മജന്ത നിറത്തിൽ വ്യാഴം പോലെ ഒരു ഗ്രഹം - Gliese 504 b
GJ 504b എന്ന ഗ്രഹവും മാതൃനക്ഷത്രവും കടപ്പാട്: NASA/Goddard Space Flight Center/S. Wiessinger |
കന്നി രാശിയിൽ വെറുംകണ്ണുകൊണ്ട് കഷ്ടിച്ചു കാണാവുന്ന ഒരു നക്ഷത്രമുണ്ട്. പേര് GJ 504 (Gliese 504). ഈ നക്ഷത്രത്തിനുചുറ്റും വ്യാഴത്തിനോളം വലിപ്പവും നാലിരട്ടിയോളം ഭാരവുമുള്ള ഒരു ഗ്രഹം കറങ്ങുന്നുണ്ട്. ആ ഗ്രഹമാണ് ചിത്രത്തിൽ. പേര് Gliese 504 b (GJ 504 b).
Subaru ടെലിസ്കോപ്പ്. ചിത്രത്തിനു കടപ്പാട്: Denys (fr) |
ഹവായിയിലെ Subaru Telescope ഉപയോഗിച്ച് നേരിട്ടു കണ്ടെത്തിയ ഒരു ഗ്രഹമാണിത്. 8.2മീറ്റർ വലിപ്പമുള്ള ടെലിസ്കോപ്പാണിത്. ഭൂമിയിലെ ടെലിസ്കോപ്പുകൾ ഉപയോഗിച്ച് മറ്റൊരു നക്ഷത്രത്തിനു ചുറ്റുമുള്ള ഗ്രഹം കണ്ടെത്താൻ അത്ര എളുപ്പമല്ല. എന്നിട്ടും 2013ൽ അവരതു കണ്ടെത്തി. നമ്മിൽനിന്ന് 57പ്രകാശവർഷം അകലെയാണ് നക്ഷത്രവും ഗ്രഹവും. 237ഡിഗ്രി സെൽഷ്യസാണ് ഈ ഗ്രഹത്തിന്റെ ചൂട്.
നല്ല മജന്ത നിറത്തിൽ ഉള്ള ഒരു വ്യാഴം! അവിടെ ചെന്നു നോക്കാൻ കഴിഞ്ഞാൽ ഈ ഗ്രഹം ഏതാണ്ട് അങ്ങനെയായിരിക്കും. പിന്നെ ഈ ചിത്രം ഒറിജിനൽ അല്ലാട്ടോ. ചിത്രകാരഭാവനയാണ്. ലഭ്യമായ ഡാറ്റ ഉപയോഗിച്ച് വരച്ചെടുക്കുന്ന ചിത്രം!
---നവനീത്...
Image Credit: NASA/Goddard Space Flight Center/S. Wiessinger
പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/08/gliese-504-b-gj-504-b-subaru-telescope.html
പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/08/gliese-504-b-gj-504-b-subaru-telescope.html
Comments
Post a Comment