പാറ്റഗോണിയ മരുഭൂമിയിൽ ആൻഡ്രോമീഡ ഗാലക്സി - Andromeda over Patagonia
ആകാശഗംഗയെ മാറ്റിനിർത്തിയാൽ വെറുംകണ്ണുകൊണ്ടു കാണാവുന്ന ഏക ഗാലക്സിയാണ് ആൻഡ്രോമീഡ. 25ലക്ഷം പ്രകാശവർഷങ്ങൾക്ക് അപ്പുറത്തുള്ള ഒരു ഗാലക്സി. ഏതാനും ആയിരം പ്രകാശവർഷം വിസ്താരം വരും ഇതിന്. നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന ഏറ്റവും അകലെയുള്ള പ്രകാശം ആൻഡ്രോമീഡ ഗാലക്സിയിലേതാണ്. ഒരു ലക്ഷം കോടിയോളം നക്ഷത്രങ്ങൾ ഉണ്ടത്രേ ആൻഡ്രോമീഡ ഗാലക്സിയിൽ. ഏതാനും ശതകോടി വർഷങ്ങൾക്കുള്ളിൽ ആൻഡ്രോമീഡയും നമ്മുടെ ഗാലക്സി ആയ ആകാശഗംഗയും കൂട്ടിയിടിക്കും എന്നാണ് കരുതുന്നത്. 


അർജന്റീനയിലെ പാറ്റഗോണിയ മരുഭൂമിയിൽനിന്ന് എടുത്ത ചിത്രമാണിത്. ഗെരാർദോ ഫെരാരിനോ (Gerardo Ferrarino) എടുത്ത 45 ചിത്രങ്ങളെ കൂട്ടിച്ചേർത്താണ് ഈ ചിത്രം ഉണ്ടാക്കിയത്. മരുഭൂമിയുടെ പശ്ചാത്തലമുള്ള ഒരു ചിത്രവും അതിനോടൊപ്പം ചേർത്തു. എല്ലാം ഒറ്റ ക്യാമറയിൽ ഒരു ഇടത്തുതന്നെ വച്ച് എടുത്തത്. 90 മിനിറ്റുകൾകൊണ്ടാണ് 45 ചിത്രങ്ങൾ പകർത്തിയത് എന്നു മാത്രം. 

Image Credit & Copyright: Gerardo Ferrarino

പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/11/andromeda-over-patagonia.html

Comments