സൂര്യനിലെ കൊറോണ! What Is the Sun's Corona?
കൊറോണയെന്നാൽ...
സൂര്യഗ്രഹണസമയത്ത് ദൃശ്യമായ കൊറോണ. കടപ്പാട്: NASA/Aubrey Gemignani |
കൊറോണയെക്കുറിച്ച് ആദ്യം കേൾക്കുന്നത് ശാസ്ത്രസാഹിത്യപരിഷത്തിന്റെ പുസ്തകത്തിൽനിന്നാണ്. അത് ഇന്നത്തെ കൊറോണ അല്ലായിരുന്നു. സൂര്യനു ചുറ്റുമുള്ള അന്തരീക്ഷമായിരുന്നു. ഭൂമിയിൽനിന്ന് നോക്കുമ്പോൾ സൂര്യന്റെ പ്രകാശമേറിയ ഭാഗമാണ് നാം കാണുക. സൂര്യന്റെ അന്തരീക്ഷത്തെ കാണാനേ കഴിയാറില്ല. സൂര്യോപരിതലത്തിന്റെ തിളക്കം അന്തരീക്ഷത്തെ( കൊറോണ) മറയ്ക്കും. പൂർണ്ണസൂര്യഗ്രഹണസമയത്ത് പക്ഷേ കൊറോണയെ കാണാം.
രസകരമായ ഒരു കാര്യമുണ്ട്. സൂര്യന്റെ ഉപരിതലത്തെക്കാൾ 'ചൂട്' ഉണ്ട് കൊറോണയ്ക്ക്. വളരെ വളരെ ഉയർന്ന താപനില. ഉപരിതലത്തെക്കാൾ നൂറുകണക്കിന് ഇരട്ടി താപനില! എന്നിട്ടും നമ്മൾ കാണുന്നത് ഉപരിതലത്തെ! കാരണം ലളിതമാണ്. കൊറോണയ്ക്ക് താപനില കൂടുതലാണ് എന്നേയുള്ളൂ. സാന്ദ്രത വളരെ കുറവാണ്. അതിനാൽ അകലെനിന്ന് നോക്കുമ്പോൾ അത്ര തിളക്കം തോന്നില്ല! ഒരു കാര്യം കൂടി. കൊറോണയുടെ തീവ്രതാപനിലയുടെ കാരണം പൂർണ്ണമായും ഇന്നു വ്യക്തമല്ല!
ചിത്രം: സൂര്യഗ്രഹണസമയത്ത് ദൃശ്യമായ കൊറോണ. കടപ്പാട്: NASA/Aubrey Gemignani
#കുഞ്ഞറിവ്
പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/08/what-is-suns-corona.html
Comments
Post a Comment