അന്താരാഷ്ട്ര ബഹിരാകാശ നിലയം ആഗസ്റ്റ് മാസത്തിലും കാണാം | International Space Station - August 2020 Kerala
മൂന്ന് യാത്രികരുമായി ഭൂമിയെ നിരന്തരം ചുറ്റിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശനിലയം കാണാൻ ആഗസ്റ്റ് മാസത്തിലും കേരളത്തിൽ അവസരം.
ആഗസ്റ്റ് 11
ഏറ്റവും മികച്ച രീതിയിൽ കാണാൻ കഴിയുന്ന ദിവസം. സമയം വൈകിട്ട് 7.30. നാലു മിനിറ്റാണ് അന്ന് നിലയം കാണാനാവുക. വടക്കുപടിഞ്ഞാറായി ( 19ഡിഗ്രി ഉയരത്തിൽ) കണ്ടുതുടങ്ങുന്ന നിലയം 83ഡിഗ്രിവരെ ഉയരത്തിലെത്തും. ഏതാണ്ട് തലയ്ക്കു മുകളിലൂടെ കടന്നുപോകും എന്നർത്ഥം. ശേഷം തെക്കു ദിക്കിലായി (21ഡിഗ്രിയിൽ) അസ്തമിക്കുകയും ചെയ്യും.
ആഗസ്റ്റ് 18നും മോശമല്ലാതെ കാണാം. അന്ന് പക്ഷേ രാവിലെ 5.37നാണ് നിലയം കണ്ടുതുടങ്ങുന്നത്. തെക്കുദിക്കിൽ ചക്രവാളത്തോട് ചേർന്ന് കണ്ടുതുടങ്ങുന്ന നിലയം 57ഡിഗ്രിവരെ ഉയരത്തിലെത്തും. പിന്നീട് കിഴക്കുദിക്കിലായി(36ഡിഗ്രി ഉയരത്തിൽ) അസ്തമിക്കും.
ആഗസ്റ്റ് 8, 9, 10, 13, 16, 19 എന്നീ തീയതികളിലും നിലയം കാണാം. എന്നാൽ കാണാൻ കഴിയുന്ന സമയം കുറവായിരിക്കും. മാത്രമല്ല അധികം ഉയരത്തിൽ എത്തുകയും ഇല്ല. ചുറ്റുപാടും മരങ്ങളും തടസ്സങ്ങളും ഒന്നുമില്ലാത്ത ഇടത്താണെങ്കിൽ ഈ ദിവസങ്ങളിലെ കാഴ്ചയും നന്നായി ആസ്വദിക്കാനാവും.
Chris Cassidy, Anatoly Ivanishin, Ivan Vagner എന്നിങ്ങനെ മൂന്നു താമസക്കാരാണ് ഇപ്പോൾ നിലയത്തിലുള്ളത്. കഴിഞ്ഞ ദിവസമാണ് രണ്ടുപേർ തിരികെ ഭൂമിയിലേക്ക് എത്തിയത്. ഏതാണ്ട് 400കിലോമീറ്ററോളം ഉയരത്തിലൂടെയാണ് ഒരു ഫുട്ബോൾ മൈതാനത്തിന്റെ വലിപ്പമുള്ള ഈ നിലയം ഭൂമിയെ ചുറ്റിക്കറങ്ങുന്നത്. നിലയത്തിന്റെ വലിയ സോളാർപാനലുകളിൽ സൂര്യപ്രകാശം വീണ് പ്രതിഫലിച്ച് ഭൂമിയിലെത്തുമ്പോഴാണ് നമുക്ക് നിലയത്തെ കാണാനാവുന്നത്. സന്ധ്യയ്ക്കുശേഷവും പ്രഭാതത്തിനു മുൻപുമാണ് നിലയത്തെ ഇങ്ങനെ കാണാനാവുക.
(ആഗസ്റ്റ് 19വരെയുള്ള സമയക്രമമാണ് ഇപ്പോൾ ഉള്ളത്. അതിനുശേഷമുള്ള ദിവസങ്ങളിലേത് പിന്നീട് കൂട്ടിച്ചേർക്കുന്നതാണ്.)

---നവനീത്...
❤❤❤❤❤❤
ReplyDeleteമഴക്കാർ ആണ് 😑😑
ReplyDelete