ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട രണ്ടു ചിത്രങ്ങൾ.





അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ മനുഷ്യർ സ്ഥിരതാമസം തുടങ്ങിയിട്ട് 20 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. 2000 നവംബർ 2ന് സോയൂസ് TM-31 എന്ന റഷ്യൻ പേടകത്തിൽ മൂന്നു മനുഷ്യരാണ് നിലയത്തിലെത്തിയത്. എക്സ്പെഡിഷൻ - 1 എന്നായിരുന്നു ദൌത്യത്തിന്റെ പേര്. 136 ദിവസം അവർ നിലയത്തിൽ താമസിച്ചു. ആ മൂന്ന് ബഹിരാകാശസഞ്ചാരികളുടെ ചിത്രമാണ് ആദ്യത്തേത്. ബിൽ ഷെപ്പേർഡ് എന്ന അമേരിക്കൻ ആസ്ട്രനോട്ട് ആയിരുന്നു  ദൌത്യത്തിന്റെ കമാൻഡർ. യൂറി ഗിഡ്സെൻകോ, സെർജി കെ ക്രിക്കലേവ് എന്നീ റഷ്യൻ കോസ്മനോട്ടുകളും ഒപ്പമുണ്ടായിരുന്നു. 

പിന്നീട് ഇന്നുവരെ അന്താരാഷ്ട്രബഹിരാകാശനിലയം മനുഷ്യരില്ലാതെ ഒഴിഞ്ഞികിടന്നിട്ടില്ല. എല്ലായ്പ്പോഴും ആരെങ്കിലും ഒക്കെയായി നിലയത്തിൽ ഉണ്ടാവും. മറിച്ചു ചിന്തിച്ചാൽ എല്ലാ മനുഷ്യരും ഭൂമിയുടെ ഉപരിതലത്തിൽ ഇല്ലാതായിട്ട് ഇരുപതു വർഷം കഴിഞ്ഞു എന്നും പറയാം. 




രണ്ടാമത്തെ ചിത്രം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെതാണ്. ആദ്യദൌത്യത്തിന് ആവശ്യമായ സോളാർ പാനലുകളും പേറി 2000 ഡിസംബറിൽ നിലയത്തിലേക്കെത്തിയ  എൻഡവർ സ്പേസ്ഷട്ടിലിൽ നിന്ന് പകർത്തിയ ചിത്രമാണിത്. അഞ്ചു പേരാണ് ഈ സ്പേസ് ഷട്ടിലിൽ നിലയത്തിലേക്ക് എത്തിയത്.  നിലയത്തിൽ മനുഷ്യർ താമസം തുടങ്ങിയശേഷം നിലയത്തിന്റെ പുറത്തുനിന്ന് പകർത്തിയ ആദ്യചിത്രം എന്നു വേണമെങ്കിൽ പറയാം.  

---നവനീത്...


പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/11/20-years-of-life-on-international-space.html

ചിത്രങ്ങൾക്കു കടപ്പാട്: NASA