും നാലിരട്ടിയോളം ഭാരവുമുള്ള ഒരു ഗ്രഹം കറങ്ങുന്നുണ്ട്. ആ ഗ്രഹമാണ് ചിത്രത്തിൽ. പേര് Gliese 504 b (GJ 504 b).  Subaru ടെലിസ്കോപ്പ്. ചിത്രത്തിനു കടപ്പാട്: Denys (fr)   ഹവായിയിലെ Subaru Telescope ഉപയോഗിച്ച് നേരിട്ടു കണ്ടെത്തിയ ഒരു ഗ്രഹമാണിത്. 8.2മീറ്റർ വലിപ്പമുള്ള ടെലിസ്കോപ്പാണിത്. ഭൂമിയിലെ ടെലിസ്കോപ്പുകൾ ഉപയോഗിച്ച് മറ്റൊരു നക്ഷത്രത്തിനു ചുറ്റുമുള്ള ഗ്രഹം കണ്ടെത്താൻ അത്ര എളുപ്പമല്ല. എന്നിട്ടും 2013ൽ അവരതു കണ്ടെത്തി. നമ്മിൽനിന്ന് 57പ്രകാശവർഷം അകലെയാണ് നക്ഷത്രവും ഗ്രഹവും. 237ഡിഗ്രി സെൽഷ്യസാണ് ഈ ഗ്രഹത്തിന്റെ ചൂട്. നല്ല മജന്ത നിറത്തിൽ ഉള്ള ഒരു വ്യാഴം! അവിടെ ചെന്നു നോക്കാൻ കഴിഞ്ഞാൽ ഈ ഗ്രഹം ഏതാണ്ട് അങ്ങനെയായിരിക്കും. പിന്നെ ഈ ചിത്രം ഒറിജിനൽ അല്ലാട്ടോ. ചിത്രകാരഭാവനയാണ്. ലഭ്യമായ ഡാറ്റ ഉപയോഗിച്ച് വരച്ചെടുക്കുന്ന ചിത്രം! ---നവനീത്... Image Credit: NASA/Goddard Space

അന്താരാഷ്ട്ര ബഹിരാകാശ നിലയം ആഗസ്റ്റ് മാസത്തിലും കാണാം | International Space Station - August 2020 Kerala

Image
മൂന്ന് യാത്രികരുമായി ഭൂമിയെ നിരന്തരം ചുറ്റിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശനിലയം കാണാൻ ആഗസ്റ്റ് മാസത്തിലും കേരളത്തിൽ അവസരം. ആഗസ്റ്റ് 11 ഏറ്റവും മികച്ച രീതിയിൽ കാണാൻ കഴിയുന്ന ദിവസം. സമയം വൈകിട്ട് 7.30. നാലു മിനിറ്റാണ് അന്ന് നിലയം കാണാനാവുക. വടക്കുപടിഞ്ഞാറായി ( 19ഡിഗ്രി ഉയരത്തിൽ) കണ്ടുതുടങ്ങുന്ന നിലയം 83ഡിഗ്രിവരെ ഉയരത്തിലെത്തും. ഏതാണ്ട് തലയ്ക്കു മുകളിലൂടെ കടന്നുപോകും എന്നർത്ഥം. ശേഷം തെക്കു ദിക്കിലായി (21ഡിഗ്രിയിൽ) അസ്തമിക്കുകയും ചെയ്യും. ആഗസ്റ്റ് 18 നും മോശമല്ലാതെ കാണാം. അന്ന് പക്ഷേ രാവിലെ 5.37നാണ് നിലയം കണ്ടുതുടങ്ങുന്നത്. തെക്കുദിക്കിൽ ചക്രവാളത്തോട് ചേർന്ന് കണ്ടുതുടങ്ങുന്ന നിലയം 57ഡിഗ്രിവരെ ഉയരത്തിലെത്തും. പിന്നീട് കിഴക്കുദിക്കിലായി(36ഡിഗ്രി ഉയരത്തിൽ) അസ്തമിക്കും. ആഗസ്റ്റ് 8, 9, 10, 13, 16, 19 എന്നീ തീയതികളിലും നിലയം കാണാം. എന്നാൽ കാണാൻ കഴിയുന്ന സമയം കുറവായിരിക്കും. മാത്രമല്ല അധികം ഉയരത്തിൽ എത്തുകയും ഇല്ല. ചുറ്റുപാടും മരങ്ങളും തടസ്സങ്ങളും ഒന്നുമില്ലാത്ത ഇടത്താണെങ്കിൽ ഈ ദിവസങ്ങളിലെ കാഴ്ചയും നന്നായി ആസ്വദിക്കാനാവും. Chris Cassidy, Anatoly Ivanishin, Ivan Vagner എന്നിങ്ങനെ മൂന്നു ത