പൊളിറ്റിക്കൽ കറക്റ്റ്നസ്സ് ഇനി ഗാലക്സികൾക്കും നെബുലകൾക്കും നക്ഷത്രങ്ങൾക്കും ബാധകം!

 പൊളിറ്റിക്കൽ കറക്റ്റ്നസ്സ് ഇനി ഗാലക്സികൾക്കും നെബുലകൾക്കും നക്ഷത്രങ്ങൾക്കുമെല്ലാം ബാധകം!

 

NGC 2392 എന്ന പ്ലാനറ്ററി നെബുല.
കടപ്പാട്:NASA, ESA, Andrew Fruchter (STScI), and the ERO team (STScI + ST-ECF)

 
പ്രപഞ്ചത്തിലെ നെബുലകൾക്കും ഗാലക്സികൾക്കും ഒക്കെ പണ്ടുമുതലേ അനൗദ്യോഗികമായി വിളിച്ചുവന്നിരുന്ന പല പേരുകളുമുണ്ട്. പലതും ഏറെ പ്രശസ്തമാണുതാനും. പക്ഷേ അങ്ങനെയുള്ള എല്ലാ പേരുകളെയും നാസ ഇനി അംഗീകരിക്കില്ല. പൊളിറ്റിക്കൽ കറക്റ്റ്നസ്സ് ഇനി ഗാലക്സികൾക്കും നെബുലകൾക്കും നക്ഷത്രങ്ങൾക്കുമെല്ലാം ബാധകമാക്കാനൊരുങ്ങുകയാണ് അവർ. ആധുനികകാലഘട്ടത്തിന് അനുയോജ്യമല്ല പല പേരുകളും എന്നതാണു കാരണം.

വില്യം ഹെർഷൽ 1787ൽ കണ്ടെത്തിയ ഒരു നെബുലയുണ്ട്. NGC 2392 എന്നാണ് ഔദ്യോഗികനാമം. നമ്മിൽനിന്ന് 6500പ്രകാശവർഷം അകലെയാണ് ഈ പ്ലാനറ്ററി നെബുല. മിഥുനം രാശിയിൽ ഒരു ടെലിസ്കോപ്പിലൂടെ ഈ നെബുലയെ കാണാം. 'എക്സിമോ നെബുല' എന്നുകൂടി ഈ നെബുലയെ അനൗദ്യോഗികമായി വിളിച്ചുപോന്നിരുന്നു. എസ്കിമോ എന്ന വാക്ക് വംശീയത ധ്വനിപ്പിക്കുന്നതാണ്. വടക്കേ ധ്രുവത്തോടു ചേർന്നുള്ള പ്രദേശങ്ങളിൽ വസിക്കുന്ന ജനവിഭാഗത്തോടുള്ള വിവേചനം കാണിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കായിരുന്നു അത്. അതിനാൽ ഇപ്പോൾ ആ വാക്ക് ഉപയോഗിക്കാറില്ല. പകരം ഇന്യൂറ്റ്, അലാസ്ക നേറ്റീവ് തുടങ്ങിയ പദങ്ങളാണ് ഉപയോഗിക്കാറ്. അവരുടെ മുഖവും വേഷവുമായി സാമ്യമുള്ള രൂപമാണ്  NGC 2392 എന്ന നെബുലയുടേത്. അങ്ങനെയാണ് എസ്കിമോ നെബുല എന്ന പേരു വന്നത്.

നാസ ഇനിമുതൽ ഈ എസ്കിമോ നെബുല എന്ന പേര് ഉപയോഗിക്കില്ല. NGC 2392 എന്ന ഔദ്യോഗികനാമത്തിൽത്തന്നെയാവും തുടർന്ന് അറിയപ്പെടുക. ഇത്തരത്തിൽ പല പേരുകളും മാറ്റാനൊരുങ്ങുകയാണ് നാസ. സയാമീസ് ട്വിൻസ് ഗാലക്സി എന്ന പേരടക്കം അനേകം പേരുകൾ മാറ്റപ്പെടാൻ പോകുന്നു. സയൻസ് എല്ലാവരുടേതുമാണ്. സയൻസ് ആർക്കും വിവേചനമുണ്ടാക്കരുത്. സയൻസും മാനുഷികമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതാവണം. ഇതാണ് പുതിയ നയം.
 
---നവനീത്...
 
പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/08/nasa-to-reexamine-nicknames-for-cosmic.html
 
 
 

Comments

  1. FashionTV Highlife brings the glamorous and luxurious world of FashionTV 온라인카지노 to life within the form of this glossy 4x4x5x4x4 video slot. Do not consider playing as a way of earning cash, and solely play with cash that you could afford to lose. If would possibly be} nervous about your playing or affected by another person's playing, please contact Gamblingtherapy or GamblersAnonymous for help.

    ReplyDelete

Post a Comment