ഒളിംപസ് മോൺസിന്റെ ചരിത്രപ്രാധാന്യമുള്ള ഒരു ചിത്രം - Color Mosaic of Olympus Mons



കണ്ടാൽ എന്തോ ഒരു പരന്ന സംഗതിപോലെ തോന്നുന്നു. പക്ഷേ അതത്ര പരന്നത് അല്ല. ഒരു വലിയ പർവ്വതമാണത്. നമ്മുടെ എവറസ്റ്റ് കൊടുമുടിയുടെ ഏതാണ്ട് മൂന്നിരിട്ടിയോളം ഉയരമുള്ള ഒരു പർവ്വതം. ഭൂമിയിൽ അല്ല, ചൊവ്വയിൽ ആണ് എന്നു മാത്രം. 21 കിലോമീറ്ററാണ് ഇതിന്റെ ഉയരം. ഒളിംപസ് മോൺസ് എന്ന വലിയൊരു പർവ്വതം. സത്യത്തിൽ ഇത് ഒരു അഗ്നിപർവ്വതമാണ്. ഇപ്പോൾ സജീവമല്ല എന്നു മാത്രം. ചിത്രത്തിൽ നടുക്കായി കാണുന്നത് അഗ്നിപർവ്വതത്തിൽ കാണാറുള്ള ആ ഗർത്തമാണ്. പക്ഷേ ഇതിപ്പോൾ ഏതാണ്ട് മൂടപ്പെട്ട നിലയിലാണ് എന്നു മാത്രം. 

സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള പർവ്വതമാണ് ഇതെന്നാണ് പറയാറ്. പക്ഷേ അക്കാര്യത്തിൽ ഇപ്പോൾ ഒരു തർക്കം നടക്കുന്നുണ്ട്. വെസ്റ്റ എന്നൊരു ഛിന്നഗ്രഹം ഉണ്ട്. അതിൽ ഒരു ഗർത്തമുണ്ട്. എന്തോ വന്ന് ഇടിച്ച് ഉണ്ടായ ഗർത്തം. ആ ഗർത്തത്തിനു ചുറ്റുമുള്ള പ്രദേശം 22കിലോമീറ്ററോളം ഉയരത്തിലാണ് ഉള്ളത്. അതിനാൽ ഈ പർവ്വതമാണ് സൗരയൂഥത്തിലെ ഏറ്റവും ഉയരമുള്ള പർവ്വതം എന്നൊരു വാദവും ഉണ്ട്. എന്തായാലും ഇക്കാര്യത്തിൽ  ചില തർക്കങ്ങൾ നടക്കുന്നുണ്ട്. അതിനാൽ പൂർണ്ണമായും അത് സ്ഥിരീകരിച്ചിട്ടില്ല എന്നു മാത്രം.


ഒളിംപസ് മോൺസിന്റെ ഈ ചിത്രം അത്ര പുതിയതൊന്നും അല്ല. 1978 ജൂൺ 22ന് എടുത്ത ചിത്രം. ചൊവ്വയെക്കുറിച്ചു പഠിക്കാൻ അക്കാലത്ത് നാസ അയച്ച വൈക്കിങ് -1 എന്ന പേടകത്തിലെ ക്യാമറ പകർത്തിയ ചരിത്രപ്രാധാന്യമുള്ള ചിത്രം. 


Image credit: NASA/JPL

പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/12/color-mosaic-of-olympus-mons.html



Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി