ഭീകരതയുടെ പതിനഞ്ചു മിനിറ്റുകള്‍!

ഭീകരതയുടെ പതിനഞ്ചു മിനിറ്റുകള്‍! ചന്ദ്രയാന്‍ 2 ലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നു. -ചിത്രകാരഭാവന കടപ്പാട്: ISRO ചന്ദ്രയാന്‍ 2 ദൗത്യത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി നാം കരുതുന്നത് വിക്രം എന്ന ലാന്‍ഡറിന്റെ സോഫ്റ്റ്‍ലാന്‍ഡിങ് ആണ്. കേടുപാടുകള്‍ കൂടാതെ വളരെ കൃത്യതയോടെ, സൂക്ഷ്മതയോടെ ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്യല്‍. വളരെ കുറച്ചു രാജ്യങ്ങള്‍ക്ക് ഈ സൂത്രവിദ്യ കൈവശമുള്ളൂ എന്നുമോര്‍ക്കണം. ഭൂമിയില്‍വച്ച് പരീക്ഷിച്ചുനോക്കി ഉറപ്പാക്കാവുന്ന ഒരു സാങ്കേതികവിദ്യയല്ല മറ്റു ഗ്രഹങ്ങളിലെ സോഫ്റ്റ്‍ലാന്‍ഡിങ്. ഭൂമിക്ക് നല്ല കട്ടിയേറിയ ഒരു അന്തരീക്ഷമുണ്ട്. ചന്ദ്രനാകട്ടെ, അന്തരീക്ഷമേയില്ല. ചൊവ്വയുടെ കാര്യമെടുത്താല്‍ അവിടെ ഭൂമിയോളമില്ലെങ്കിലും മോശമല്ലാത്ത ഒരു അന്തരീക്ഷമുണ്ട്. അതു മാത്രമല്ല, ഭൂമിയുടെ ഗുരുത്വാകര്‍ഷണബലമല്ല ചന്ദ്രനിലും ചൊവ്വയിലും ടൈറ്റനിലും മറ്റും. ഓരോയിടത്തും ഓരോ ഗുരുത്വാകര്‍ഷണം. കാലാവസ്ഥയിലും ഇതേപോലെ മാറ്റം വരും. ഇതെല്ലാം പരിഗണിച്ചുവേണം സോഫ്റ്റ്‍ലാന്‍ഡിങ് എന്ന 'മൃദുവിറക്കം' പരീക്ഷിക്കാന്‍! ചന്ദ്രനില്‍ ഇറങ്ങല്‍ ഭൂമിയില്‍വച്ച് പരീക്ഷിച്ചുനോക്കാന്‍ കഴിയ...