സൂര്യന്റെ 'ബോറടി' മാറിത്തുടങ്ങി! പുതിയ കളങ്ങളുമായി സൂര്യൻ!

 സൂര്യന്റെ 'ബോറടി' മാറിത്തുടങ്ങി!
ഏറെക്കാലത്തെ മയക്കത്തിനുശേഷം സൂര്യൻ പതിയെ ആക്റ്റീവ് ആയിത്തുടങ്ങിയിരിക്കുന്നു. 11 വർഷത്തെ സോളാർ സൈക്കിളിനെക്കുറിച്ച് മിക്കവർക്കും അറിയാമായിരിക്കും. സൂര്യന്റെ പ്രവർത്തനങ്ങൾ 11 വർഷത്തിനിടയിൽ കൂടുകയും കുറയുകയും ചെയ്യുന്ന പ്രതിഭാസമാണിത്. സോളാർ മാക്സിമം എന്ന അവസ്ഥയിലാണ് സൂര്യനിലെ പല പ്രതിഭാസങ്ങളും ഏറ്റവും സജീവമാവുക. സൗരക്കാറ്റുകളും സൂര്യകളങ്കങ്ങളും (Sunspot) എല്ലാം അപ്പോൾ ഏറെ സജീവമാകും. എന്നാൽ സോളാർ മിനിമം എന്ന അവസ്ഥയിൽ ഇത്തരം പ്രവർത്തനങ്ങൾ ഏതാണ്ട് ഇല്ലാതാവും എന്നു പറയാം. സൂര്യകളങ്കങ്ങൾ ഒന്നുമില്ലാത്ത നല്ല മൊട്ടയടിച്ച സൂര്യനാവും അപ്പോൾ. കഴിഞ്ഞ ആറേഴു മാസമായി സൂര്യൻ അങ്ങനെ ആയിരുന്നു. ഇപ്പോൾ കുറച്ചു ദിവസങ്ങളായി അതിനു മാറ്റം വന്നിരിക്കുകയാണ്. സൺസ്പോട്ട് അഥവാ സൂര്യകളങ്കം ഒന്നു രണ്ടെണ്ണം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൂര്യന്റെ ഫോട്ടോ ഇപ്പോൾ എടുക്കുന്നവർക്ക് ഈ കളങ്കം കാണാനാവും. 

സൂര്യനെക്കുറിച്ചു പഠിക്കാൻ വിക്ഷേപിച്ചിരിക്കുന്ന ഉപഗ്രഹമാണ് സോളാർ ഡൈനാമിക് ഒബ്സർവേറ്ററി (SDO). അതിലുള്ള ഒരു പ്രധാന ഉപകരണമാണ് ഹീലിയോ സീസ്മിക് ആന്റ് മാഗ്നറ്റിക്ക് ഇമേജർ (HMI). ഈ ഉപകരണം ഇന്ന് എടുത്ത ചിത്രമാണ് പോസ്റ്റിനൊപ്പം ഉള്ളത്. 

പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/11/sun-spots-after-solar-minimum.html

ചിത്രത്തിനു കടപ്പാട്: NASA/SDO/HMI

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു